»   » തിക്കും തിരക്കും കൂടുന്നു, കസബയ്ക്ക് ആദ്യ ദിവസം തന്നെ സ്‌പെഷ്യല്‍ ഷോകള്‍

തിക്കും തിരക്കും കൂടുന്നു, കസബയ്ക്ക് ആദ്യ ദിവസം തന്നെ സ്‌പെഷ്യല്‍ ഷോകള്‍

By: Rohini
Subscribe to Filmibeat Malayalam

അണിയറപ്രവര്‍ത്തകര്‍ വാക്ക് പാലിച്ചു. മമ്മൂട്ടിയുടെ ഒരു മാസ് ചിത്രകമായിരിക്കും കസബ എന്ന് പറഞ്ഞത് ശരിയായി. സമീപകാലത്തിറങ്ങിയ മമ്മൂട്ടിയുടെ മികച്ച എന്റര്‍ടൈന്‍മെന്റ് ചിത്രം എന്ന് പറഞ്ഞ് എല്ലാവരും കസബ കാണാന്‍ തിയേറ്ററിലേക്ക് പോകുകയാണ്.

കസബ ഫസ്റ്റ് റിവ്യു: രാജന്‍ സക്കറിയയുടെ നടപ്പും കൊടുപ്പും എല്ലാം മാസാണ്


റംസാന്‍ നോമ്പ് കഴിഞ്ഞുള്ള ആഘോഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബയ്‌ക്കൊപ്പമാണ്. അതുകൊണ്ട് തന്നെ സിനിമ കാണാന്‍ തിയേറ്ററില്‍ തിക്കും തിരക്കുമാണ്. ആദ്യ ദിവസം തന്നെ ചിത്രത്തിന് 36 ല്‍ അധികം സ്‌പെഷ്യല്‍ ഷോ കളിക്കേണ്ടി വന്നു എന്നാണ് കേള്‍ക്കുന്നവത്.


 kasaba-special-show

ആദ്യ ഷോ കഴിഞ്ഞ് മികച്ച നിരൂപണങ്ങള്‍ ലഭിച്ചതോടെ തിയേറ്ററുകളില്‍ ജനത്തിരക്ക് കൂടി. രണ്ടാമത്തെ ഷോ മുതല്‍ സ്‌പെഷല്‍ ഷോ കളിക്കാന്‍ തുടങ്ങിയത്രെ. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ചിത്രം 36 ല്‍ അധികം സ്‌പെഷ്യല്‍ ഷോ കളിച്ചു എന്ന പേര് ഇനി കസബയ്ക്ക് സ്വന്തം.


മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായിരുന്നു കസബ. 150 തിയേറ്ററുകളിലായാണ് ചിത്രം റിലീസിനെത്തിയത്. കേരളത്തിന് പുറത്ത് ഇന്നാണ് (ജൂലൈ എട്ട്) ചിത്രം റിലീസ് ചെയ്തത്.

English summary
Kasaba, the much-awaited Mammootty movie has finally hit the theatres. Interestingly, Kasaba has created a new record in M'town, with the number of special shows held on the releasing day.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam