Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
'സമാഗരിസ' പാട്ടുമായി ഇന്നസെന്റും കൂട്ടരും! ലാലും ജൂനിയര്‍ ലാലും ചേര്‍ന്നൊരുക്കുന്ന സുനാമിയിലെ ഗാനം
മലയാള സിനിമയില്‍ താരങ്ങളും താരപുത്രന്മാരുമെല്ലാം നിറഞ്ഞ് നില്‍ക്കുകയാണ്. മുന്‍നിര താരങ്ങളുടെ മക്കള്‍ അഭിനയത്തിലേക്ക് എത്തുമ്പോള്‍ അഭിനയത്തേക്കാള്‍ സംവിധാനത്തിലേക്കായിരുന്നു ജൂനിയര്‍ ലാലിന്റെ ചുവടുവെപ്പ്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ലാലിന്റെ മകന് ജീന്‍പോള്‍ ലാല്‍ ഇതിനകം പ്രേക്ഷക പ്രശംസ നേടിയെടത്തു കഴിഞ്ഞ താരപുത്രനാണ്.
ഇപ്പോഴിതാ പിതാവും മകനും ചേര്‍ന്നൊരുക്കുന്ന സുനാമി എന്ന സിനിമയെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തില്‍ നിന്നും ഇന്നസെന്റും സംഘവും ആലപിച്ച 'സമാഗരിസ' എന്ന രസകരമായ പ്രമോ ഗാനം പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിങ്ങനെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഇരുപതോളം താരങ്ങളുടെ പേജുകളിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്.
വേറിട്ട ശൈലിയില്‍ ഒരുക്കിയിരിക്കുന്ന പാട്ട് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വൈറലായിരിക്കുകയാണ്. ഗോവയിലേക്ക് കുടുംബസമേതം പോവുന്നതിനിടെ ബസിനുള്ളില്‍ നിന്നും ഇന്നസെന്റ് മറ്റുള്ളവരെ പാട്ട് പാടിപ്പിക്കുന്നതാണ് കാണിച്ചിരിക്കുന്നത്. നടന് മുകേഷ് വ്യത്യസ്തമായ ലുക്കിലെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ തുടങ്ങി നിരവധി താരങ്ങള്‍ പാട്ടില്‍ വരുന്നുണ്ട്.

Recommended Video
പക്കാ ഫാമിലി എന്റര്‍ടെയിനറായ ചിത്രത്തിന്റെ നിര്‍മാണം പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന് ആന്റണിയാണ്. ലാലാാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ വരികളും ഒരുക്കിയിരിക്കുന്നതും ലാല്‍ തന്നെയാണ്. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ്. പ്രവീണ്‍ വര്‍മയാണ് കോസ്റ്റ്യൂം ഡിസൈന്‍.
കമല്‍ ഹാസനുമായി വേര്‍പിരിയല്‍, മകള്‍ക്ക് 5 വയസുള്ളപ്പോള്‍ അര്‍ബുദം! തിരിച്ച് വരവിനെ കുറിച്ച് ഗൗതമി
ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ആരാധന ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്, സിനോജ് വര്‍ഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനഘ, ഋഷ്ദാന് എന്നിവര്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നു. അനൂപ് വേണുഗോപാലാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സിനിമയുടെ റിലീസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും വന്നിട്ടില്ല.
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്