»   » മാസ്റ്റര്‍പീസ് സൂപ്പര്‍ഹിറ്റ്, വിജയലഹരിയില്‍ മമ്മൂട്ടിയും സംഘവും,കേക്ക് മുറിച്ച് ആഘോഷം,വീഡിയോ കാണൂ!

മാസ്റ്റര്‍പീസ് സൂപ്പര്‍ഹിറ്റ്, വിജയലഹരിയില്‍ മമ്മൂട്ടിയും സംഘവും,കേക്ക് മുറിച്ച് ആഘോഷം,വീഡിയോ കാണൂ!

Posted By:
Subscribe to Filmibeat Malayalam

ഇത്രയ്ക്കും പാവമാണോ മമ്മൂട്ടിയെന്ന സംശയം ഉണര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാസ്റ്റര്‍പീസ് വിജയാഘോഷത്തിനിടയില്‍ സഹതാരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും കേക്ക് നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവാണ് മാസ്റ്റര്‍പീസ്. പേര് പോലെ തന്നെ ശരിക്കും മമ്മൂട്ടിയുടെ കരിയരിലെ മാസ്റ്റര്‍പീസായി മാറുകയാണ് ഈ സിനിമ.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നാല് ചിത്രങ്ങളുമായി ദുല്‍ഖറുമെത്തി, താരപുത്രന്റെ 2017 ഇങ്ങനെ!

മാസ്റ്റര്‍പീസില്‍ മമ്മൂട്ടിക്കൊപ്പം സിംഹം, പ്രവചനം ഫലിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ്!

വിമര്‍ശകരുടെ വായടിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്മസ് റിലീസുകളില്‍ മികച്ച പ്രതികരണം നേടിയാണ് മാസ്റ്റര്‍പീസ് മുന്നേറുന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തിയേറ്ററുകള്‍ സന്ദര്‍ശിക്കാനെത്തുന്ന വിവരം സംവിധായകന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

വിജയലഹരിയില്‍ മമ്മൂട്ടിയും സംഘവും

മൂന്നു ദിവസത്തിനുള്ളില്‍ തന്നെ സിനിമ പത്ത് കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. മികച്ച പ്രതികരണവുമായി സിനിമ മുന്നേറുന്നതിനിടയിലാണ് കേക്ക് മുറിച്ച് മമ്മൂട്ടിയും സംഘവും ആഘോഷത്തിന് തുടക്കം കുറിച്ചത്.

സഹപ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ചു

സംവിധായകന്‍ അജയ് വാസുദേവന്‍, താരങ്ങളായ ഉണ്ണി മുകുന്ദന്‍, ഗായത്രി സുരേഷ്, ദീപക് ദേവ്, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് മമ്മൂട്ടി സന്തോഷം പങ്കുവെച്ചത്. താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും അദ്ദേഹം തന്നെയാണ് കേക്ക് നല്‍കിയത്.

ആദ്യ കഷണം ഉണ്ണി മുകുന്ദന്

കേക്ക് മുറിച്ചതിന് ശേഷം ആദ്യ കഷണം ഉണ്ണി മുകുന്ദനാണ് നല്‍കിയത്. പിന്നീട് മറ്റ് താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും താരം കേക്ക് നല്‍കി. ഇത് മുഴുവന്‍ തന്നെ

ഒരു പ്രാവശ്യം മാത്രം

ഒരാള്‍ക്ക് ഒരു പ്രവശ്യം മാത്രമേ കേക്ക് നല്‍കുള്ളൂവെന്നും താരം പറയുന്നുണ്ട്. വളരെ കൂളായാണ് മമ്മൂട്ടി മറ്റുള്ളവര്‍ക്ക് കേക്ക് നല്‍കുന്നത്. ഇത്രയും പാവത്താനാണോ അദ്ദേഹമെന്നാണ് വീഡിയോ കണ്ടതിന് ശേഷം പലരും ചോദിക്കുന്നത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.

വീഡിയോ കാണൂ

മാസ്റ്റര്‍പീസ് വിജയാഘോഷത്തിനിടയില്‍ മമ്മൂട്ടി കേക്ക് വിതരണം നടത്തുന്നു. വീഡിയോ കാണൂ.

മൂന്നുദിവസത്തിനുള്ളില്‍ 10 കോടി

റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ചിത്രം പത്ത് കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. സംവിധായകനും മമ്മൂട്ടിയും ഇക്കാര്യം ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്.

റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന പ്രവചനം

നീണ്ട കാത്തിരിപ്പിനൊടുവിലാണ് മാസ്റ്റര്‍പീസ് തിയേറ്ററുകളിലേക്കെത്തിയത്. നിലവിലുള്ള പല റെക്കോര്‍ഡുകളും മമ്മൂട്ടിക്ക് വേണ്ടി വഴി മാറുമെന്ന് ആദ്യമേ തന്നെ ആരാധകര്‍ പ്രവചിച്ചിരുന്നു. ഇത് യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമാക്കുകയാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍.

തിയേറ്ററുകളിലേക്ക് നേരിട്ടെത്തുന്നു

വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയില്‍ മാസ്റ്റര്‍പീസിന്റെ അണിയറപ്രവര്‍ത്തകര്‍ തിയേറ്ററുകളിലേക്ക് നേരിട്ടെത്തുന്നുണ്ട്. ചൊവ്വാഴ്ച സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് കാണൂ.

English summary
Masterpiece team celebrates success, video viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X