»   » ഒന്നും വെറുതെയായിരുന്നില്ല, ചിത്രീകരണ സമയത്ത് കല്‍പ്പന പറഞ്ഞത് ഫലിച്ചു

ഒന്നും വെറുതെയായിരുന്നില്ല, ചിത്രീകരണ സമയത്ത് കല്‍പ്പന പറഞ്ഞത് ഫലിച്ചു

Posted By:
Subscribe to Filmibeat Malayalam

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മാര്‍ട്ടിന്‍ പ്രകാട്ടിന്റെ ചാര്‍ലിയാണ് അവാര്‍ഡുകള്‍ തൂത്തുവാരിയത്. മികച്ച നടന്‍, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച കഥ തുടങ്ങി അവാര്‍ഡിലെ മിക്ക അംഗീകാരങ്ങളും സ്വന്തമാക്കിയത് മാര്‍ട്ടിന്‍ പ്രകാട്ടിന്റെ ചാര്‍ലിയായിരുന്നു. ചിത്രീകരണ സമയത്ത് കല്‍പ്പന എപ്പോഴും ചിത്രത്തിന്റെ വിജയത്തെ കുറിച്ച് പറയുമായിരുന്നുവത്രേ. മാര്‍ട്ടിന്‍ പ്രകാട്ട് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍ട്ടിന്‍ പറഞ്ഞത്.

ചാര്‍ലി ശ്രദ്ധിക്കപ്പെടുമെന്നും ചിത്രത്തിലെ അഭിനയത്തിന് ദുല്‍ഖറിന് അവാര്‍ഡ് ഉറപ്പാണെന്നും കല്‍പ്പന പറയുമായിരുന്നു. അന്ന് കല്‍പ്പനചേച്ചി പറഞ്ഞത് ഇന്ന് സത്യമായിരിക്കുകയാണ്. ദുല്‍ഖര്‍ ചിത്രത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. എട്ട് മാസത്തോളം മറ്റൊരു ചിത്ത്രതിനും ഡേറ്റ് കൊടുക്കാതെ ചാര്‍ലിക്ക് വേണ്ടി മാത്രമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍ട്ടിന്‍ പ്രകാട്ട് പറയുന്നു.

martineprakkatt

ചാര്‍ലിയിലെ അഭിനയത്തിലൂടെ ദുല്‍ഖറിന് അവാര്‍ഡ് കിട്ടയതില്‍ തനിക്ക് സന്തോഷം തോന്നുന്നുണ്ട്. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടുള്ള ദുല്‍ഖര്‍ സല്‍മാന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷമായിരുന്നു ചാര്‍ലിയില്‍. ചിത്രത്തിലെ സംസാര ശൈലിയും ദുല്‍ഖറിന് വ്യത്യസ്ത ഒരു അനുഭവമായിരുന്നു. മാര്‍ട്ടിന്‍ പ്രകാട്ട് പറയുന്നു.

നടി പാര്‍വ്വതിയും ചിത്രത്തിന് വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സൗഹൃദ സംഘത്തിന്റെ വിജയമാണ് ചാര്‍ലിയുടെ വിജയം. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന നല്ലൊരു സിനിമ പ്രേക്ഷകരില്‍ എത്തിക്കണമെന്ന് മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. ആര്‍ട്ട് സിനിമയെന്നോ കൊമേഷ്യല്‍ സിനിമയെന്നോ എന്ന വേര്‍തിരിവോടെ താന്‍ ചിത്രത്തെ കണ്ടിട്ടില്ല-മാര്‍ട്ടിന്‍ പ്രകാട്ട് പറയുന്നു.

English summary
Martine Prakkat about charlie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam