»   » മായാമോഹിനി ടീം വീണ്ടും; ചിത്രം ഓണത്തിന്

മായാമോഹിനി ടീം വീണ്ടും; ചിത്രം ഓണത്തിന്

Posted By:
Subscribe to Filmibeat Malayalam
Mayamohini
2012ല്‍ ദിലീപിന്റെ ചിത്രങ്ങളുടെ കൂട്ടത്തിലെ ബോക്‌സ് ഓഫീസ് വിജമായിരുന്നു മായാമോഹിനി, ചിത്രത്തിലുടനീളം ദിലീപ് അവതരിപ്പിച്ച സ്ത്രീവേഷമായിരുന്നു അതിന്റെ ഹൈലൈറ്റ്. ബിജു മേനോനും, ബാബു രാജും എല്ലാം ചേര്‍ന്ന് ചിത്രത്തെ മികച്ചൊരു കോമഡി ത്രല്ലറാക്കി മാറ്റിയിരുന്നു. ഇപ്പോള്‍ ഇതാ മായാമോഹിനിയുടെ ടീം വീണ്ടും ഒന്നിയ്ക്കുകയാണ്.

ദിലീപിന്റെ ഓണച്ചിത്രത്തിനായിട്ടാണ് ഇവര്‍ ഒന്നിയ്ക്കുന്നത്. ദിലീപ്, സംവിധായകന്‍ ജോസ് തോമസ്, തിരക്കഥാകൃത്തുക്കളായ സിബി കെ തോമസ്, ഉദയകൃഷ്ണ ടീം ഒന്നിയ്ക്കുമ്പോള്‍ ഒരു ബോക്‌സ് ഓഫീസ് വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ ലക്ഷ്യമിടുന്നില്ല.


പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉദയപുരം സുല്‍ത്താന്‍ ചെയ്ത ടീമാണ് പിന്നീട് മായാമോഹിനി ചെയ്തത്. ദിലീപുമായുള്ള എല്ലാ ചിത്രങ്ങളിലും മികച്ച കോമഡി കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പുതിയ ചിത്രവും അങ്ങനെ തന്നെ ആയിരിക്കുമെന്നും സംവിധായകന്‍ ജോസ് തോമസ് പറയുന്നു.

ചിത്രത്തിന്റെ പേര് തീരുമാനിച്ചട്ടില്ല. പാലക്കാട്ടെ നെയ്ത്തു സമുദായത്തില്‍ നിന്നുള്ള ഒരു യുവാവിനെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുക. വെറും വിവാഹസാരികള്‍ നെയ്യുന്ന കുലത്തൊഴിലില്‍ വിശ്വസിക്കാത്ത യുവാവ് എത്രയും പെട്ടെന്ന് സമ്പന്നനാകണം എന്ന് ആഗ്രഹിയ്ക്കുന്നയാളാണ്. പെട്ടെന്ന് പണക്കാരനാകാന്‍ അയാള്‍ വളരെ സമ്പന്നമായ ഒരു കുടുംബത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതുമെല്ലാമാണ് കഥയിലെ രസകരമായ സംഭവങ്ങള്‍- സംവിധായകന്‍ പറയുന്നു.

ചിത്രത്തിലെ നായികയാരാണെന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല. നെടുമുടി വേണു, ലാല്‍, ബാബുരാജ്, ജോയ് മാത്യു എന്നിവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജൂണ്‍ പത്തിന് പാലക്കാട്, പൊള്ളത്തി, പഴനി, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് ചിത്രീകരണം തുടങ്ങും.

English summary
Director Jose Thomas, Dileep and writers Sibi K Thomas and Udayakrishna are all set to reunite for another entertainer this year, which will be the actor's festival release

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam