»   »  ആസിഫിന്റെ അമ്മയായി മല്ലിക

ആസിഫിന്റെ അമ്മയായി മല്ലിക

Posted By:
Subscribe to Filmibeat Malayalam
Mallika
അമ്മ വേഷമോ? ഞാനോ? എന്ന് ചോദിച്ച് മടിച്ചു നില്‍ക്കുന്ന യുവനടിമാര്‍ക്കിടയില്‍ വ്യത്യസ്തയാവുകയാണ് മല്ലിക. ബ്യാരിയിലെ അഭിനയത്തിന് നാഷ്ണല്‍ ഫിലിം അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായ നടി മധുപാലിന്റെ 'ഒഴിമുറിയി'ലാണ് പുതുമയാര്‍ന്ന ഗെറ്റപ്പിലെത്തുന്നത്.

ഒഴിമുറിയില്‍ 25 വയസ്സുകാരിയായും 55 വയസ്സുകാരിയായും മല്ലിക അഭിനയിക്കുന്നു. തെക്കന്‍ കേരളത്തിലെ ഭാഷയാണ് കഥാപാത്രം സംസാരിക്കുന്നത്. പ്രായക്കൂടുതലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ നോട്ടത്തിലും ഇരുപ്പിലും നടപ്പിലുമെല്ലാം പൂര്‍ണ്ണത നല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് മല്ലിക പറയുന്നു. എന്നാലും തെക്കന്‍ കേരളത്തിലെ ഭാഷ സ്വായത്തമാക്കാന്‍ അല്പം കഷ്ടപ്പെട്ടു.

ഒഴിമുറിയില്‍ ആസിഫിന്റെ അച്ഛനായെത്തുന്നത് ലാല്‍ ആണ്. ലാലിന്റെ അമ്മയായി ശ്വേത മേനോനും വേഷമിടുന്നു. ചെറുപ്പക്കാരിയായ പെണ്‍കുട്ടി, മദ്ധ്യവയസ്‌ക, പ്രായമായ സ്ത്രീ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാവും ശ്വേത ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. തലപ്പാവിന് ശേഷം മധുപാല്‍ ഒരുക്കുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക.

English summary
she will now be seen playing Asif's mother in Madhupal's 'Ozhimuri
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam