»   » മലയാളത്തിന്റെ അതിരുകടക്കാന്‍ മിയയും

മലയാളത്തിന്റെ അതിരുകടക്കാന്‍ മിയയും

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ പ്രധാനപ്പെട്ട നായിക നടിമാരുടെ പട്ടികയെടുത്താല്‍ അതില്‍ തീര്‍ച്ചയായും മിയ ജോര്‍ജ്ജിന്റെ പേരുമുണ്ടാകും. ചേട്ടായീസ് എന്ന ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയുടെ വേഷത്തില്‍ തിളങ്ങിയ മിയ പിന്നീട് മെമ്മറീസിലെ പൃഥ്വിരാജിന്റെ നായികമാരില്‍ ഒരാളായും അഭിനയിച്ചു. മിയ ഇപ്പോള്‍ തമിഴകത്ത് അരങ്ങേറ്റം നടത്താനുള്ള തയ്യാറെടുപ്പിലാണ്.

ജീവശങ്കര്‍ ഒരുക്കുന്ന അമരകാവ്യം എന്ന ചിത്രത്തിലൂടെയാണ് മിയ തമിഴകത്തെത്തുന്നത്. കൗമാരക്കാരായ രണ്ടുപേരുടെ കഥപറയുന്ന ചിത്രമാണിത്. എണ്‍പതുകളിലെ കഥ പറയുന്ന ചിത്രത്തില്‍ കലാലയ ജീവിതവും സ്‌കൂള്‍ ജീവിതവും വിഷയമാകുന്നുണ്ട്. നടന്‍ ആര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഊട്ടിയിലും ചെന്നൈയിലുമായിട്ടായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. ഒക്ടോബര്‍ അവസാനവാരംതന്നെ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. ഇതിനകം തന്നെ ഫേസ്ബുക്കിലൂടെ തന്റെ തമിഴക അരങ്ങേറ്റത്തെക്കുറിച്ച് മിയ വ്യക്തമാക്കിയിട്ടുണ്ട്.

മലയാളത്തിന്റെ അതിരുകടക്കാന്‍ മിയയും

കോട്ടയം ജില്ലയിലെ പാല സ്വദേശിയായ മിയയുടെ ശരിയായ പേര് ജിമി ജോര്‍ജ്ജ് എന്നാണ്. മോഡലിങ്ങിലും നൃത്തത്തിലും താല്‍പര്യമുണ്ടായിരുന്ന മിയ സിനിമയ്ക്കുവേണ്ടിയാണ് പേര് മാറ്റിയത്.

മലയാളത്തിന്റെ അതിരുകടക്കാന്‍ മിയയും

2012ലെ കേരള മിസ് ഫിറ്റ്‌നസ് ആയി തിരഞ്ഞെടുക്കപ്പെട്ടത് മിയയായിരുന്നു. ടിവി പരമ്പരകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന മിയ മോഡലിങ്ങിലും സജീവമായിരുന്നു.

മലയാളത്തിന്റെ അതിരുകടക്കാന്‍ മിയയും

2010ല്‍ രാജസേനന്‍ സംവിധാനം ചെയ്ത ഒരു സ്‌മോള്‍ ഫാമിലിയെന്ന ചിത്രത്തിലാണ് മിയ ആദ്യമായി അഭിനയിച്ചത്. ഇതില്‍ മണിക്കുട്ടിയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

മലയാളത്തിന്റെ അതിരുകടക്കാന്‍ മിയയും

ആദ്യചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായ ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ച മിയ ശ്രദ്ധേയമായ ഒരു വേഷം ചെയ്ത ചിത്രമായിരുന്നു അരുണ്‍കുമാര്‍ അരവിന്ദിന്റെ ഈ അടുത്ത കാലത്ത്. ഷൈലജയെന്നായിരുന്നു ഈ ചിത്രത്തില്‍ മിയയുടെ കഥാപാത്രത്തിന്റെ പേര്.

മലയാളത്തിന്റെ അതിരുകടക്കാന്‍ മിയയും

ജയകൃഷ്ണ കാരണവര്‍ സംവിധാനം ചെയ്ത നവാഗതര്‍ക്കു സ്വാഗതം എന്ന ചിത്രത്തിലാണ് മിയ ആദ്യമായി നായികവേഷം ചെയ്തത്. മുകേഷ്, ജ്യോതിര്‍മയി, രെജിത് മേനോന്‍ എന്നിവര്‍ അഭിനയിച്ച ചിത്രം പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല.

മലയാളത്തിന്റെ അതിരുകടക്കാന്‍ മിയയും

പുരുഷ സൗഹൃദങ്ങളുടെ കഥ പറഞ്ഞ ഈ ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തന്റെ ഭാര്യയായ മെര്‍ലിന്‍ എന്ന കഥാപാത്രത്തെയാണ് മിയ അവതരിപ്പിച്ചത്. ചില അഭിനയമുഹൂര്‍ത്തങ്ങളില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമായിരുന്നു ഇത്. പക്ഷേ മെര്‍ലിനെ മിതത്വത്തോടെ അഭിനയിച്ച് ഫലിപ്പിക്കാന്‍ മിയയ്ക്ക് സാധിച്ചു.

മലയാളത്തിന്റെ അതിരുകടക്കാന്‍ മിയയും

ജീത്തു ജോസഫ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം മെമ്മറീസില്‍ രണ്ടുനായികമാരില്‍ ഒരാളായിട്ടായിരുന്നു മിയ അഭിനയിച്ചത്. ജേര്‍ണലിസ്റ്റിന്റെ വേഷത്തില്‍ പൃഥ്വിയുടെ മറ്റൊരു നായികയായി എത്തിയ മിയ പ്രശംസനീയമായ പ്രകടനമാണ് നടത്തിയത്.

മലയാളത്തിന്റെ അതിരുകടക്കാന്‍ മിയയും

മിയ നായികയായി എത്തുന്ന ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് സലാം കാശ്മീര്‍. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജയറാമിന്റെ നായികാ വേഷമാണ് ചിത്രത്തില്‍ മിയ ചെയ്യുന്നത്.

മലയാളത്തിന്റെ അതിരുകടക്കാന്‍ മിയയും

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന വിശുദ്ധന്‍, ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന എട്ടേകാല്‍ സെക്കന്റ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന 6ബി പാരഡൈസ്, കെഎന്‍ ശശിധരന്റെ നയന തുടങ്ങിയവയാണ് മിയ അഭിനയിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രങ്ങള്‍.


English summary
Mia George made her debut in the Malayalam industry with the movie Oru Small Family, directed by Rajasenan is all set to move to Kollywood,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam