»   » മഞ്ജു വാര്യര്‍ ഉണ്ടല്ലോ എന്ന ധൈര്യത്തിലാണ് ആ വേഷം ഏറ്റെടുത്തതെന്ന് കുഞ്ചാക്കോ ബോബന്‍!

മഞ്ജു വാര്യര്‍ ഉണ്ടല്ലോ എന്ന ധൈര്യത്തിലാണ് ആ വേഷം ഏറ്റെടുത്തതെന്ന് കുഞ്ചാക്കോ ബോബന്‍!

Posted By:
Subscribe to Filmibeat Malayalam
'മഞ്ജുവിലുള്ള വിശ്വാസം കൊണ്ടാണ് അത് ചെയ്തത്' | filmibeat Malayalam

മഞ്ജു വാര്യര്‍ കൂടെയുണ്ടല്ലോ എന്ന ധൈര്യത്തോടെയാണ് ഹൗ ഓള്‍ഡ് ആര്‍യൂവിലെ വേഷം ഏറ്റെടുത്തതെന്ന് കുഞ്ചാക്കോ ബോബന്‍. സിനിമയുമായി ബന്ധപ്പെട്ട പരിപാടിക്കിടയില്‍ സംരാിക്കവെയായിരുന്നു താരത്തിന്റെ ഈ മറുപടി. തന്റെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായാല്‍ അത് മഞ്ജു മേക്കോവര്‍ ചെയ്തുകൊള്ളുമല്ലോയെന്നതായിരുന്നു ആശ്വാസം. നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ തിരിച്ചെത്തിയത്. ചിത്രത്തില്‍ നായകനായെത്തിയത് കുഞ്ചാക്കോ ബോബനായിരുന്നു. ഇതാദ്യമായിട്ടായിരുന്നു ഇരുവരും ഒരു ചിത്രത്തിന് വേണ്ടി ഒരുമിച്ചത്.

അന്താരാഷ്ട്ര വേദികളില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ആര്‍ക്കും അറിയില്ല.. സംവിധായകന്‍റെ മറുപടി

കണ്ണെഴുതിപൊട്ടും തൊട്ട് എന്ന സിനിമയ്ക്ക് ശേഷം 15 വര്‍ഷമായി താരം സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെ 2014ലാണ് താരം തിരിച്ചെത്തിയത്. ശക്തമായ സ്ത്രീ കഥാപാത്രവുമായി ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ തമിഴ് പതിപ്പിലൂടെയാണ് ജ്യോതിക തിരിച്ചെത്തിയതെന്നതും ശ്രദ്ധേയമാണ്.

Manju Warrier, KUnchako Boban

ചോക്ലേറ്റ് ഹീറോ എന്ന ഇമേജില്‍ നിന്നും പുറത്തു കടന്നിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. നെഗറ്റീവ് കതാപാത്രവും ഹാസ്യവുമെല്ലാം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുന്നതിനിടയിലാണ് ഈ ചിത്രത്തിലെ രാജീവ് എന്ന കഥാപാത്രം ചാക്കോച്ചനെ തേടിയെത്തിയത്. നായികാപ്രാധാന്യമുള്ള ചിത്രങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്ന നായകന്‍മാര്‍ ഉള്ള സമയത്താണ് ഇത്തരത്തിലൊരു തീരുമാനവുമായി ചാക്കോച്ചന്‍ എത്തിയത്. മഞ്ജു വാര്യരുടെ കഥാപാത്രം മാത്രമല്ല കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
Kunchako Boban talking about How Old are you experience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam