Just In
- 1 hr ago
ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍
- 1 hr ago
ഇരുപത് സിനിമ കഴിഞ്ഞിട്ടാണ് നല്ലൊരു കോസ്റ്റ്യൂം ലഭിക്കുന്നത്, കളര്‍ഫുള്‍ വസ്ത്രങ്ങളെ കുറിച്ച് നെടുമുടി വേണു
- 3 hrs ago
ദിലീപിനാണോ സ്ക്രീന്‍ സ്പേസ് കൂടുതൽ, അന്ന് കുഞ്ചാക്കോ ബോബന്റെ അച്ഛൻ പറഞ്ഞത്, വെളിപ്പെടുത്തി സംവിധായകൻ
- 3 hrs ago
ആ സൂപ്പര്‍താരത്തിന്റെ ആരാധികയായിരുന്നു ഞാന്‍, ഫാന്‍സ് യുദ്ധം നടത്തിയിട്ടുണ്ട്, സുധ കൊങ്കാര
Don't Miss!
- Sports
IND vs AUS: ഗാബ ഇവര്‍ക്കു വെറും ഡബ്ബ! എന്തൊരു ധൈര്യം- താക്കൂറിനും സുന്ദറിനും കൈയടി
- News
നടന് കൃഷ്ണകുമാറിന്റെ കുടുംബത്തിലെ രണ്ട് പേര് ബിഗ് ബോസിലേക്കോ? പ്രചരണത്തിലെ വാസ്തവമിതാണ്
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Finance
കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി എങ്ങനെ കാശ് സമ്പാദിക്കാം?
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഞ്ജു വാര്യര്‍ ആഗ്രഹിച്ചത് സംഭവിച്ചു, ചേട്ടന്റെ സിനിമയിലേക്ക് അനിയത്തി വീണ്ടുമെത്തി, ചിത്രങ്ങള്‍ പുറത്ത്
പ്രഖ്യാപനം കൊണ്ട് തന്നെ വാര്‍ത്താപ്രാധാന്യം നേടാറുണ്ട് പല സിനിമകളും. മഞ്ജു വാര്യരെ നായികയാക്കി മധു വാര്യര്‍ സംവിധാനം ചെയ്യുന്ന സിനിമയായ ലളിതം സുന്ദരം ഇതിനകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അഭിനേതാവായി മുന്നേറുന്നതിനിടയിലും ചേട്ടന് സംവിധാനത്തില്‍ താല്പര്യമുണ്ടായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് മധു വാര്യര്‍ സ്വന്തം സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. ബിജു മേനോനാണ് ചിത്രത്തിലെ നായകന്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയ്ക്ക് ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം മഞ്ജുവും ബിജുവും ഒരുമിക്കുകയാണെന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്.
നായികയായി മാത്രമല്ല സിനിമയുടെ നിര്‍മ്മാണത്തിലും പങ്കാളിയാണ് മഞ്ജു വാര്യര്‍. അവസാനനിമിഷമാണ് താന്‍ ഈ സിനിമ നിര്‍മ്മിക്കുന്നുണ്ടെന്ന് താരം തീരുമാനിച്ചത്. എഡിറ്റ് സ്യൂട്ടിലിരുന്ന് ചിത്രീകരിച്ച രംഗങ്ങള്‍ കാണുന്ന നിര്‍മ്മാതാവിന്റെ ചിത്രം പങ്കുവെച്ചായിരുന്നു ഇടയ്ക്ക് സംവിധായകനെത്തിയത്. ലോക് ഡൗണായതോടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നതോടെയാണ് സിനിമയുടെ ജോലികളും നീണ്ടുപോയത്. ഇതുവരെ കണ്ട രംഗങ്ങളെല്ലാം മനോഹരമായിരുന്നുവെന്നായിരുന്നു മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടത്.
സിനിമയുടെ കുറച്ച് ഭാഗങ്ങള്‍ ഇനിയും ചിത്രീകരിക്കാനുണ്ടെന്ന് മധു വാര്യര്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ കണ്ടിന്യൂയിറ്റി നഷ്ടമാവുമോയെന്ന ആശങ്ക തന്നെ അലട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എത്രയും പെട്ടെന്ന് ചിത്രീകരണം വീണ്ടും തുടങ്ങാനായാണ് താനും ആഗ്രഹിക്കുന്നതെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. നാളുകള്‍ക്ക് ശേഷം സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ലേഡി സൂപ്പര്‍ സ്റ്റാറിനെ കാണാനും കൂടെ നിന്ന് ഫോട്ടോയെടുക്കാനും കഴിഞ്ഞതിനെക്കുറിച്ച് പറഞ്ഞ് നിരവധി പേരാണ് എത്തിയിട്ടുള്ളത്. ലളിതം സുന്ദരത്തിന്റെ ലൊക്കേഷനിലെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
ലളിതം സുന്ദരം സിനിമയുടെ കഥ കേട്ടപ്പോള്‍ മുതല്‍ താന്‍ ത്രില്ലിലായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ഇതാദ്യമായാണ് ചേട്ടന്റെ സിനിമയില്‍ അഭിനയിക്കുന്നത്. തുടക്കത്തില്‍ പരിഭ്രമങ്ങളുണ്ടായിരുന്നു. താന്‍ പറയുന്നത് കൃത്യമായി മനസ്സിലാക്കി അതിന്റെ ഇരട്ടിയായി തിരിച്ച് തരികയായിരുന്നു മഞ്ജുവെന്ന് മധു വാര്യര്‍ പറഞ്ഞിരുന്നു.
ദി പ്രീസ്റ്റ്, ജാക് ആന്‍ഡ് ജില്, ചതുര്‍മുഖം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളാണ് മഞ്ജു വാര്യരുടേതായി ഒരുങ്ങുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ചാനല്‍ പരിപാടികളിലൂടെയായിരുന്നു മഞ്ജു വാര്യര്‍ തിളങ്ങിയത്. മോഹന്‍ലാലിനൊപ്പം പങ്കെടുക്കുന്ന ഉത്സവത്തിന്റെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.