»   »  മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം വിദേശത്ത് പണം വാരുന്നു, ബോക്‌സ് ഓഫീസ് കളക്ഷന്‍

മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം വിദേശത്ത് പണം വാരുന്നു, ബോക്‌സ് ഓഫീസ് കളക്ഷന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ നായകനായ തെലുങ്ക് ചിത്രം മനമാന്തയുടെ ആദ്യ ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ പുറത്ത് വന്നു. യുഎസിലെ കളക്ഷന്‍ റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

തെലുങ്കില്‍ ഇന്ന് രണ്ട് റിലീസുകള്‍,മോഹന്‍ ലാലിനോട് മുട്ടി നില്‍ക്കാനുവുമോ അല്ലു സിരീഷിന്..

അതേ ദിവസം പുറത്തിറങ്ങിയ അല്ലു സിരീഷിന്റെ ശ്രീരാസ്തു സുബ്ബമസ്തു ചിത്രത്തിന്റെ മൂന്നിരട്ടിയാണ് മനമാന്ത ബോക്‌സ് ഓഫീസില്‍ നേടിയത്. ചിത്രത്തിന്റെ യുഎസ് ബോക്‌സ് ഓഫീസ് കളക്ഷന്‍ നോക്കാം

അല്ലു സിരീഷ് ചിത്രത്തെ പരാജയപ്പെടുത്തി

മനമാന്തയ്‌ക്കൊപ്പം തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു അല്ലു സിരീഷിന്റെ ശ്രീരാസ്തു സുബ്ബമസ്തു. ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്റെ മൂന്നിരട്ടിയാണ് മനമാന്ത ബോക്‌സ് ഓഫീസില്‍ നേടിയത്.

ബോക്‌സ് ഓഫീസില്‍ പണം വാരിയത്

റിലീസ് ദിനത്തിന്റെ തലേന്ന് രണ്ട് ചിത്രങ്ങള്‍ക്കും പ്രീമയര്‍ ഷോ നടത്തിയിരുന്നു. റിലീസിന്റെ ആദ്യ ദിനത്തിലും പ്രീമിയര്‍ ഷോകളില്‍ നിന്നും ബോക്‌സ് ഓഫീസില്‍ പണം വാരിയത് മോഹന്‍ലാല്‍ ചിത്രമായിരുന്നു.

മൊത്തം കളക്ഷൻ

പ്രീമിയര്‍ ഷോകളില്‍ നിന്ന് 4.076 ഡോളറാണ് നേടി. റിലീസ് ചെയ്ത ആദ്യ ദിനം 4,000 ബോക്‌സ് ഓഫീസില്‍ നേടിയത്. 8.076 ഡോളാറാണ് മൊത്തം നേടിയത്.

മൊത്തം കളക്ഷൻ

പ്രീമിയര്‍ ഷോകളില്‍ നിന്ന് 5,423 ഡോളറും റിലീസ് ദിനം17,000 ഡോളറും നേടി. 22,423 ഡോളാറാണ് മനമാന്ത ബോക്‌സ് ഓഫീസില്‍ നേടിയത്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Manamantha box office collection in us.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam