»   » ഒടുവില്‍ പ്രിയ സുഹൃത്തിനൊപ്പം മമ്മൂട്ടിയും കണ്ടു പുലിമുരുകന്‍!!

ഒടുവില്‍ പ്രിയ സുഹൃത്തിനൊപ്പം മമ്മൂട്ടിയും കണ്ടു പുലിമുരുകന്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്‌സോഫീസ് വിജയം നേടി മോഹന്‍ലാലിന്റെ നായകനായ പുലിമുരുകന്‍ പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യയ്ക്ക് പുറത്തും പുലിമുരുകന് ഗംഭീര സ്വീകരണമാണ് ലഭിയ്ക്കുന്നത്.

പിന്നെയും പിന്നെയും മോഹന്‍ലാല്‍ നിവിനെ തോത്പിക്കുന്നു, മുരുകന് പുതിയ റെക്കോഡ്!!


റിലീസ് ചെയ്ത് നാല് ആഴ്ചകള്‍ പിന്നിടവെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഉറ്റ സുഹൃത്ത് മോഹന്‍ലാലിന്റെ പുലിമുരുകന്‍ കണ്ടു. മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനൊപ്പമാണ് പുലിമുരുകനും തിയേറ്ററിലെത്തിയത്.


വീട്ടില്‍ നിന്ന്

വീട്ടിലെ ഹോം തിയേറ്ററിലിരുന്ന് നടന്‍ കുഞ്ചനൊപ്പമാണ് മമ്മൂട്ടി പുലിമുരുകന്‍ കണ്ടത്.


കുഞ്ചന്‍ പറയുന്നു

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് കുഞ്ചന്‍ മമ്മൂട്ടിയ്‌ക്കൊപ്പം പുലിമുരുകന്‍ കണ്ട അനുഭവം പങ്കുവച്ചത്.


പുലിമുരുകന്‍

പുലിമുരുകന്റെ അത്ഭുതകരമായ സംഘട്ടന രംഗങ്ങളെ കുറിച്ചാണ് കുഞ്ചന്‍ പറയുന്നത്. മോഹന്‍ലാലിന്റെ അഭിനയവും അപാരമായിരുന്നു എന്ന് കുഞ്ചന്‍ പറഞ്ഞു.


മലയാളത്തിന്റെ ശക്തി

മലയാളത്തിന്റെ ശക്തിയാണ് മോഹന്‍ലാലും മമ്മൂട്ടിയും എന്ന് കുഞ്ചന്‍ പറയുന്നു. ഒത്തിരി അഭിനേതാക്കള്‍ മലയാള സിനിമയില്‍ വരുന്നു, വന്നുകൊണ്ടിരിയ്ക്കുന്നു. പക്ഷെ ലാലിന്റെയും മമ്മൂട്ടിയുടെയും പകരക്കാരനാകാന്‍ അവരില്‍ ആര്‍ക്കും കഴിയില്ല എന്ന് കുഞ്ചന്‍ അഭിപ്രായപ്പെട്ടു.


English summary
The audience and celebrities are going gaga over the movie Pulimurugan, the latest that we hear is Mega Star Mammootty has also watched the movie. Along with the veteran actor and his close pal Kunjan, Mammootty watched the movie at his private theatre at his own home.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X