twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയ്ക്ക് മാസ് വേണ്ട, ചുമ്മാ കരയിപ്പിച്ചാലും കോടികള്‍ പെട്ടിയിൽ! പേരന്‍പ് മിന്നിച്ചു!!

    |

    അടുത്ത വര്‍ഷം മികച്ച നടനുള്ള പുരസ്‌കാരം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ലഭിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിട്ടായിരുന്നു തമിഴില്‍ നിര്‍മ്മിച്ച പേരന്‍പ് എത്തിയത്. തിയറ്ററുകളിലേക്ക് എത്തിയ സിനിമ അത് ശരിവെക്കും തരത്തിലുള്ള പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

    ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ട് വര്‍ഷങ്ങളായെങ്കിലും പ്രശസ്തമായ പല ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ചതിന് ശേഷമായിരുന്നു പേരന്‍പ് റിലീസിനെത്തിയത്. തമിഴിലും മലയാളത്തിലുമായി ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ബോക്‌സോഫീസില്‍ വലിയൊരു ചലനമുണ്ടാക്കാന്‍ പേരന്‍പിന് കഴിഞ്ഞിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

     മമ്മൂട്ടി ചിത്രം പേരന്‍പ്

    മമ്മൂട്ടി ചിത്രം പേരന്‍പ്

    തമിഴില്‍ നിന്നും തങ്കമീന്‍കള്‍ എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം വാങ്ങിയെടുത്ത സംവിധായകനാണ് റാം. അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് പേരന്‍പ്. മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴില്‍ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും പേരന്‍പിനുണ്ട്. ഫെബ്രുവരി ഒന്നിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ തന്നെ ആദ്യദിനം തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ച വെച്ചത്. മമ്മൂട്ടിയ്‌ക്കൊപ്പം സാധന, സമുദ്രക്കനി, അഞ്ജലി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    നല്ല തുടക്കം

    നല്ല തുടക്കം

    വാണിജ്യ സിനിമയായി നിര്‍മ്മിച്ചതല്ലെങ്കിലും ഏറെ കാലമായി മലയാളം, തമിഴ് സിനിമാപ്രേമികള്‍ പേരന്‍പിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ഇതോടെ പ്രധാന സെന്ററുകളിലെല്ലാം ഹൗസ് ഫുള്‍ ആയിട്ടായിരുന്നു പ്രദര്‍ശനം ആരംഭിച്ചത്. ചിലയിടങ്ങളില്‍ പ്രത്യേക പ്രദര്‍ശനം ഏര്‍പ്പെടുയിരുന്നു. കേരളത്തില്‍ 117 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. രണ്ടാം ദിനമായപ്പോള്‍ കൂടുതല്‍ തിയറ്ററുകള്‍ കൂടി ഉള്‍പ്പെടുത്തി പേരന്‍പിന് പ്രദര്‍ശനം കൂട്ടിയിരുന്നു.

     ആഗോള ബോക്‌സോഫീസിലും

    ആഗോള ബോക്‌സോഫീസിലും

    ഈ വര്‍ഷം തമിഴില്‍ നിന്നും റിലീസിനെത്തിയ രജനികാന്തിന്റെ പേട്ട, അജിത്തിന്റെ വിശ്വാലം തുടങ്ങിയ സിനിമകളെല്ലാം ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. അതിനൊപ്പം മമ്മൂട്ടിയുടെ പേരന്‍പുമുണ്ട്. കുറഞ്ഞ ബജറ്റിലൊരുക്കിയ ചിത്രം ആഗോള തലത്തില്‍ നിന്നും പ്രേക്ഷക പ്രശംസ സ്വന്തമാക്കിയതിനൊപ്പം സാമ്പത്തിക നേട്ടവും കരസ്ഥമാക്കിയിരിക്കുകയാണ്. ഏറ്റവും പുതിയതായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗോള ബോക്‌സോഫീസില്‍ 25 കോടിയോളം സ്വന്തമാക്കിയെന്നാണ് സൂചന.

    കളക്ഷന്‍ റിപ്പോര്‍ട്ടിങ്ങനെ...

    കളക്ഷന്‍ റിപ്പോര്‍ട്ടിങ്ങനെ...

    കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇപ്പോഴും 15 ഓളം റിലീസ് സെന്ററുകളില്‍ പേരന്‍പ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഗള്‍ഫ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും സിനിമ നല്ല പ്രകടനമാണ് നടത്തിയത്. കേരളത്തില്‍ നിന്നും അഞ്ച് കോടി രൂപയ്ക്ക് അടുത്താണ് സിനിമ നേടിയത്. തമിഴകത്ത് 6 കോടി രൂപയും കര്‍ണാടകയില്‍ 46 ലക്ഷവും കളക്ട് ചെയ്യാന്‍ പേരന്‍പിന് കഴിഞ്ഞിരുന്നു. മറ്റ് ഇന്ത്യന്‍ സെന്ററുകളില്‍ നിന്നായി 2 കോടിക്കടുത്താണ് ചിത്രം നേടിയത്. യുഎഇ-ജിസിസി, മലേഷ്യ മറ്റ് വിദേശ സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മൊത്തമായി 3.38 കോടിയാണ് പേരന്‍പ് നേടിയത്.

     25 കോടി പെട്ടിയില്‍

    25 കോടി പെട്ടിയില്‍

    രണ്ട് സംസ്ഥാനങ്ങളിലെ ചാറ്റലൈറ്റ് തുകയും കൂടി ചേര്‍ന്നപ്പോള്‍ വലിയൊരു തുകയായി മാറിയിരിക്കുകയാണ്. 6 മുതല്‍ 8 വരെയാണ് സാറ്റലൈറ്റ് തുകയായി പേരന്‍പിന് ലഭിച്ചതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഓഡിയോ ഉള്‍പ്പെയുള്ള മറ്റ് റൈറ്റ്‌സില്‍ നിന്നും 2 കോടിയും ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം കണക്ക് കൂട്ടുമ്പോള്‍ 25 കോടി പേരന്‍പിന് ലഭിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പേരന്‍പ് എന്ന ഒറ്റ ചിത്രത്തിലൂടെ ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിച്ച് ഫലിപ്പിച്ച് മമ്മൂട്ടി വീണ്ടും പ്രേക്ഷകരെ കരയിപ്പിച്ചിരിക്കുകയാണ്.

    English summary
    Mammootty's Peranbu collect 25 crore?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X