»   » സിനിമയില്‍ പ്രണയകാലം

സിനിമയില്‍ പ്രണയകാലം

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ പുത്തന്‍ തലമുറക്കാരുടെ തേരോട്ടമാണ്. ആളുകള്‍ക്കൊപ്പമെന്ന പോലെ പ്രമയേത്തിലും സിനിമയില്‍ ന്യൂജനറേഷന്‍ യുഗമാണിപ്പോള്‍. പഴയകാലത്തേപ്പോലെ സുദീര്‍ഘമായ കുടുംബകഥകളോ വിപ്ലവകഥകളോ പറയുന്ന ചിത്രങ്ങള്‍ ഇല്ലാതായിരിക്കുന്നു. ഒരു നിമിഷത്തേയോ മണിക്കൂറിന്റേയോ ഏതാനും ദിവസങ്ങളുടേയോ കഥകള്‍ മാത്രം പറയുന്ന ചിത്രങ്ങളാണ് ഇന്നിറങ്ങുന്നതില്‍ ഏറിയവയും.

പക്ഷേ എത്ര ന്യൂജനറേഷനായാലും പ്രണയമെന്നൊരു പ്രമേയത്തെ സിനിമയ്ക്ക് ഒരിക്കലും മാറ്റിനിര്‍ത്താന്‍ കഴിയില്ല. പഴയജനറേഷനിലും പുതിയ ജനറേഷനിലും പ്രണയം ഉണ്ടെന്നതുതന്നെയാണ് ഇതിന് കാരണം. പ്രണയിക്കതിന്റെയും പ്രണയബന്ധങ്ങളുടെയും രീതിയില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും പ്രണയമെന്ന അടിസ്ഥാനവികാരത്തിന് മാറ്റമേതുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ന്യൂജനറേഷനിലും മലയാളത്തില്‍ പ്രണയസിനിമങ്ങള്‍ ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. ഇതാ റിലീസ് ചെയ്തതും റിലീസ് ചെയ്യാനിരിക്കുന്നതുമായ ചില പ്രണയചിത്രങ്ങള്‍

സിനിമയില്‍ പ്രണയകാലം

ക്യാമറാമാനായ അഴകപ്പന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പട്ടം പോലെ. ദുല്‍ഖര്‍ സല്‍മാനും മാളവികയും നായികാനായന്മാരായി എത്തിയ ചിത്രം മോശമല്ലാത്ത റിപ്പോര്‍ട്ടുകളാണ് നേടിയത്. പ്രണയത്തിന്റെ കാര്യത്തില്‍ പഴകിത്തേഞ്ഞൊരു കണ്‍സപ്റ്റ് പടമെന്നാണ് പട്ടം പോലെയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം. എങ്കിലും പട്ടം പോലെയിലെ പ്രണയം കൊള്ളാമെന്ന് പറയുന്നവരുമുണ്ട്.

സിനിമയില്‍ പ്രണയകാലം

വരാനിരിക്കുന്നൊരു പ്രണയചിത്രമാണ് ബാല്യകാലസഖി. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആധാരമാക്കി പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍ ഇഷ തല്‍വാര്‍ നായികയുമാകുന്നു. മലയാളിള്‍ വായിച്ചുവായിച്ച് സ്വയം മറന്നൊരു പ്രണയകഥയാണ് ബാല്യകാലസഖി. ഈ പ്രണയം വെള്ളിത്തിരയിലെത്തുമ്പോള്‍ എങ്ങനെയുണ്ടാകുമെന്ന് കാണാന്‍ ഇനിയും കാത്തിരിക്കണം.

സിനിമയില്‍ പ്രണയകാലം

ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവരെ ജോഡികളാക്കി സന്ത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രമാണിത്. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. ഒരു രാഷ്ട്രീയക്കാരന്റെ പ്രണയമാണ് ചിത്ത്രിന്റെ പ്രമേയം. പ്രണയരംഗങ്ങളില്‍ അസാധ്യമായ ചാരുത കൊണ്ടുവരുന്ന ഫഹദ് ഫാസിലാണ് നായകന്‍ എന്നതുതന്നെ ഈ ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിയ്ക്കുന്നു.

സിനിമയില്‍ പ്രണയകാലം

നവാഗതനായ ശകത് എസ് ഹരിദാസ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് സലാല മൊബൈല്‍സ്. മുസ്ലീം പശ്ചാത്തലത്തിലുള്ള പ്രണയകഥ പറയുന്ന ചിത്രത്തില്‍ നസ്രിയ നസീമാണ് നായിക. പ്രണയത്തെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

സിനിമയില്‍ പ്രണയകാലം

സജി സുരേന്ദ്രന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ആംഗ്രീ ബേബീസ്, പ്രണയവിവാഹിതര്‍ക്കിടയിലെ പൊരുത്തക്കേടിന്റെയും മറ്റും കഥ പറയുന്ന ചിത്രത്തില്‍ അനൂപ് മേനോനും ഭാവനയുമാണ് നായികാനായകന്മാരായി എത്തുന്നത്. ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

സിനിമയില്‍ പ്രണയകാലം

മഖ്ബൂല്‍ സല്‍മാനെ നായകനാക്കി എം പ്രശാന്ത് ഒരുക്കുന്ന പ്രണയകഥയാണ് ലവ് സ്റ്റോറി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ നടന്ന സംഭവകഥയുടെ ആവിഷ്‌കാരമാണ് ലവ് സ്റ്റോറി. ചിത്രത്തില്‍ അഫ്‌റീന്‍ ഭട്ട് ആണ് നായികയായി എത്തുന്നത്.

സിനിമയില്‍ പ്രണയകാലം

പൃഥ്വിരാജ് നായകനാകുന്ന പ്രണയകഥയാണ് ലണ്ടന്‍ ബ്രിഡ്ജ്. ചിത്രം നവംബറില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും വൈകുകയാണ്. ചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയ നന്ദിതയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

English summary
After Mollywood's romance with experimental films, love stories are making a comeback of sorts to the screens
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam