Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങള്‍ക്ക് വെല്ലുവിളി തന്നെ! ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ സിനിമകള്‍!
കഥയിലായാലും മേക്കിങ്ങിലായാലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. യുവതാരങ്ങള്‍ മാത്രമല്ല സൂപ്പര്‍ താരങ്ങളും ആകെ തിരക്കിലാണ്. വിഷു റിലീസുകളെക്കുറിച്ചുള്ള കൃത്യമായ ചിത്രം ഇതുവരെയും ലഭിച്ചിട്ടില്ല. എന്തായാലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താന്‍ പോവുന്നതെന്ന് ഉറപ്പിക്കാം.
Meenakshi Dileep: ദിലീപിന്റെ മീനൂട്ടിക്ക് 18, പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ചിത്രങ്ങള്‍ വൈറല്‍!
പ്രഖ്യാപനം മുതല്‍ക്കെ തന്നെ സിനിമകളില്‍ പലതും വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെയായി വന്‍പ്രതീക്ഷയാണ് പല ചിത്രങ്ങളും നല്‍കുന്നത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്മാന്, ദിലീപ് എന്നിവര്‍ക്കൊപ്പം മത്സരിക്കാന്‍ ഇത്തവണ മമ്മൂട്ടിയും മോഹന്‍ലാലും എത്തുന്നുണ്ട്. നിരവധി സിനിമകളാണ് ഇവരുടെ ലിസ്റ്റിലുള്ളത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മാമാങ്കവുമായി മെഗാസ്റ്റാര്‍
മമ്മൂട്ടിയെ നായകനാക്കി സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയാണ് മാമാങ്കം. ദൃശ്യമികവിലും മേക്കിങ്ങിലും ഹോളിവുഡ് സിനിമകളോട് കിടപിടിക്കാവുന്ന തരത്തിലാണ് മാമാങ്കം ഒരുക്കുന്നത്. ആക്ഷന്‍ രംഗങ്ങളൊരുക്കാന്‍ ബോളിവുഡില്‍ നിന്നും കെച്ചകെംബഡ്കിയും ഗ്രാഫിക്സ് ഒരുക്കാന്‍ ബാഹുബലി സംഘവും എത്തുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ തിരുനാവായ മണപ്പുറത്ത് നടന്നിരുന്ന മാമാങ്ക മഹോത്സവത്തെക്കുറിച്ചുള്ള സിനിമയില്‍ മമ്മൂട്ടി നാല് ഗെറ്റപ്പുകളിലായാണ് എത്തുന്നത്. കര്‍ഷകനും സ്ത്രൈണ ഭാവവും അടക്കം നാല് വ്യത്യസ്ത ഗെറ്റപ്പില്‍ മെഗാസ്റ്റാര്‍ എത്തുമെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു.

മോഹന്‍ലാലിന്റെ ഒടിയന്
വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഘട്ട ചിത്രീകരണം പാലക്കാട് തേന്‍കുറിശ്ശിയില്‍ വെച്ച് പുരോഗമിച്ച് വരികയാണ്. പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രേക്ഷക മനസ്സിലിടം നേടിയ മാണിക്കന്റെ മേക്കോവറുകള്‍ പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിരുന്നു. ഇതാദ്യമായാണ് ഒരു കഥാപാത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ശരീരഭാരം കുറച്ചത്. 18 കിലോയോളമാണ് അദ്ദേഹം കുറച്ചത്. ഫ്രാന്‍സില്‍ നിന്നെത്തിയ വിദഗ്ദ്ധരാണ് ഇതിന് നേതൃത്വം നല്‍കിയത്. പ്രകാശ് രാജും മഞ്ജു വാര്യരുമടക്കമുള്ള വന്‍താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സര്‍പ്രൈസ് പ്രൊജക്ടായ നീരാളിയും ലിസ്റ്റിലുണ്ട്
ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി സര്‍പ്രൈസായി പ്രഖ്യാപിച്ചതായിരുന്നു. ഒടിയന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ നീരാളിയില്‍ അഭിനയിച്ചത്. മലയാള സിനിമ ഇന്നുവരെ കാണാത്ത രൂപഭാവത്തിലാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നദിയ മൊയ്തു ഈ സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരികയാണ്. മെയ് 3ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. 36 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലെ ആറ്റുമണല്‍പ്പായയില്‍ ഗാനത്തിന് ശേഷം മോഹന്‍ലാല്‍ വീണ്ടും ഗായകനാവുന്നെുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മോഹന്‍ലാലിന്റെ രണ്ടാമൂഴം
ഒടിയന് ശേഷം മോഹന്‍ലാലും വിഎ ശ്രീകുമാര്‍ മേനോനും ഒരുമിക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എംടി വാസുദേവന്‍നായരുടെ തിരക്കഥയിലൊരുക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം അടുത്ത ജനുവരിയില്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് അടുത്തിടെ പുറത്തുവന്നത്. അതിനിടെ ബോൡുഡില് ആമിര്‍ഖാനെ നായകനാക്കി മഹാഭാരതം ഒരുക്കുന്നുവെന്ന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഒടിയന്റെ തിരക്ക് കഴിഞ്ഞതിന് ശേഷമേ മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും രണ്ടാമൂഴത്തിനായി ഒരുമിക്കുകയുള്ളൂ.

മമ്മൂട്ടിയുടെ അടുത്ത റിലീസ്
നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പരോളാണ് അടുത്തതായി പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രം. മാസും ക്ലാസും ഒത്തിണങ്ങിയ കുടുംബചിത്രമാണ് പരോള്‍. കുടുംബപ്രേക്ഷകര്‍ക്ക് മമ്മൂട്ടിയെ നഷ്ടപ്പെട്ടുന്നുവെന്ന വാദത്തിനുള്ള ശക്തമായ മറുപടി കൂടിയാണ് പരോള്‍. മിയ ജോര്‍ജ്, ഇനിയ, ലാലു അലക്സ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയവരുള്‍പ്പടെ നിരവധി പേരാണ് സിനിമയില്‍ അണിനിരക്കുന്നത്. മാര്‍ച്ച് 31നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

അങ്കിളും പേരന്‍പും അബ്രഹാമും
ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍, ദേശീയ അവാര്‍ഡ് ജേതാവായ റാമിന്റെ പേരന്പ്, ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടിയുടെ ലിസ്റ്റിലുണ്ട്. മെഗാസ്റ്റാറിന്റെ ലിസ്റ്റിലുള്ള ഓരോ ചിത്രവും പ്രേക്ഷക പ്രതീക്ഷ വര്‍ധിപ്പിക്കുന്നവയാണ്. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഏറെ വ്യത്യസ്തനാണ് മമ്മൂട്ടി. തിരക്കഥ ഇഷ്ടപ്പെട്ട് കഴിഞ്ഞാലും സിനിമ സ്വീകരിക്കാന്‍ കഴിയാത്തത്ര തിരക്കിലാണ് മെഗാസ്റ്റാര്‍. മോഹന്‍ലാലിന്റെ സ്ഥിതിയും സമാനമാണ്.
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു