»   » മമ്മൂട്ടിയ്ക്ക് വേണ്ടാത്ത പേര് മോഹന്‍ലാലിന് കൊടുത്തു, അലി ഇമ്രാന്‍ എങ്ങിനെ സേതുരാമയ്യരായി?

മമ്മൂട്ടിയ്ക്ക് വേണ്ടാത്ത പേര് മോഹന്‍ലാലിന് കൊടുത്തു, അലി ഇമ്രാന്‍ എങ്ങിനെ സേതുരാമയ്യരായി?

By: Rohini
Subscribe to Filmibeat Malayalam

സിബിഐ എന്ന കേട്ടാല്‍ മലായളി മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് നെറ്റിയില്‍ സിന്ദൂരക്കുറിയിട്ട്, കൈ പിന്നില്‍ കെട്ടി നടന്നുവരുന്ന മമ്മൂട്ടിയുടെ മുഖമാണ്. എന്നാല്‍ ഒരു സിബിഐ ഡറിക്കുറിപ്പ് എന്ന കഥയുടെ വണ്‍ ലൈന്‍ മമ്മൂട്ടിയോട് പറയുമ്പോള്‍ എഴുത്തുകാരന്‍ എസ് എന്‍ സ്വാമിയുടെ മനസ്സില്‍ മറ്റൊരു ചിത്രമായിരുന്നു ഉണ്ടായിരുന്നത്.

മമ്മൂട്ടിയ്ക്ക് ഡാന്‍സ് അറിയില്ല എന്നാര് പറഞ്ഞു... നഗ്മയ്‌ക്കൊപ്പമുള്ള കിടിലന്‍ ഡാന്‍സ് കാണൂ

അഞ്ച് നേരം മുടങ്ങാതെ നമസ്‌കരിക്കുന്ന, ക്രിമിനിലുകളെ ഇടിച്ചു പഞ്ചറാക്കുന്ന അലി ഇമ്രാന്‍ എന്ന ചുറുചുറുക്കുള്ള പൊലീസുകാരന്റെ കഥയുമായിട്ടാണ് സ്വാമി മമ്മൂട്ടിയെ ചെന്നു കണ്ടത്. ഐവി ശശി- ടി ദാമോദരന്‍- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആവനാഴി എന്ന ചിത്രത്തിന്റെ ആരവങ്ങള്‍ ഒഴിയുന്നതിന് മുമ്പേ മറ്റൊരു പൊലീസ് കഥ എന്ന സങ്കല്‍പത്തോട് മമ്മൂട്ടിയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല... തുടര്‍ന്ന് വായിക്കാം

സിബിഐ ആക്കാം എന്ന് മമ്മൂട്ടിയുടെ അഭിപ്രായം

പൊലീസ് കഥാപാത്രത്തിന് പകരം നമുക്ക് സിബിഐ കഥാപാത്രത്തെ അവതരിപ്പിയ്ക്കാം എന്ന് മമ്മൂട്ടി എസ് എന്‍ സ്വാമിയോട് പറഞ്ഞു. കഥ എന്തായാലും കുറ്റാന്വോഷണം തന്നെയാണ്. അപ്പോള്‍ സിബിഐ എന്നതോ പോലീസ് എന്നതോ പ്രശ്‌നമല്ല. അങ്ങനെ കഥ എഴുത്ത് തുടങ്ങി. (മമ്മൂട്ടിയും എസ് എസ് എന്‍ സ്വാമിയും പുതിയ നിയമം എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചപ്പോള്‍)

അലി ഇമ്രാന്‍ എന്ന പേര് താത്പര്യമില്ല എന്ന് മമ്മൂട്ടി

കെ മധുവും എസ് എന്‍ സ്വാമിയും കഥയുടെ ചര്‍ച്ചകളുമായി ഇരിക്കുമ്പോള്‍, വായിക്കാന്‍ മമ്മൂട്ടിയും എത്തി. പക്ഷെ അലി ഇമ്രാന്‍ എന്ന പേരിനോട് മമ്മൂട്ടിയ്ക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. ആക്രമണ ശൈലി ഇല്ലാത്ത, ബുദ്ധി ആയുധമാക്കുന്ന ഒരു സ്വാമിയുടെ പേര് മതി എന്ന് മമ്മൂട്ടി നിര്‍ദ്ദേശിച്ചു.

താത്പരമില്ലാതെ സ്വാമി മമ്മൂട്ടിയ്ക്ക് വഴങ്ങി

അലി ഇമ്രാന്‍ എന്ന പേര് മാറ്റുന്നതിനോട് എസ് എന്‍ സ്വാമിയ്ക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. സ്വാമി എന്നത് തണുപ്പന്‍ പേരല്ലേ എന്ന് ചോദിച്ചപ്പോള്‍ മമ്മൂട്ടി ദേഷ്യപ്പെട്ടു. അതോടെ മമ്മൂട്ടിയുടെ ആവശ്യത്തിന് വഴങ്ങി സേതുരാമയ്യര്‍ എന്ന കഥാപാത്രം സൃഷ്ടിക്കപ്പെട്ടു.

അലി ഇമ്രാന്‍ എന്ന പേര് മോഹന്‍ലാലിന് കൊടുത്തു

എന്നാല്‍ അലി ഇമ്രാന്‍ എന്ന പേര് മറന്നു കളയാന്‍ എസ് എന്‍ സ്വാമിയ്ക്ക് കഴിയുമായിരുന്നില്ല. അദ്ദേഹം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ അടുത്ത ചിത്രത്തില്‍ (മൂന്നാം മുറ) നായകന് അലി ഇമ്രാന്‍ എന്ന് പേരിട്ടു.

English summary
Mammootty forced to SN Swamy to change the character name

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam