»   »  കുഞ്ചാക്കോ ബോബന്റെ വിശുദ്ധന്‍

കുഞ്ചാക്കോ ബോബന്റെ വിശുദ്ധന്‍

Posted By:
Subscribe to Filmibeat Malayalam

റോമന്‍സ് എന്ന ചിത്രത്തില്‍ കള്ളപുരോഹിതവേഷം കെട്ടിയ കുഞ്ചാക്കോ ബോബന്‍ വീണ്ടുമൊരു ചിത്രത്തില്‍ പുരോഹിതനായി എത്തുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന വിശുദ്ധന്‍ എന്ന ചിത്രത്തിലാണ് ചാക്കോച്ചന്റെ പുതിയ പുരോഹിത വേഷം. ഒരു കുറ്റാന്വേഷണകഥയുമായിട്ടാണ് വൈശാഖ് വിശുദ്ധന്‍ തയ്യാറാക്കുന്നത്.

വൈശാഖ് തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ മിയ ജോര്‍ജ്ജ് ആണ് നായികയായി അഭിനയിക്കുന്നത്. ആശുപത്രി ജോലിക്കാരിയായ ഒരു കന്യാസ്ത്രീയുടെ വേഷത്തിലാണ് മിയ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചാക്കോച്ചന്‍, മിയ എന്നിവരെ കൂടാതെ നെടുമുടി വേണു, ലാല്‍, വിജയരാഘവന്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അടുത്തിടെയാണ് പുരോഹിതര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ട്രെന്‍ഡ് മലയാളത്തില്‍ കൂടുകയാണ്. ആമേന്‍, റോമന്‍സ് തുടങ്ങിയ ചിത്രത്തിന് പിന്നാലെ പുരോഹിതര്‍ കേന്ദ്രകഥാപാത്രങ്ങളായിക്കൊണ്ട് പ്രഖ്യാപിക്കപ്പെട്ട മറ്റു ചില പ്രൊജക്ടുകളുമുണ്ട്. എന്തായാലും ചാക്കോച്ചന്‍ രണ്ടാമതും പുരോഹിതവേഷമണിയുമ്പോള്‍ അത് എത്തരത്തിലാകും പ്രേക്ഷകര്‍ സ്വീകരിക്കുകയെന്ന് കാത്തിരുന്നറിയാം.

നവംബറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഷെഹനാദ് ജെലാലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഗോപീ സുന്ദറാണ് ചിത്രത്തിന് സംഗീതസംവിധാനം ചെയ്യുന്നത്. ആന്‍ മെഗാമീഡിയയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Kunjacko Boban is once again acting as a priest in Vysakh's Visudhan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam