»   » വട്ടക്കെട്ടും കണ്ണടയും; കര്‍ഷകശ്രീയായി മമ്മൂട്ടി

വട്ടക്കെട്ടും കണ്ണടയും; കര്‍ഷകശ്രീയായി മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരെ ഓര്‍മയില്ലേ. മലയാളത്തിലെ ഏറ്റവും സ്‌നേഹിക്കപ്പെട്ട കര്‍ഷക കഥാപാത്രങ്ങളില്‍ ഒന്ന്. കര്‍ഷകനും സ്‌നേഹനിധിയായ വല്യേട്ടനുമായി മമ്മൂട്ടി തിളങ്ങിയ ചിത്രമായിരുന്നു അത്. അതുപോലെ വിത്തെറിഞ്ഞും ഞാറുനട്ടും മമ്മൂട്ടി വീണ്ടും കൃഷിക്കാരനായി.

സിനിമയിലല്ല, യഥാര്‍ത്ഥ ജീവിതത്തിലാണ് മമ്മൂട്ടി കര്‍ഷകന്റെ വേഷമിട്ടത്. കുമരകം ചീപ്പുങ്കല്‍ പാലത്തിനടുത്തെ പതിനേഴേക്കര്‍ കൃഷിയിടത്തിലാണ് മമ്മൂട്ടി തലയില്‍ വട്ടക്കെട്ടും കെട്ടി ട്രാക്ടറോടിച്ച് എത്തിയത്. കാക്കിക്കുപ്പായമിട്ട് തന്റെ സ്വതസിദ്ധമായ കറുത്ത കണ്ണടയും വെച്ചായിരുന്നു മമ്മൂട്ടി ഞാറുനടാനെത്തിയത്.

എറണാകുളത്തെ വീട്ടില്‍നിന്ന് കാറിലും മോട്ടോര്‍ബൈക്കിലും മാറിക്കേറിയാണ് മമ്മൂട്ടി കൃഷിസ്ഥലത്തെത്തിയത്. അവിടെയത്തിയതും നേരെ ട്രാക്ടറിലേക്ക്. അഞ്ചുവര്‍ഷം മുമ്പാണ് മമ്മൂട്ടി ഈ സ്ഥലം വാങ്ങിയത്. കുരകത്തെ 17 ഏക്കറിന് പുറമേ മൂന്നാറില്‍ 67 ഏക്കര്‍ കാപ്പിത്തോട്ടവുമുണ്ട് മെഗാസ്റ്റാര്‍ കര്‍ഷകന്.

കര്‍ഷകനായും പ്ലാന്റേഷനുടമയായും ജീവിതത്തില്‍ മാത്രമല്ല, സിനിമയിലും നിരവധി വേഷങ്ങള്‍ കെട്ടിയിട്ടുണ്ട് മമ്മൂട്ടി. അവയേതൊക്കെയെന്ന് നോക്കൂ.

കര്‍ഷകശ്രീയായി മമ്മൂട്ടി

കൊച്ചിന്‍ ഹനിഫ സംവിധാനം ചെയ്ത വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരെ മറക്കാനാവില്ല. മമ്മൂട്ടിക്കൊപ്പം ഗീതയും സിദ്ദിഖും തകര്‍ത്തഭിനയിച്ച കുടുംബചിത്രമാണ് വാത്സല്യം.

കര്‍ഷകശ്രീയായി മമ്മൂട്ടി

കമല്‍ ചിത്രമായ രാപ്പകലില്‍ സദാസമയവും ജോലി ചെയ്തുകൊണ്ടിരിക്കുന്ന വേഷമാണ് മമ്മൂട്ടിക്ക്. അടയ്ക്കയുടെയും കോപ്രയുടെയും കണക്ക് മനസ്സിലെഴുതിക്കൂട്ടുന്ന കഥാപാത്രം.

കര്‍ഷകശ്രീയായി മമ്മൂട്ടി

ലാല്‍ ജോസിന്റെ ആദ്യ മമ്മൂട്ടിച്ചിത്രമായ മറവത്തൂര്‍ കനവില്‍ അധ്വാനിയായ മലയോരക്കര്‍ഷകനാണ് സൂപ്പര്‍ താരം.

കര്‍ഷകശ്രീയായി മമ്മൂട്ടി

മമ്മൂട്ടിയുടെ ഉജ്വല കഥാപാത്രങ്ങളിലൊന്നാണ് മാട. ദേശീയപുരസ്‌കാരം കിട്ടിയ പൊന്തന്‍മാട താഴ്‌ന ജാതിയില്‍പ്പെട്ട മാടയുടെയും നാടുവാഴിയായ ശീമത്തമ്പുരാനും തമ്മിലുള്ള കഥയാണ് പറയുന്നത്.

കര്‍ഷകശ്രീയായി മമ്മൂട്ടി

തെക്ക് തെക്ക് തെക്കേപ്പാടം എന്ന ഹിറ്റ് പാട്ടാണ് ഏഴുപുന്ന തരകനിലെ ഹൈലൈറ്റ്. പക്ഷേ ചിത്രത്തിന് വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

കര്‍ഷകശ്രീയായി മമ്മൂട്ടി

2007 ല്‍ പുറത്തിറങ്ങിയ ജോഷി ചിത്രമായ നസ്രാണിയില്‍ എന്തിനും പോന്ന പ്ലാന്ററാണ് മമ്മൂട്ടി.

കര്‍ഷകശ്രീയായി മമ്മൂട്ടി

1996 ല്‍ പുറത്തിറങ്ങിയ ഉദ്യാനപാലകനില്‍ പൂക്കൃഷിയാണ് മമ്മൂട്ടിയുടെ നായകകഥാപാത്രത്തിന്.

English summary
Here is the list of some Malayalam movie which Mammootty featured as farmer and land lords. 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam