Don't Miss!
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- News
'ബിജെപി വിട്ട് കോൺഗ്രസിൽ ചേരും'; കർണാടകയിലെ ബിജെപി എംഎൽഎസി എച്ച് വിശ്വനാഥ്
- Sports
ടി20യില്‍ ഇവരുടെ ഇന്ത്യന്‍ കരിയര്‍ തീര്‍ന്നു, ഇനിയൊരു തിരിച്ചുവരവില്ല! 3 പേര്
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
കുക്കുവിലൂടെ മാളവികയും തമിഴില്‍ താരം
മലയാളികളായ മിക്ക നടിമാര്‍ക്കും നായിക എന്ന നിലയില്‍ തിളങ്ങാന്‍ കഴിഞ്ഞിട്ടുള്ളതും പേരെടുത്തിട്ടുള്ളതും തമിഴ് സിനിമാ ലോകത്താണ്. അസിന്, നയന്‍താര, ശരണ്യ മോഹന്‍, സനുഷ, ലക്ഷ്മി മേനോന്, പാര്‍വതി അങ്ങനെ നീളുന്നു ആ നിര. അതിലേക്കിതാ ഒരു പുതിയ താരം കൂടെ. മാളവിക നായര്‍.
ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലൂടെയാണ് മാളവികയുടെ അരങ്ങേറ്റും. മലയാളിയായ മാളവികയ്ക്ക് ചിത്രത്തില്‍ കിട്ടിയത് ചെറിയൊരു റോളാണ്. അതിന് ശേഷം ബ്ലാക്ക് ബട്ടര്‍ ഫ്ളൈ, പകിട എന്നീ ചിത്രങ്ങള്‍ ചെയ്തു. ഇതിലെ അഭിനയം കണ്ടിട്ടാണത്രെ താരത്തിന് തമിഴില്‍ നിന്ന് അവസരം വന്നത്. അങ്ങനെ കുക്കു എന്ന ചിത്രം. ചെയ്തു. ആദ്യ ചിത്രം തന്നെ ക്ലിക്കായി. തമിഴില്‍ ഉയര്‍ന്നുവരുന്ന പുതുമുഖ നായികമാരുടെ പട്ടികയില്‍ ഇപ്പോള്‍ മാളവികയുമുണ്ട്.

അന്ധയായ ഒരു പെണ്‍കുട്ടിയെയാണ് ചിത്രത്തില്‍ മാളവിക അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിലെ അഭിനയത്തിന് തമിഴ് സംവിധായകന് ബാലയുടെ പ്രശസംയും പിടിച്ചു പറ്റി. മുംബൈയില്‍ ജനിച്ചു വളര്‍ന്ന ഈ മലയാളി പെണ്‍കുട്ടിക്ക് തമിഴ് സിനിമാ ലോകത്തോടാണത്രെ ഏറെ പ്രിയം.
ഭാഷയില്‍ ചെറിയ ചില പ്രശ്നങ്ങളുണ്ടെങ്കിലും തമിഴില്‍ നല്ല കഥാപാത്രം കിട്ടിയാല്‍ ഇനിയും ചെയ്യുമെന്നാണ് മാളവിക പറയുന്നത്. താന്‍ അഭിനയം നിര്‍ത്തുന്നു എന്ന വാര്‍ത്തയെയും മാളവിക നിഷേധിച്ചു. പഠനവും അഭിനയവും ഒരുമിച്ചു കൊണ്ടു പോകാനാണ് ഈ പത്താം ക്ലാസുകാരിക്ക് ആഗ്രഹം.
മുംബൈയിലാണ് മാളവിക ജനിച്ചതും വളര്‍ന്നതും. മോഡലിങ്ങിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ഒടുവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രം പകിടയാണ്. ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ നായകയായാണ് മാളവിക എത്തിയത്.
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ
-
ഇയാളെക്കാളും നല്ലൊരാളെ ഭര്‍ത്താവായി കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ട്; എല്ലാവര്ക്കും തോന്നുന്നതാണെന്ന് ഡിംപിള്‍
-
അറിവില്ലായ്മ കാരണം അച്ഛനെ നോക്കാന്‍ പറ്റിയില്ല; പെട്ടെന്നുണ്ടായ പിതാവിന്റെ വേര്‍പാടിനെ കുറിച്ച് മനീഷ് കൃഷ്ണ