»   » ഉസ്താദ് ഹോട്ടലും തട്ടത്തിന്‍ മറയത്തും ലൗജിഹാദോ?

ഉസ്താദ് ഹോട്ടലും തട്ടത്തിന്‍ മറയത്തും ലൗജിഹാദോ?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് പുത്തനുണര്‍വ് പകരുകയാണ് തട്ടത്തിന്‍ മറയത്തും ഉസ്താദ് ഹോട്ടലും നേടുന്ന വിജയം. യുവനിരയുടെ സാന്നിധ്യവും പുതുമയുള്ള അവതരണവുമാണ് ബോക്‌സ് ഓഫീസില്‍ ഈ സിനിമകളുടെ വിജയക്കുതിപ്പിന് ഇന്ധനമാവുന്നത്.

തീര്‍ത്തും വ്യത്യസ്തമായ പ്രമേയങ്ങളാണെങ്കിലും ഈ സിനിമകള്‍ക്ക് പൊതുവായൊരു പശ്ചാത്തലമുണ്ട്. മലബാറിലെ മുസ്ലീം സമൂഹത്തിന്റെ ജീവിതം രസകരമായി തന്നെ ഈ രണ്ട് സിനിമയിലും വരുന്നു. അവരുടെ ഭാഷ ശൈലിയും മറ്റും കൃത്യമായി പകര്‍ത്തുന്നതില്‍ ഉസ്താദ് ഹോട്ടലിന്റെ സംവിധായകന്‍ അന്‍വര്‍ റഷീദും വിനീത് ശ്രീനിവാസനും വിജയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്കും ഇത് ഏറെ ഇഷടപ്പെട്ടുവെന്ന് ഈ സിനിമകള്‍ നേടുന്ന വിജയങ്ങള്‍ തന്നെ് ഉദാഹരണം.

ആഴ്ചകളുടെ വ്യത്യാസത്തില്‍ തിയറ്ററുകളിലെത്തിയ ഈ സിനിമകള്‍ നേടുന്ന വിജയം ചിലരില്‍ അസൂയ ജനിപ്പിയ്ക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തിലും ഏതിലും വര്‍ഗ്ഗീയ കാണുന്ന ഒരുകൂട്ടര്‍ ഈ സിനിമകളെക്കുറിച്ച് വിഷലിപ്തമായ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഈ രണ്ട് സിനിമകള്‍ക്ക് പിന്നിലും ലൗ ജിഹാദികളുടെ അജണ്ടയുണ്ടെന്നും അതിനാല്‍ കരുതിയിരിക്കണമെന്നുമാണ് ഇക്കൂട്ടരുടെ പ്രചരണം. ഈ സിനിമകളുടെ പോസ്റ്ററുകള്‍ക്ക് മേല്‍ വീണ്ടും ലൗജിഹാദെന്നും ജാഗ്രത പാലിയ്ക്കണമെന്നുമൊക്കെയുള്ള നോട്ടീസ് പതിപ്പിച്ച് ജനത്തെ തെറ്റിദ്ധരിപ്പിയ്ക്കാനും് ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

ഒരു ഹിന്ദുവും മുസ്ലീമും പ്രണയിച്ച് വിവാഹിതരായാല്‍ ലൗ ജിഹാദാണെന്ന് പ്രചരിപ്പിയ്ക്കുന്നവരുടെ ഉദ്ദേശം എന്തായാലും നല്ലതാവാന്‍ വഴിയില്ല. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ നായകരായ സിനിമകള്‍ ജനം ഏറ്റെടുത്താല്‍ അതിനെ മറ്റൊരു കണ്ണിലൂടെ കാണുന്നവരെയും എതിര്‍ക്കുക തന്നെ വേണം. അവര്‍ക്കുള്ള ഏറ്റവും നല്ല മറുപടി ഈ സിനിമകള്‍ നേടുന്ന വിജയം തന്നെ.

സദാചാര പൊലീസ് ചമയുന്നവര്‍ നാട്ടില്‍ അശാന്തി പടര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രമേയങ്ങള്‍ ഏറ്റെടുത്ത് സൂപ്പര്‍ഹിറ്റാക്കിയ അന്‍വറും വിനീതും അഭിനന്ദനമര്‍ഹിയ്ക്കുന്നുവെന്ന് പറയാതെ വയ്യ.

English summary
Love Jihad' alert posters pasted in the flex boards Ustad Hotel & Thattathin Marayathu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam