»   » മല്ലുസിങ് ഗ്രാന്റ് മാസ്റ്ററെ കടത്തിവെട്ടി

മല്ലുസിങ് ഗ്രാന്റ് മാസ്റ്ററെ കടത്തിവെട്ടി

Posted By:
Subscribe to Filmibeat Malayalam

നിരൂപകരുടെ പൂച്ചെണ്ടുകള്‍ നേടുകയെന്നതല്ല, പണപ്പെട്ടി നിറയ്ക്കുകയെന്നതാണ് കൊമേഴ്‌സ്യല്‍ സിനിമകളുടെ അവതാരലക്ഷ്യം. ഇതുനല്ല വണ്ണം മനസ്സിലാക്കിയയാളാണ് സംവിധായകന്‍ വൈശാഖ്.

Grand Master and Mallu Singh

ആദ്യചിത്രമായ പോക്കിരിരാജയും സീനിയേഴ്‌സുമെല്ലാം നിരൂപകര്‍ക്ക് അത്ര ദഹിച്ചിരുന്നില്ല. എന്നാല്‍ ബോക്‌സ് ഓഫീസില്‍ പണംവാരിക്കൂട്ടിയാണ് ഈ സിനിമകള്‍ തിയറ്ററുകള്‍ വിട്ടത്. ഇപ്പോഴിതാ ചരിത്രം ഒരിയ്ക്കല്‍ കൂടി ആവര്‍ത്തിയ്ക്കുകയാണ്. യുവതാരങ്ങളെ അണിനിരത്തി വൈശാശ് ഒരുക്കിയ മല്ലുസിംഗാണ് പണക്കൊയ്ത്ത് നടത്തുന്നത്.

മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ ഗ്രാന്റ് മാസ്റ്ററിനെ കടത്തിവെട്ടിയാണ് മല്ലുസിങ് ഈ നേട്ടം സ്വന്തമാക്കിയതെന്നും ശ്രദ്ധേയം. കഴിഞ്ഞയാഴ്ച അവസാനത്തോടെ ഏഴ് കോടിയോളം രൂപയാണ് മല്ലുസിങിന് ഗ്രോസ് കളക്ഷന്‍ വന്നിരിയ്ക്കുന്നത്. അതേസമയം 6.7 കോടി രൂപ മാത്രമാണ് ഗ്രാന്റ് മാസ്റ്ററിന് നേടാനായത്.

ഇതിനിടെ 2.9 കോടി രൂപ നേടിയ ലാല്‍ജോസിന്റെ ഡയമണ്ട് നെക്‌ലേസ് ഹിറ്റ് പട്ടികയില്‍ ഇടംനേടിയിട്ടുമുണ്ട്. ഫഹദ് ഫാസില്‍ നായകനായ 22 ഫീമെയില്‍ കോട്ടയം 4.5 കോടി രൂപ ഗ്രോസ് നേടി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു.

എന്നാല്‍ കളക്ഷന്‍ കാര്യമെടുക്കുമ്പോള്‍ ഈ വര്‍ഷത്തെ താരം ദിലീപാണ്. ദിലീപ് നായികയായും നായകനായും നിറഞ്ഞുനില്‍ക്കുന്ന മായാമോഹിനി ബോക്‌സ് ഓഫീസിനെ അമ്പരിപ്പിയ്ക്കുന്ന വിജയമാണ് നേടിയിരിക്കുന്നത്. 19.25 കോടി രൂപ കളക്ഷന്‍ നേടി ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായിചിത്രം മാറിക്കഴിഞ്ഞു. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണിത്.

പുതിയ റിലീസുകള്‍ വന്നിട്ടും കളക്ഷനില്‍ ഇടിവൊന്നും കൂടാതെ മായമോഹിനി പ്രധാന റിലീസിങ് സെന്ററുകളില്‍ തുടരുകയാണ്.

English summary
The box office collections of the film after last weekend, suggest a gross collection of 7 crores, overtaking the Mohanlal starrer ‘Grand Master’ that has collected a gross of 6.7 crores

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam