»   » മമ്മൂട്ടി വക്കീല്‍ വേഷമിടുന്ന ചിത്രത്തിന് പേരിട്ടു

മമ്മൂട്ടി വക്കീല്‍ വേഷമിടുന്ന ചിത്രത്തിന് പേരിട്ടു

Posted By:
Subscribe to Filmibeat Malayalam

ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി വീണ്ടും വക്കീല്‍വേഷത്തിലെത്തുന്ന വികെ പ്രകാശ് ചിത്രത്തിന് പേരിട്ടു. ജഡ്‌മെന്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്ന് അണിയറക്കാര്‍ അറിയിച്ചു. ഹിന്ദി സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായ പല്ലവി ചന്ദ്രാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് ബാംഗ്ലൂരില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ അനൂപ് മേനോനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പല്ലവി നായികയാണെന്നതല്ലാതെ എന്താണ് കഥാപാത്രത്തിന്റെ പ്രത്യേകതയെന്നത് സംബന്ധിച്ച് ഇതുവരെ അണിയറക്കാര്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Mammootty, VK Prakash and Pallavi

വൈവി രാജേഷിന്റെ തിരക്കഥയിലാണ് ജഡ്ജ്‌മെന്റ് ഒരുങ്ങുന്നത്. നേരത്തേ നടന്‍ റഹ്മാനും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റഹ്മാന്‍ ചിത്രത്തിലില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വക്കീല്‍ വേഷങ്ങളില്‍ എന്നും തിളങ്ങിയിട്ടുള്ള മമ്മൂട്ടി സിനിമയില്‍ എത്തുന്നതിന് മുമ്പ് അഭിഭാഷകനായി ജോലിചെയ്തിട്ടുള്ള ആളാണ്. എന്തായാലും ഏറെക്കാലം കഴിഞ്ഞ് മമ്മൂട്ടി വക്കീലായി വരുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്.

English summary
The much hyped Mammootty and VK Prakash duo movie finally gets a title. The director has confirmed the movie name as Judgement

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam