»   » ദിലീപ് സിനിമയ്ക്ക് വേണ്ടി കരയുന്നവര്‍ മറന്ന സിനിമ? ആളില്ലാതെ ഒഴിഞ്ഞ തിയറ്ററുകളില്‍ മിന്നാമിനുങ്ങ്!

ദിലീപ് സിനിമയ്ക്ക് വേണ്ടി കരയുന്നവര്‍ മറന്ന സിനിമ? ആളില്ലാതെ ഒഴിഞ്ഞ തിയറ്ററുകളില്‍ മിന്നാമിനുങ്ങ്!

Posted By: Karthi
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ പ്രതിസന്ധിയിലായത് ഒരു പിടി ചിത്രങ്ങളാണ്. ഈ ചിത്രങ്ങളെല്ലാം തന്നെ നവാഗത സംവിധായകരുടേതുമാണ്. അതില്‍ റിലീസ് ഡേറ്റ് വരെ പ്രഖ്യാപിച്ച ചിത്രമായിരുന്നു രാമലീല. തന്റെ നാല് വര്‍ഷത്തെ കഷ്ടപ്പാടാണ് ഈ ചിത്രമെന്ന് രാമലീല സംവിധായകന്‍ അരുണ്‍ ഗോപി അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ചിത്രത്തിനും അരുണ്‍ ഗോപിക്കും പിന്തുണയുമായി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.

ഇതേസമയം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ മിന്നാമിനുങ്ങ് എന്ന സിനിമ തിയറ്ററിലെത്തിയപ്പോള്‍ അത് കാണുന്നതിനോ അതിനെ പിന്തുണയ്ക്കുന്നതിനോ ആരും ഉണ്ടായിരുന്നു. ഒരു ഷോ നടത്താനുള്ള മിനിമം ആളുകള്‍ പോലുമില്ലാതെ ഷോ നടത്താന്‍ സാധിക്കാത്ത തിയറ്ററുകളും ഉണ്ട്. ഇതോടെയാണ് ചിത്രത്തിന്റെ സംംവിധായകന്‍ അനില്‍ തോമസ് രംഗത്തെത്തിയത്.

നല്ല സിനിമകളെ ഇല്ലാതാക്കുന്നു

സിനിമയെ വളര്‍ത്തുന്നതും തളര്‍ത്തുന്നതും പ്രേക്ഷകര്‍ തന്നെയാണ്. സൂപ്പര്‍ താരങ്ങളെ സൃഷ്ടിച്ച അതേ പ്രേക്ഷകര്‍ തന്നെ നല്ല സിനിമയെ ഇല്ലാതാക്കുന്നുവെന്നാണ് മിന്നാമിനുങ്ങിന്റെ സംവിധായന്‍ അനില്‍ തോമസ് പറയുന്നത്.

പ്രേക്ഷകര്‍ കാണിക്കുന്നത് അവഗണന

മലയാളത്തിലേക്ക് മികച്ച നടിക്കുന്ന ദേശീയ പുരസ്‌കാരം എത്തിച്ച സിനിമായാണ് മിന്നാമിനുങ്ങ്. സുരഭി ലക്ഷ്മിയുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ചിത്രത്തെ പ്രേക്ഷകര്‍ അവഗണിക്കുകയാണ്. തന്റെ ചിത്രത്തോടുള്ള ഈ അവഗണനയ്‌ക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് അനില്‍ തോമസ്.

സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണം

സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് മിന്നാമിനുങ്ങിന് ലഭിക്കുന്നത്. എന്നിട്ടും സിനിമ കാണാന്‍ ആളില്ല. തിയറ്റില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള കളക്ഷന്‍ പോലും ഈ ചിത്രത്തില്‍ നിന്ന് ലഭിക്കില്ല. ഇതുപോലുള്ള ചിത്രങ്ങളണ് മലയാളത്തിന് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നേടത്തന്നതെന്നും അനില്‍ തോമസ് പറഞ്ഞു.

കച്ചവട സിനിമയാണ് വേണ്ടതെങ്കില്‍ തുറന്ന് പറയണം

നാലിടിയും മൂന്ന് പാട്ടും രണ്ട് ബലാത്സംഗവും ഉള്ള കച്ചവട സിനിമകളാണ് പ്രേക്ഷകര്‍ക്ക് താല്പര്യമെങ്കില്‍ അത് തുറന്ന് പറയണം. സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് ഒരാളെപ്പോലും തിയറ്ററില്‍ എത്തിക്കാന്‍ സാധിക്കാത്തതിനാലാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നതെന്നും അനില്‍ തോമസ് വ്യക്തമാക്കി.

മികച്ചതാണെന്നാണ് വിശ്വാസം

ഈ ചിത്രം മികച്ചതാണെന്ന് തന്നെയാണ് തന്റെ വിശ്വാസം. അത് പുരസ്‌കാര വേദികളില്‍ തെളിയ്ക്കപ്പെട്ടതുമാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ തിയറ്ററിലേക്ക് എത്തുമെന്നുതന്നെയാണ് തന്റെ പ്രതീക്ഷയെന്നും അനില്‍ തോമസ് വ്യക്തമാക്കി.

പിന്തുണയുമായി താരങ്ങള്‍

ചിത്രം തിയറ്ററില്‍ പോയി കാണണമെന്ന് പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് പൃഥ്വിരാജ് രംഗത്ത് എത്തിക്കഴിഞ്ഞു. സുരഭിക്കൊപ്പമുള്ള ലൈവിലൂടെ പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കി. താന്‍ ഈ ചിത്രം തിയറ്ററില്‍ പോയി കാണുമെന്നും പ്രേക്ഷകരും തിയറ്ററില്‍ പോയി കാണണമെന്നും പൃഥ്വി ലൈവില്‍ വ്യക്തമാക്കി.

രണ്ടാമത്തെ സിനിമ

മിന്നാമിനുങ്ങിന്റെ സംവിധായകന്‍ അനില്‍ തോമസിന്റെ രണ്ടാമത്തെ സിനിമയാണ് ഇത്. 2012ല്‍ സംവിധാനം ചെയ്ത ക്രൈം സ്‌റ്റോറിയായിരുന്നു ആദ്യചിത്രം. രാഹുല്‍ മാധവ്, വിഷ്ണു പ്രിയ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

English summary
Minnaminung screened theaters are seen empty and shows cancelled. Director Anil Thomas spoke against the audience in a press meet.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam