»   » പരാജയങ്ങളില്‍ നിന്ന് ദിലീപിന് രക്ഷ; പെരുംനുണയന്‍ ആദ്യ ദിവസം കോടികള്‍ നേടി

പരാജയങ്ങളില്‍ നിന്ന് ദിലീപിന് രക്ഷ; പെരുംനുണയന്‍ ആദ്യ ദിവസം കോടികള്‍ നേടി

Written By:
Subscribe to Filmibeat Malayalam

കരിയറില്‍ തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് ദിലീപ് കുടഞ്ഞെഴുന്നേല്‍ക്കുന്നു. ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ജനപ്രിയ നായകന്റേതായി തിയേറ്ററിലെത്തിയ കിങ് ലയര്‍ എന്ന ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിയ്ക്കുന്നത്.

ഏപ്രില്‍ 2 ന് റിലീസ് ചെയ്ത ചിത്രം ആദ്യം ദിവസം തന്നെ 1.52. കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി. കേരളത്തില്‍ 127 തിയേറ്ററുകളിലാണ് ആദ്യ ദിവസം ചിത്രം റിലീസ് ചെയ്തത്. വരും ദിവസങ്ങളില്‍ ഇതിലും നല്ലൊരു കലക്ഷന്‍ ചിത്രത്തിന് നേടാന്‍ കഴിയും എന്ന ഉറപ്പോടെയാണ് ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നത്.


പരാജയങ്ങളില്‍ നിന്ന് ദിലീപിന് രക്ഷ; പെരുംനുണയന്‍ ആദ്യ ദിവസം കോടികള്‍ നേടി

22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിദ്ദിഖും ലാലും ഒന്നിച്ചു എന്നത് തന്നെയാണ് കിങ് ലയറിന്റെ ഏറ്റവും വലിയ പ്രത്യേകത. 90 കളില്‍ ഒത്തിരി വിജയ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ട് ഇത്തവണയും ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല.


പരാജയങ്ങളില്‍ നിന്ന് ദിലീപിന് രക്ഷ; പെരുംനുണയന്‍ ആദ്യ ദിവസം കോടികള്‍ നേടി

ജനപ്രിയ നായകന്‍ ദിലീപിന്റെ തിരിച്ചുവരവ് ഉറപ്പിയ്ക്കുകയാണ് കിങ് ലയര്‍. ടു കണ്ട്രീസിന് ശേഷം ഈ ചിത്രവും ദിലീപിനെ തന്റെ പഴയ നിലയില്‍ എത്തിയ്ക്കാന്‍ സഹായിക്കും എന്നാണ് വിലയിരുത്തല്‍. സ്വയം ഗിമ്മിക്കുകള്‍ തന്നെയാണ് കിങ് ലയറിലും ദിലീപ് കാണിച്ചിരുക്കുന്നത് എങ്കില്‍ കൂടെ പ്രേക്ഷകരെ മടുപ്പിക്കുന്നില്ല


പരാജയങ്ങളില്‍ നിന്ന് ദിലീപിന് രക്ഷ; പെരുംനുണയന്‍ ആദ്യ ദിവസം കോടികള്‍ നേടി

പ്രേമത്തിസലെ സെലിനായി പ്രേക്ഷക മനസ്സ് കീഴടക്കിയ മഡോണ സെബാസ്റ്റിന്റെ രണ്ടാമത്തെ മലയാള സിനിമയാണിത്. മോഡേണ്‍ ഫാഷന്‍ ഡിസൈനറായും നുണയന്റെ കാമുകിയായി അഞ്ജലി എന്ന കഥാപാത്രത്തെ മഡോണ മികവുറ്റതാക്കി


പരാജയങ്ങളില്‍ നിന്ന് ദിലീപിന് രക്ഷ; പെരുംനുണയന്‍ ആദ്യ ദിവസം കോടികള്‍ നേടി

ആശ ശരത്തും ലാലുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. എടുത്ത് പറയേണ്ട അഭിനയം ബാലു വര്‍ഗീസിന്റേതാണ്. ദിലീപിനൊപ്പം കൗണ്ടറടിച്ച് ബാലു പ്രേക്ഷകരെ ചിരിരപ്പിച്ചു. ജോയ് മാത്യു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്ത്രതെ അവതപിപ്പിച്ചിരിയ്ക്കുന്നു.


English summary
'King Liar': Dileep starrer gets big opening at box office

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam