»   » മമ്മൂട്ടിയുടെ നൂറാമത്തെ ബിരിയാണി; സുലു നല്‍കിയ പൊതിച്ചോറ് ലാല്‍ തട്ടിയെടുത്തതാണു തുടക്കം...

മമ്മൂട്ടിയുടെ നൂറാമത്തെ ബിരിയാണി; സുലു നല്‍കിയ പൊതിച്ചോറ് ലാല്‍ തട്ടിയെടുത്തതാണു തുടക്കം...

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഹരികൃഷ്ണന്‍സില്‍ ജൂഹി നല്‍കിയ എരിവും പുളിയും അധികമുളള ഭക്ഷണം കഴിച്ച് മമ്മൂട്ടിയും മോഹന്‍ലാലും കണ്ണില്‍ വെളളം നിറച്ചിരിക്കുന്ന ഒരു രംഗമുണ്ട്. യഥാര്‍ത്ഥത്തില്‍ അന്നു ജൂഹി വിളമ്പിയത് നല്ല സ്വാദുളള ഭക്ഷണമായിരുന്നെന്ന് മമ്മുട്ടി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

നല്ല ഭക്ഷണത്തെ കുറ്റം പറയാന്‍ താനിഷ്ടപ്പെടുന്നില്ല. ജീവിതത്തില്‍ ആദ്യമായാണ് ഭക്ഷണത്തോട് താന്‍ കള്ള ആക്ടിങ് ചെയ്തതെന്നു മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. ആ ഭക്ഷണസ്‌നേഹം കൊണ്ടാണ് അമ്മയുണ്ടാക്കി തന്നുവിടുന്ന പൊതിച്ചോറിന്റെ എണ്ണം വര്‍ദ്ധിച്ച് ഒടുവില്‍ ബിരിയാണിയായി മാറിയത്. നടന്‍  നൂറാമത്തെ ബിരിയാണി വിളമ്പിയത് പ്രശസ്ത സംവിധായകന്റെ ചിത്രത്തിന്റെ സെറ്റിലാണ്..

മമ്മുട്ടി സിനിമകളുടെ സെറ്റില്‍ ബിരിയാണി

മമ്മുട്ടി അഭിനയിക്കുന്ന സിനിമകളുടെ സെറ്റില്‍ ഒരു ദിവസം എല്ലാവര്‍ക്കും സൗജന്യമായി ബിരിയാണി നല്‍കുന്നതു പതിവാണ്. വളരെ വര്‍ഷങ്ങളായുളള പതിവാണിത്.

ബിരിയാണിയുടെ തുടക്കം ചെറിയ ചോറു പൊതിയില്‍ നിന്ന്

ഒരു ചെറിയ ചോറുപൊതിയില്‍ നിന്നാണ് ബിരിയാണിയുടെ തുടക്കമെന്ന് മമ്മൂട്ടി മുന്‍പ് മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. താന്‍ ചോറ്റുപാത്രം കൊണ്ടുപോകാതെയായപ്പോഴാണ് ഉമ്മ ഇലപ്പൊതിയില്‍ ചോറു കൊടുത്തുവിടാന്‍ ആരംഭിച്ചത്.

വാഴയില വെട്ടി ചൂടാക്കി അതില്‍ ചോറും മീനും

വാഴയില വെട്ടി ചൂടാക്കി അതില്‍ ചോറും പോരിച്ച മീനും മുട്ടയുമൊക്കെ അടുക്കി വെച്ചാണ് ഉമ്മ കൊടുത്തുവിടാറുണ്ടായിരുന്നത്. സെറ്റില്‍ നിന്നും ഭക്ഷണം കഴിച്ചു മടുത്തപ്പോഴാണ് തനിക്കു പഴയ ആ പൊതിച്ചോറും കഴിക്കണമെന്നു തോന്നിയതെന്നു നടന്‍ പറയുന്നു

ഹരികൃഷ്ണന്‍സിന്റെ സെറ്റില്‍

ഹരികൃഷ്ണന്‍സിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് ഭാര്യ സുലുവിനെ സോപ്പിട്ട് തനിക്ക് ഇലച്ചോറു കഴിക്കാന്‍ കൊതിയാവുന്നുവെന്ന്അറിയിച്ചത്.സുലു പൊതിഞ്ഞു തന്ന ചോറ് അന്ന് മോഹന്‍ലാല്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ചോറിന് ആവശ്യക്കാരുമേറി.

അതു ബിരിയാണിയായി മാറി

പിന്നീട് പൊതിച്ചോറിന്റെ എണ്ണം വര്‍ദ്ധിച്ചു. പിന്നീട് തനിക്കും ലാലിനും ഉള്‍പ്പെടെ അഞ്ചു പൊതിച്ചോറുകളായി. പിന്നെ അത് ഇരുപായി. മുപ്പതായി..പിന്നെ ചോറ് എന്നത് സെറ്റിലൊരുദിവസം എല്ലാവര്‍ക്കും ബിരിയാണിയാക്കി മാറ്റുകയായിരുന്നുവെന്നാണ് മമ്മൂട്ടി പറഞ്ഞത്

നൂറാമത്തെ ബിരിയാണി

മമ്മുട്ടിയുടെ നൂറാമത്തെ ബിരിയാണിയാണ് രഞ്്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍പണത്തിന്റ സെറ്റില്‍ ഈയിടെ വിതരണം ചെയ്തത്. മട്ടന്‍ ബിരിയാണിയായിരുന്നു ഇത്തവണത്തെ സ്‌പെഷല്‍. കണ്ണൂര്‍ തളിപ്പറമ്പിലെ പാലസ് കിച്ചന്‍സ് കാറ്ററിങ് ഉടമ അബ്ദു മമ്മൂട്ടിയുടെ ക്ഷണ പ്രകാരം കോഴിക്കോട്ടെത്തിയാണ് ബിരിയാണി തയ്യാറാക്കിയത്. കോഴിക്കോട്ടെ ഹോട്ടല്‍ മഹാറാണിയിലായിരുന്നു പരിപാടി. നൂറ്റമ്പതോളം പേര്‍ക്കാണ് ബിരിയാണി വിളമ്പിയത്,

English summary
mammootty puthanpanam set biriyani

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam