»   » റാംജിറാവു സ്പീക്കിങിന് മൂന്നാം ഭാഗംവരുന്നു

റാംജിറാവു സ്പീക്കിങിന് മൂന്നാം ഭാഗംവരുന്നു

Posted By:
Subscribe to Filmibeat Malayalam

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിങ് എന്ന ചിത്രം മലയാളത്തിലെ ഒരു സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. പിന്നീട് തൊട്ടതെല്ലാം പൊന്നാക്കിയ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന് തുടക്കം കുറിച്ച ചിത്രമായിരുന്നു ഇത്. ഇന്നസെന്റ്, മുകേഷ്, സായികുമാര്‍, വിജയരാഘവന്‍ തുടങ്ങിയവരുടെ മികച്ച പ്രകടനവും തൊഴില്ലാത്ത ചെറുപ്പക്കാരുടെ പ്രശ്‌നങ്ങളുമായിരുന്നു ചിത്രത്തെ വിജയമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് റാംജിറാവുവിന് മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന പേരില്‍ രണ്ടാം ഭാഗം വന്നു. മാണി സി കാപ്പന്റെ പേരാണ് സംവിധധായകന്‍ എന്ന പേരില്‍ എഴുതിക്കാണിച്ചതെങ്കിലും ചിത്രം സംവിധാനം ചെയ്തത് സിദ്ദിഖായിരുന്നു. ഈ ചിത്രവും വമ്പന്‍ ഹിറ്റായി മാറി. അങ്ങനെ മാന്നാര്‍ മത്തായിയും കൂട്ടരും മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടി.

Ramji Rao Speaking

ഏറെക്കാലത്തിന് ശേഷം മാന്നാര്‍ മത്തായിയ്ക്ക് മൂന്നാം ഭാഗം വരുകയാണ്. യുവസംവിധായകന്‍ മമാസ് ആണ് മൂന്നാം ഭാഗം ഒരുക്കുന്നത്. ഇന്നസെന്റ്, മുകേഷ്, സായികുമാര്‍, വിജയരാഘവന്‍ എന്നിവര്‍ തന്നെയാണ് മൂന്നാം ഭാഗത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിനായി തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ് മമാസ്.

പാപ്പി അപ്പച്ചാ, സിനിമാ കമ്പനി എന്നീ സിനിമകള്‍ സംവിധാനം ചെയ്തത് മമാസായിരന്നു. റാം ജിറാവുവിനെപ്പോലെയും മാന്നാര്‍ മത്തായിയെപ്പോലെയും മൂന്നാംഭാഗവും ഒന്‍ വന്‍ഹിറ്റാക്കിമാറ്റുകയെന്നതാണ് മമാസിന്റെ ലക്ഷ്യം. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തില്‍ സിനിമയെടുക്കാന്‍ പരമാവധി ശ്രമിയ്ക്കുമെന്നും ചിത്രത്തെ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാറായിട്ടില്ലെന്നും മമാസ് പറഞ്ഞു.

English summary
Young director Mamas who made his directorial debut with Pappy Appacha is directing part 3 of Ramji Rao speeking.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam