»   » മഞ്ജു ജോയ്, സനൂപ് ബോയ്; ജോ ആന്റ് ദി ബോയ് തുടങ്ങി

മഞ്ജു ജോയ്, സനൂപ് ബോയ്; ജോ ആന്റ് ദി ബോയ് തുടങ്ങി

Posted By:
Subscribe to Filmibeat Malayalam

ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പദ്മിനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ മഞ്ജു വാര്യര്‍ തന്റെ അടുത്ത ചിത്രത്തിലേക്ക് കടന്നു. ജോ ആന്റ് ദി ബോയ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊടകില്‍ ആരംഭിച്ചു.

ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ റോജിന്‍ തോമസ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ജോ ആന്റ് ദി ബോയ്. ഷനില്‍ മുഹമ്മദിനൊപ്പമാണ് നേരത്തെ ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്‍ റോജിന്‍ സംവിധാനം ചെയ്തത്.

manju

ജോ എന്ന ടൈറ്റില്‍ റോളിലാണ് മഞ്ജു വാര്യര്‍ ചിത്രത്തിലെത്തുന്നത്. ഫിലിപ്‌സ് ആന്റി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മാസ്റ്റര്‍ സനൂപ് (നടി സനുഷയുടെ സഹോദരന്‍) ആണ് ചിത്രത്തിലെ ബോയ്. മമ്മൂട്ടിയ്ക്കും നയന്‍താരയ്ക്കുമൊപ്പം ഭാസ്‌കര്‍ ദ റാസ്‌ക്കലിലാണ് സനൂപ് ഒടുവില്‍ അഭിനയിച്ചത്.

സുധീര്‍ കരമന, ലാലു അലക്‌സ്, പേളി മാനി എന്നിവര്‍ ചിത്രത്തിലെ മര്‍മപ്രധാനമായ മറ്റ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനില്‍ ഒന്ന് ലഡാക്കാണ്.

English summary
Manju Warrier’s new movie has started shooting at kodaikanal. The movie is named as “Jo and the Boy” which is the new direction venture of “Philips and The Monkeypen” director Rojin Thomas.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam