twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലസാഗു ഉസാഗയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് പോലും കൊടുക്കാനാകില്ലെന്ന്

    By Lakshmi
    |

    പുതുമുഖ സംവിധായകരായ കിച്ചു, ജോസ് എന്നിവര്‍ ഒരുക്കിയ ലസാഗു ഉസാഗ എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. ചിത്രത്തിന്റെ ക്ലൈമാക്‌സ് സാമൂഹിക വിരുദ്ധമാണെന്ന് കാണിച്ചാണ് ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്.

    ചിത്രത്തിന്റെ ക്ലൈമാക്‌സ് എ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കാന്‍ കഴിയാത്തത്രയും സാമൂഹിക വിരുദ്ധമാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗമായ ഷാഹിദ കമാല്‍ പറയുന്നത്.

    lasagu-usaga

    ദില്ലിയിലെ നിര്‍ഭയ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണ് ലസാഗു ഉസാഗ. ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്ന ബോര്‍ഡിനെതിരെ തിരിഞ്ഞിരിക്കുകയാണ് സംവിധായകര്‍. ഫ്രീഡം ഓഫ് എക്‌സ്പ്രഷനെ നിഷേധിയ്ക്കുന്നതാണ് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനമെന്നാണ് സംവിധായകന്‍ പറയുന്നത്. ഈ പ്രശ്‌നത്തില്‍ സഹായം ആവശ്യപ്പെട്ടുകൊണ്ട് അണിയറക്കാര്‍ ഫെഫ്കയെ സമീപിച്ചിരിക്കുകയാണ്.

    ബോര്‍ഡ് അംഗങ്ങള്‍ ചിത്രം ഒരിക്കല്‍ക്കൂടി കാണണമെന്ന് ആവശ്യപ്പെടണമെന്ന നിര്‍ദ്ദേശമാണ് ഇവര്‍ ഫെഫ്കയ്ക്ക് മുന്നില്‍ വച്ചിരിക്കുന്നത്.

    ഗോവിന്ദ് പത്മസൂര്യയാണ് ചിത്രത്തില്‍ നായകനായിരിക്കുന്നത്. പത്മസൂര്യ ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രമാണിത്.

    English summary
    Debutante directors Kichi, Jose team's movie Lasagu Usaga has got red flag form the Censor Board
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X