»   » ചര്‍ച്ച അലസി; ഈ ക്രിസ്തുമസിന് മുന്തിരിവള്ളികള്‍ തളിര്‍ക്കില്ല, ജോമോന്റ സുവിശേഷവും ഇല്ല ?

ചര്‍ച്ച അലസി; ഈ ക്രിസ്തുമസിന് മുന്തിരിവള്ളികള്‍ തളിര്‍ക്കില്ല, ജോമോന്റ സുവിശേഷവും ഇല്ല ?

By: Pratheeksha
Subscribe to Filmibeat Malayalam

തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളും തമ്മിലുള്ള ചര്‍ച്ച അലസിപ്പിരിഞ്ഞതോടെ മലയാള ചിത്രങ്ങളുടെ ക്രിസ്തുമസ് റിലീസ് പ്രതിസന്ധിയിലാരിക്കുകയാണ്. തിയേറ്റര്‍ ഉടമകളുടെ ആവശ്യം വിതരണക്കാരും നിര്‍മ്മാതാക്കളും അംഗീകരിക്കാന്‍ തയ്യാറാവാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം.

സിനിമകളുടെ തിയറ്റര്‍ വിഹിതത്തിന്റെ 50 ശതമാനം വേണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. മന്ത്രി എകെ ബാലന്റ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. മോഹന്‍ലാല്‍ -ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സത്യന്‍ അന്തിക്കാട് ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ധിഖ്  ജയസൂര്യ ചിത്രം ഫുക്രി പൃഥ്വിരാജ് ചിത്രം എസ്ര തുടങ്ങിയവയായിരുന്നു റിലീസ് ചെയ്യാനുണ്ടായിരുന്നത്.

photo-2016-12-20-18-04-2

ചലച്ചിത്ര രംഗത്തുളള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കമ്മീഷനെ നിയമിക്കുമെന്ന് മന്ത്രി  യോഗത്തില്‍ അറിയിച്ചു.  ചര്‍ച്ച അലസിയതോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ റിലീസ് ഇനിയും  വൈകാനാണ് സാധ്യത

English summary
malayalam movies release strike.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam