»   » എട്ടിന്റെ പണി എന്നാല്‍ ഇതാണ്, ദിലീപ് ഭീഷണിപ്പെടുത്തുന്നുന്നു എന്ന് ലിബര്‍ട്ടി ബഷീര്‍

എട്ടിന്റെ പണി എന്നാല്‍ ഇതാണ്, ദിലീപ് ഭീഷണിപ്പെടുത്തുന്നുന്നു എന്ന് ലിബര്‍ട്ടി ബഷീര്‍

Posted By: Rohini
Subscribe to Filmibeat Malayalam

ട്വിസ്റ്റുകളും സസ്‌പെന്‍സുകളും നിറച്ച് മലയാള സിനിമയിലെ പ്രശ്‌നം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്. അനിശ്ചിതകാലം നീണ്ടു നിന്ന തിയേറ്റര്‍ സമരത്തിന് ഒടുവില്‍ ദിലീപ് ഇടപെട്ട് പരിഹാരം കണ്ടിരുന്നു. അങ്ങനെ ജനുവരി 19 മുതല്‍ സിനിമകള്‍ റിലീസ് ചെയ്യാം എന്ന നിലയിലെത്തി.

ദിലീപിന്റെ രക്ഷക വേഷത്തില്‍ സംശയം, ബഷീര്‍ സത്യസന്ധനായിരുന്നുവെന്ന് മോഹന്‍ലാലിന്റെ നിര്‍മാതാക്കള്‍

ഇപ്പോള്‍ സമരം തുടങ്ങിവച്ച ലിബര്‍ട്ടി ബഷീറിന് എട്ടിന്റെ പണി കിട്ടിയിരിയ്ക്കുകയാണ്. സമരത്തിന് കാരണക്കാരായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ബാരവാഹികളുടെ തിയേറ്ററുകള്‍ക്ക് പുതിയ ചിത്രങ്ങളില്ല!

അപ്രഖ്യാപിത ഉപരോധം

പുതിയ സംഘടനയും അവര്‍ക്ക് പിന്നില്‍ നില്‍ക്കുന്ന നിര്‍മാതാക്കളും വിതരണക്കാരും തങ്ങള്‍ക്ക് അപ്രഖ്യാപിത ഉപരോധം ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരാം കാണാന്‍ അദ്ദേഹം മുഖ്യമന്ത്രിയിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

ആര്‍ക്കൊക്കെ കിട്ടിയില്ല

ലിബര്‍ട്ടി ബഷീറിന്റെ തലശ്ശേരിയിലെ ലിബര്‍ട്ടി പാരഡൈസ്, ഫെഡറല്‍ ജനറല്‍ സെക്രട്ടറി ഷാജു അഗസ്റ്റിന്‍ അക്കരയുടെ ചാലക്കുടിയിലെ അഗസ്റ്റി, അക്കര, വൈസ് പ്രസിഡന്റുമാരായ സന്തോഷിന്റെ മാവേലിക്കരയിലെ വള്ളക്കാല്‍ കോംപ്ലക് തുടങ്ങിയ 25 തിയേറ്ററുകള്‍ക്ക് പുതിയ സിനിമ ലഭിച്ചിട്ടില്ല. കഴക്കൂട്ടം, തൃപ്പൂണിത്തറ, ഇടപ്പള്ളി, പരപ്പനങ്ങാടി, മഞ്ചേരി എന്നിവിടങ്ങളിലടക്കം ഫെഡറേഷന്‍ നിര്‍വ്വാഹകസമിതി അംഗങ്ങളുടെ തിയേറ്ററുകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദിലീപ് ഭീഷണിപ്പെടുത്തുന്നു

പുതിയ സംഘടനയുടെ പ്രസിഡന്റായ നടന്‍ ദിലീപ് ഫെഡറേഷന്‍ അംഗങ്ങളെ ഭീഷണിപ്പെടുത്തി സംഘടനയില്‍ ചേര്‍ക്കുകയാണെന്നാണ് ലിബര്‍ട്ടി ബഷീറിന്റെ ആരോപണം.

ഞങ്ങളാര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയില്ല

തങ്ങളാര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ല എന്നാണ് നിര്‍മാതാക്കളും വിതരണക്കാരും പറയുന്നത്. മലയാള സിനിമ ഏതൊക്കെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണം എന്നത് നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിക്കണമെന്ന് പുതിയ സംഘടനയുടെ ആദ്യ യോഗത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

ഭാവികാര്യങ്ങള്‍ എങ്ങനെയാ..

ജനുവരി 25 ന് മന്ത്രി എകെ ബാലന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചയുണ്ട്. ഈ ചര്‍ച്ചയ്ക്ക് ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. 19 ന് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ജോമോന്റെ സുവിശേഷങ്ങളും 20 ന് മോഹന്‍ലാല്‍ നായകനായി എത്തുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോളും റിലീസ് ചെയ്യും.

English summary
Liberty Basheer comes out against Dileep with some serious allegations

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam