»   » മകനുമായി മത്സരിക്കാന്‍ മമ്മൂട്ടി തീരുമാനിച്ചു

മകനുമായി മത്സരിക്കാന്‍ മമ്മൂട്ടി തീരുമാനിച്ചു

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്ത് ചിത്രമായ കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ റിലീസ് നേരത്തേ തീരുമാനിച്ച തീയതിയില്‍ നിന്നും മാറ്റിയെന്ന റിപ്പോര്‍ട്ട് ആരാധകരെ നിരാശരാക്കിയിരുന്നു. മകന്‍ ദുല്‍ഖര്‍ സല്‍മാനും സൂപ്പര്‍താരവും തമ്മില്‍ മത്സരിച്ചാല്‍ ആരു ജയിയ്ക്കുമെന്ന് കാണാനുള്ള ആവേശത്തില്‍ രണ്ടുപേരുടെയും ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്യാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതിനിടെയാണ് ഓഗസ്റ്റ് ഒന്‍പതിന് ദുല്‍ഖറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിയ്‌ക്കൊപ്പം മാത്തുക്കുട്ടി റിലീസ് ചെയ്യുന്നില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍വീണ്ടും മാ്‌റിയിരിക്കുകയാണ്. മകനോടൊപ്പം മത്സരിക്കാന്‍ അച്ഛനും എത്തുന്നുണ്ട്. നേരത്തേ തീരുമാനിച്ച പ്രകാരം മാത്തുക്കുട്ടി ഓഗസ്റ്റ് 9ന് തന്നെ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ദുല്‍ഖറിന്റെ ചിത്രവുമായി ഒരു ഏറ്റുമുട്ടലുണ്ടാകാതിരിക്കാനായി മമ്മൂട്ടിച്ചിത്രം ഓഗസ്റ്റ് 15ലേയ്ക്ക് മാറ്റിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തന്റെ ചിത്രവും അന്നു തന്നെ റിലീസ് ചെയ്യാമെന്നും ദുല്‍ഖറുമായൊരു ബോക്‌സ് ഓഫീസ് ഏറ്റുമുട്ടലുണ്ടാകുന്നത് പ്രശ്‌നമല്ലെന്നും മമ്മൂട്ടി നിലപാടെടുത്തതോടെ ചിത്രം ഓഗസ്റ്റ് 9ന് തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

രണ്ടു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യുന്നതോടെ അച്ഛനും മകനും നായകന്മാരാകുന്ന വ്യത്യസ്ത ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുകയെന്ന അപൂര്‍വ്വത ഇന്ത്യന്‍ ചലച്ചിത്രലോകത്ത് സംഭവിയ്ക്കും. എന്തായാലും മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ആരാധകര്‍ക്ക് ഓഗസ്റ്റ് ഒന്‍പത് ചാകരദിനം തന്നെയാകും. മമ്മൂട്ടിയുടെ ആരാധകര്‍ക്ക് സ്വാഭാവിമായും ഉണ്ടാകുന്ന ദുല്‍ഖര്‍ ചായ്‌വ് ദുല്‍ഖറിന്റെ ചിത്രത്തിനും സഹായകമായേക്കും.

മലയാളത്തിലെ ആദ്യ ട്രാവല്‍ മൂവിയെന്ന ടാഗുമായി ഒരുപാട് വ്യത്യസ്തതകളുമായിട്ടാണ് സമീര്‍ താഹിര്‍ ഒരുക്കിയ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയെത്തുന്നത്. അതേസമയം രഞ്ജിത്ത് വളരെ രസകരമായ ഒരു ആക്ഷേപഹാസ്യ കഥയുമായിട്ടാണ് മാത്തുക്കുട്ടി ഒരുക്കിയിരിക്കുന്നത്. എന്തായാലും അച്ഛനും മകനും തമ്മില്‍ കടുത്ത മത്സരം തന്നെ നടക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Superstar Mammootty gave green signal to release his new film Kadal Kadannoru Mathukutty on the same day of Dulquar Slaman's Neelakasham Pachakkadal Chuvanna Bhoomi's release da

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam