TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മോഹന്‍ലാലും മമ്മൂട്ടിയും രണ്ടല്ല ഒന്നാണ്
മമ്മൂട്ടിയും മോഹന്‍ലാല്‍ സിനിമയില്‍ മുന്നേറാന്‍ തുടങ്ങിയ കാലത്തിന്റെ അത്ര തന്നെ പഴക്കമുണ്ട് ഇവരുടെ അരാധകര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലുകള്‍ക്കും. രണ്ടുപേരും സൂപ്പര്താരപദവിയിലെത്തിയപ്പോള് ആരാധകരുടെ യുദ്ധങ്ങളും അഭിപ്രായവ്യത്യാസങ്ങളും കൂടിക്കൂടി വന്നു. മലയാളത്തില്‍ ഈ രണ്ട് താരങ്ങളെയും വെല്ലാന്‍ ആരുമില്ലെന്ന അവസ്ഥയാണിപ്പോള്‍, അതുപോലെതന്നെ ഇവരുടെ ഫാന്‍സ് തമ്മിലുള്ള പ്രശ്നങ്ങള്‍ക്കും കണക്കില്ല.
നേരത്തേ പോസ്റ്റര്‍ കെട്ടലും തിയേറ്ററുകളിലെ കൂവിവിളികളും മാത്രമായിരുന്നു ഫാന്‍സുകാരുടെ തമ്മിലടി ഐറ്റങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ഇത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലേയ്ക്ക് എത്തുകയും പലപ്പോഴും അതിരുവിടുന്ന രീതിയിലുള്ള തര്‍ക്കങ്ങളായി മാറുകയും ചെയ്യുകയാണ്. പലപ്പോഴും മറ്റ് താരങ്ങളുടെ പേജുകളില്‍ കയറിവരെ മമ്മൂട്ടി-ലാല്‍ ഫാന്‍സ് തര്‍ക്കുകയും പരസ്പരം അസഭ്യം പറയുകയും ചെയ്യുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഇടയില്‍ ഇത്തരം വൈരങ്ങളൊന്നുമില്ലെന്ന് ആരാധകര്‍ മനസിലാക്കുന്നില്ലെന്നത് ഖേദകരം തന്നെയാണ്. ഇപ്പോഴിതാ രണ്ടുകൂട്ടരുടെയും ആരാധകരെ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടുപേര്‍ക്കും കൂടി ഒരു ഫേസ്ബുക്ക് പേജ് തുടങ്ങിയിരിക്കുകയാണ്. രണ്ടു താരങ്ങളുടെയും ആരാധകര്‍ ചേര്‍ന്നാണ് ഈ പേജ് കൈകാര്യം ചെയ്യുക. രണ്ടുപേരെയും സംബന്ധിയ്ക്കുന്ന എല്ലാ വര്‍ത്തകളും തുല്യപ്രാധാന്യത്തോടെയാകും ഈ പേജില്‍ നല്‍കുക.

വി ആര് വണ്‍(https://www.facebook.com/WeAreOneBigMFans) എന്നാണ് പേജിന്റെ പേര്. മമ്മൂട്ടിയുടെയും ലാലിന്റെയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് പേജിന്റെ പ്രൊഫൈല്‍ ഫോട്ടോയും കവര്‍ ഫോട്ടോയും. ജൂലൈ 2നാണ് ഈ പേജ് തുടങ്ങിയിരിക്കുന്നത്. രണ്ടുകൂട്ടരുടെയും ഫാന്‍സിന്റെ തമ്മിലടി അവസാനിപ്പിക്കുകയെന്നത് തന്നെയാണ് പേജിന്റെ ലക്ഷ്യം. പേജ് തുടങ്ങി ആദ്യ ഒന്‍പത് മണിക്കൂറിനുള്ളില്‍ത്തന്നെ ലൈക്കിന്റെ എണ്ണം 2500ലെത്തിയിട്ടുണ്ട്.
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും സ്വന്തമായി ഔദ്യോഗിക ഫേസ്ബുക്ക് പേജുകളുണ്ട്. രണ്ട് പേരും ഫേസ്ബുക്കില്‍ സജീവമാണ് താനും. ഇനി രണ്ടുപേരുടെയും പേജിനെ ഈ വി ആര് വണ്‍ പേജ് കടത്തിവെട്ടുമോയെന്ന് മാത്രമേ അറിയേണ്ടതുള്ളു. എന്തായാലും ചലച്ചിത്രരംഗത്ത് മുന്‍നിര താരങ്ങളുടെ കാര്യങ്ങള്‍ ഒരുമിച്ച് ഒരു ഫേസ്ബുക്ക് പേജില്‍ വരുന്നത് ഇതാദ്യമാണ്. ഇനിയിത് പുതിയൊരു പ്രവണതയ്ക്ക് തുടക്കമാകുമോയെന്നും കാത്തിരുന്ന് കാണാം.