»   » വാളയാര്‍ പരമശിവമാകാന്‍ മമ്മൂട്ടി അഞ്ച് ലക്ഷം അഡ്വാന്‍സ് വാങ്ങി, പക്ഷെ ചെയ്തത് ദിലീപ്

വാളയാര്‍ പരമശിവമാകാന്‍ മമ്മൂട്ടി അഞ്ച് ലക്ഷം അഡ്വാന്‍സ് വാങ്ങി, പക്ഷെ ചെയ്തത് ദിലീപ്

By: Sanviya
Subscribe to Filmibeat Malayalam

തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തിലൂടെയാണ് ബാലു കിരിയത്ത് സ്വതന്ത്ര സംവിധായകനായത്. പിന്നീട് വിസ, തത്തമ്മേ പൂച്ച പൂച്ച, എങ്ങനെയുണ്ടാശാനേ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ബാലു കിരിയത്ത് സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളിലും നായകന്‍ മമ്മൂട്ടിയായിരുന്നു.

വീണ്ടുമൊരു മമ്മൂട്ടി - ബാലു കിരിയത്ത് ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഏറെ വൈകുന്ന സമയത്താണ്, ബാലുവിന്റെ സഹോദരന്‍ ഗോപുരചിത്ര എന്ന ഡിസ്ട്രിബ്യൂഷന്‍ കമ്പനി തുടങ്ങുന്നത്.

mammootty-valayar-paramasivam

ആ സമയത്ത് തിരക്കഥാ രചനയില്‍ പുതുമുഖങ്ങളാണ് ഉദയ് കൃഷ്ണ - സിബി കെ തോമസ് കൂട്ടുകെട്ട്. വാളയാര്‍ പരമശിവത്തിന്റെ കഥയുമായി ഉദയ് യും സിബിയും മമ്മൂട്ടിയെ ചെന്നു കണ്ടു. മമ്മൂട്ടിയ്ക്ക് കഥ വളരെ ഇഷ്ടപ്പെടുകയും ചെയ്യാമെന്ന് സമ്മതിയ്ക്കുകയും ചെയ്തു.

ഗോപുരചിത്ര നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി അഞ്ച് ലക്ഷം രൂപയും അഡ്വാന്‍സ് വാങ്ങി. പ്രി പൊഡക്ഷന്‍ ജോലികള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ഗോപുരചിത്ര വിതരണത്തിനെടുത്ത കാറ്റത്തൊരു പെണ്‍പൂവ് എന്ന ചിത്രം എട്ടുനിലയില്‍ പൊട്ടുന്നത്.

വിവരമറിഞ്ഞ മമ്മൂട്ടി ബാലു കിരിയത്തിനെ വിളിച്ച് അഡ്വാന്‍സ് തുക മടക്കി നല്‍കി ചിത്രത്തില്‍ നിന്ന് പിന്മാറി. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപിലൂടെ വാളയാര്‍ പരമശിവം എന്ന കഥാപാത്രത്തെ സിബി കെ തോമസും ഉദയ് കൃഷ്ണയും വെള്ളിത്തിരയില്‍ എത്തിച്ചു. റണ്‍വേ എന്ന ചിത്രം മികച്ച വിജയം നേടി

English summary
Mammootty was the first choice for Valayar Paramasivam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam