For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാജാ ലുക്കില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി! പേരന്‍പ് ട്രെയിലര്‍ ലോഞ്ചിലെ താരവും ഇക്ക തന്നെ! കാണാം

  |

  ദേശീയ അവാര്‍ഡ് ജേതാവായ റാമും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന സിനിമയായ പേരന്‍പിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ട്രെയിലറെത്തിയിരിക്കുകയാണ് ഇപ്പോള്‍. അമുദവനും പാപ്പായും വീണ്ടും കരയിപ്പിച്ചിരിക്കുകയാണ് പ്രേക്ഷകരെ. സിനിമയുടെ പോസ്റ്ററുകളും ടീസറും ഗാനവുമൊക്കെ നേരത്തെ തരംഗമായി മാറിയിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു സിനിമയുടെ ട്രെയിലര്‍ ലോഞ്ച്. റാം, മമ്മൂട്ടി, നായികയായ അഞ്ജലി അമീര്‍ തുടങ്ങിയവരുള്‍പ്പടെ നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. നാളുകള്‍ക്ക് ശേഷം പഴയ മമ്മൂട്ടിയെ തിരികെക്കിട്ടിയതിന്റെ ത്രില്ലിലാണ് ആരാധകര്‍.

  ടൊവിനോയുടെ എതിരാളി നിവിന്‍ പോളിയാണോ? ലിപ് ലോക്കിന്റെ പേരില്‍ ലിഡിയ പിണങ്ങാറുണ്ടോ? മറുപടി ഇങ്ങനെ!

  വൈകാരികത നിറഞ്ഞ മുഹൂര്‍ത്തങ്ങളുമായാണ് ഇത്തവണ മമ്മൂട്ടിയെത്തിയത്. മാനസിക വൈകല്യമുള്ള മകളും അച്ഛനായ അമുദവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പേരന്‍പ് പറയുന്നത്. സാധനയാണ് മകളായി എത്തുന്നത്. ഭിന്നശേഷിക്കാരുമായി ഇടപഴകിയതിന് ശേഷമാണ് താന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് താരം പറഞ്ഞിരുന്നു. അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയാണ് ഈ അച്ഛനും മകളുമെന്നാണ് സിനിമ കണ്ടവര്‍ പറഞ്ഞത്. സിനിമയുടെ ട്രെയിലര്‍ ലോഞ്ചിലും താരമായത് മമ്മൂട്ടിയായിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ബിന്ദു പണിക്കരുടെ മകള്‍ പൊളിച്ചടുക്കി! അമ്മയെ കടത്തിവെട്ടുന്ന പ്രകടനവുമായി അരുന്ധതി! വീഡിയോ വൈറല്‍!

  മമ്മൂട്ടിയുടെ വരവ്

  മമ്മൂട്ടിയുടെ വരവ്

  പേരന്‍പിന്റെ ടീസര്‍ ലോഞ്ചിലേക്കുള്ള മമ്മൂട്ടിയുടെ എന്‍ട്രി വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നീല നിറത്തിലുള്ള പാന്റും ഷര്‍ട്ടുമണിഞ്ഞ് സ്റ്റൈലിഷായാണ് മെഗാസ്റ്റാറിന്റെ വരവ്. സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് താരമെത്തിയത്. പതിവ് പോലെ തന്നെ ഇത്തവണയും ചടങ്ങിലെ താരമായി മാറിയത് അദ്ദേഹമായിരുന്നു. മലയാളത്തിന്റെ മാത്രമല്ല തമിഴരുടേയും തെലുങ്കിന്റേയും സ്വന്തം താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. പേരന്‍പിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഇത്തവണ മെഗാസ്റ്റാറിനായിരിക്കുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു.

  മധുരരാജ ലുക്കില്‍

  മധുരരാജ ലുക്കില്‍

  വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിലാണ് താരമിപ്പോള്‍ അഭിനയിക്കുന്നത്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായെത്തുന്ന സിനിമയുടെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രവുമൊക്കെ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇത്തവണ രാഷ്ട്രീയക്കാരാനായാണ് രാജ എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. സിനിമയ്ക്കായി മമ്മൂട്ടി മീശ വളര്‍ത്തിയിരുന്നു. രാജയുടെ അതേ സ്റ്റൈലിലാണ് അദ്ദേഹം ചെന്നൈയിലേക്കെത്തിയത്.

  മമ്മൂട്ടിയെ നായകനാക്കിയതിന് പിന്നിലെ കാരണം

  മമ്മൂട്ടിയെ നായകനാക്കിയതിന് പിന്നിലെ കാരണം

  മമ്മൂട്ടിയല്ലാതെ മറ്റൊരാളെയും നായകനായി സങ്കല്‍പ്പിക്കാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹത്തിന്റെ സമയത്തിനായി എത്ര വേണേലും കാത്തിരിക്കാന്‍ തയ്യാറാണെന്നുമായിരുന്നു റാം പറഞ്ഞത്. അദ്ദേഹത്തിന്റെ കാത്തിരിപ്പ് വെറുതെയായില്ലെന്നാണ് സിനിമ കണ്ടവര്‍ വിലയിരുത്തിയത്. അമുദവനെന്ന പിതാവായി അസാമാന്യ അഭിനയമാണ് അദ്ദേഹത്തിന്റേതെന്നാണ് ആരാധകരും പറയുന്നത്.

  അന്നേ ഉറപ്പിച്ചിരുന്നു

  അന്നേ ഉറപ്പിച്ചിരുന്നു

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തെത്തുടര്‍ന്നാണ് റാമിനെ മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നതിലേക്ക് നയിച്ചത്. 16 വയസ്സുള്ളപ്പോഴാണ് കോയമ്പത്തൂരില്‍ നിന്നും സുകൃതം സിനിമ കണ്ടത്. തിരിച്ച് ബസ്സില്‍ പോവാനുള്ള പൈസയില്ലായിരുന്നു. നടന്നാണ് പോയത്. അന്നാണ് മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കണമെന്നുറപ്പിച്ചത്. സംവിധായകനായപ്പോഴും ആ തീരുമാനം മാറ്റിയില്ലായിരുന്നുവെന്നും റാം പറഞ്ഞിരുന്നു.

  ശരിക്കും അത്ഭുതപ്പെടുത്തും

  ശരിക്കും അത്ഭുതപ്പെടുത്തും

  തന്റെ ഗുരുവായ ബാലു മഹീന്ദ്രയും മമ്മൂട്ടിയെക്കുറിച്ച് വാചാലനാവാറുണ്ടെന്നും റാം ഫരയുന്നു. അദ്ദേഹം മികച്ച നടനാണെന്നും അദ്ദേഹത്തിന്റെ കൈയ്യില്‍ ഒരു കഥാപാത്രം ലഭിച്ചാല്‍ അത് ചെയ്ത് കഴിഞ്ഞ് അദ്ദേഹം നമ്മളെ അത്ഭുതപ്പെടുത്തുമെന്നുമായിരുന്നു ബാലു മഹേന്ദ്ര പറഞ്ഞത്. പേരന്‍പിലൂടെ താനും ഇത് നേരിട്ടറിഞ്ഞു. അഭിനയം എന്താണെന്ന് അദ്ദേഹത്തിലൂടെയാണ് മനസ്സിലാക്കിയത്.

  മമ്മൂട്ടി മാസ്റ്ററായി

  മമ്മൂട്ടി മാസ്റ്ററായി

  സംവിധാനത്തില്‍ തന്റെ മാസ്റ്റര്‍ ബാലു മഹേന്ദ്രയാണ്, എന്നാല്‍ അഭിനയത്തില്‍ ആ സ്ഥാനം മമ്മൂട്ടിക്കാണ്. ഈ സിനിമയിലെ മമ്മൂട്ടിയുടെ അഭിനയം മികച്ചതാണ്. അദ്ദേഹത്തിന്റെ ഭാവങ്ങളും ഇമോഷനുമെല്ലാം വ്യത്യസ്തമാണ്. പേരന്‍പിന്റെ ചിത്രീകരണം കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍സിലേക്ക് കടക്കുന്നതിനിടയിലാണ് മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരം അതുല്യമാണെന്ന് മനസ്സിലാക്കിയതെന്നും റാം വ്യക്തമാക്കിയിരുന്നു.

  വീഡിയോ കാണാം

  മമ്മൂട്ടിയുടെ മാസ്സ് എന്‍ട്രി കാണാം.

  ട്രെയിലര്‍ കാണാം

  പേരന്‍പ് ട്രെയിലര്‍ കാണാം.

  English summary
  Peranapu's trailer launch video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X