Don't Miss!
- News
റിപ്പബ്ലിക് ദിനം: കർത്തവ്യ പാതയിൽ മാർച്ച് ചെയ്യാൻ ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് സ്പെഷ്യൽ ഫോഴ്സ്
- Finance
ബാങ്കിനേക്കാൾ പലിശ; നികുതി ഇളവ്; പോസ്റ്റ് ഓഫീസിലെ 5 നിക്ഷേപങ്ങൾ പരിചയപ്പെടാം
- Lifestyle
വെറും വയറ്റില്‍ പഴവും ഉണക്കമുന്തിരിയും കഴിക്കുന്നവര്‍ ഒന്നറിഞ്ഞിരിക്കണം
- Sports
IND vs NZ: ഇന്ത്യ വളരുന്നു, പാകിസ്താന് തളരുന്നു! കാരണം ചൂണ്ടിക്കാട്ടി മുന്‍ പാക് താരം
- Automobiles
താങ്ങാവുന്ന വിലയും 500 കിലോമീറ്ററിലധികം റേഞ്ചുമായി വരാന്‍ പോകുന്ന ഇവികള്‍
- Technology
ചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
മമ്മൂട്ടിയുമായി ചെറിയ പ്രശ്നങ്ങൾ!! പരിചയക്കുറവിനെ കുറിച്ച് ആദ്യം പറഞ്ഞില്ല, മാമാങ്കം സംവിധായകൻ...
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ബിഗ്ബജറ്റ് മമ്മൂട്ടി ചിത്രമാണ് മാമാങ്കം. നവാഗത സംവിധായകൻ സജീവ് പിളള സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്ര വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചരിത്ര പ്രധാനമായ കഥാപാത്രത്തിൽ വീണ്ടും മമ്മൂക്ക എത്തുന്നത് പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കിയിരുന്നു. മമ്മൂട്ടിയെ കൂടാതെ വിദേശികളും സ്വദേശികളടക്കമുള്ള വൻ താര നിരയാണ് ചിത്രത്തിൽ എത്തുന്നത്.
ക്വീൻ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ധ്രുവനേയും ചിത്രത്തിൽ പരിഗണിച്ചിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിൽ നിന്ന് ധ്രുവനെ ഒഴിവാക്കിയത് വൻ വാർത്തയായിരുന്നു. ധ്രുവന് പകരക്കാരനായി ഉണ്ണി മുകുന്ദനെ പരിഗണിച്ചതൊക്കെ പ്രേക്ഷകർ ഞെട്ടലോടെയായിരുന്നു നോക്കി കണ്ടത്. എന്നാൽ ഇപ്പോൾ നടക്കുന്ന മാറ്റങ്ങൾ തന്റെ അറിവോടെയല്ലെന്നാണ് സംവിധായകൻ സജീവ് പിള്ളയുടെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പത്മകുമാർ
സജീവ് പിളളയ്ക്ക് പകരമായി സംവിധായകൻ പത്മകുമാർ എത്തുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. നിർമ്മാതക്കൾ തമ്മിലുളള തർക്കമാണ് ചിത്രത്തിന്റെ മാറ്റത്തിന്റെ കാരണമത്രേ. കൂടാതെ സജീവ് പിളള തുടക്കക്കാരനാണെന്നും, സംവിധായകൻ പ്രതീക്ഷിച്ച നിലവാരം ഉയർത്തുന്നില്ലെന്നും അതിനാൽ ഇദ്ദേഹത്തിനെ സഹായിക്കാനാണ് പരിചയ സമ്പത്തുളള സംവിധായകനായ പത്മകുമാറിനെ കൊണ്ടു വരുന്നത്രേ.

താൻ മാത്രമാണ് പുതിയത്
നിർമ്മാതാക്കളുടെ ആരോപണങ്ങൾ ഖണ്ഡിച്ചു കൊണ്ടായിരുന്നു സംവിധായകൻ സംസാരിച്ചത്. തന്റെ വർക്ക് വർക്കിന് നിലവാരം കുറവെന്ന് വാദിക്കാനാകില്ല. കാരണം മാമാങ്കത്തിൽ താൻ ഒഴികെ ബാക്കിയുള്ള എല്ലാ ടെക്നീഷ്യൻമാരും അനുഭവ സമ്പത്തുളളവരാണ്. അതിനാൽ ചിത്രം മോശമാണെന്ന് ഒരിക്കലും പറയാൻ കഴിയില്ലെന്നും സജീവ് പിളള പറഞ്ഞു.

പരിചയ കുറവിനെ കുറിച്ച് മുൻപേ പറഞ്ഞില്ല
മാമാങ്കത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. 2010 തുടങ്ങി 2011ലാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായത്. 2011 ൽ തന്നെ മമ്മൂക്കയോട് കഥ പറയുകയും 2012 ൽ തന്നെ അദ്ദേഹം ചിത്രത്തിന്റെ ഭാഗമാകുകയായിരുന്നു.മമാങ്കം ബിഗ്ബജറ്റ് ചിത്രമായതുകൊണ്ട് തന്നെ പല നിർമ്മാതാക്കളുമായി ചർച്ച നടത്തിയിരുന്നു നിർമ്മാതാക്കളിൽ പലരുടേയും പിന്തുണ തനിയ്ക്ക് ഉണ്ടായിരുന്നു. ഈ പരിചയ കുറവ് പ്രശ്നമായിരുന്നെങ്കിൽ അന്ന് ഇതിനെ കുറിച്ച് പറയണമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

മമ്മൂട്ടിയിൽ നിന്ന് മികച്ച പിന്തുണ
മമ്മൂട്ടിയില നിന്ന് മികച്ച പിന്തുണയായിരുന്നു ലഭിച്ചിരുന്നതെന്നും സംവിധായകൻ പറഞ്ഞു. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾഡ് പൂർത്തിയാക്കിയപ്പോൾ മമ്മൂട്ടിയുൾപ്പെടെയുളള എല്ലാവരിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. സംവിധായകനും അഭിനേതാവും തമ്മിലുള്ള ചെറിയ പ്രശ്നങ്ങൾ ഒഴിച്ചാൽ അദ്ദേഹത്തിൽ നിന്ന മികച്ച പിന്തുണയാണ് കിട്ടുന്നതെന്നും സജീവ് പിളള പറഞ്ഞു.

പത്മകുമാർ വരുന്നതിൽ പ്രശ്നമില്ല
മാമാങ്കം വമ്പൻ ചിത്രമാണ്. വലിയ രീതിയിലുളള ക്രിയേറ്റ് സപ്പോർട്ട് തനിയ്ക്ക് ആവശ്യമായി വരും. അതിനാൽ തന്നെ ചിത്രത്തിലേയ്ക്ക് പത്മകുമാർ വരുന്നതിൽ തനിയ്ക്ക് എതിരഭിപ്രായമില്ലെന്നും സജീവ് പറയുന്നു. എന്നാൽ ഇതു സംബന്ധമായ ചില ഈഗോ പ്രശ്നങ്ങൾ ഉണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ഇപ്പോൾ യുദ്ധരംഗങ്ങളാണ് ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ കിട്ടാവുന്ന എല്ലാ സഹായവും ഇതിനായി ഉപയോഗിക്കുമെന്നും സംവിധായകൻ പറയുന്നു.