»   »  തെലുങ്കില്‍ ഇന്ന് രണ്ട് റിലീസുകള്‍,മോഹന്‍ ലാലിനോട് മുട്ടി നില്‍ക്കാനുവുമോ അല്ലു സിരീഷിന്..

തെലുങ്കില്‍ ഇന്ന് രണ്ട് റിലീസുകള്‍,മോഹന്‍ ലാലിനോട് മുട്ടി നില്‍ക്കാനുവുമോ അല്ലു സിരീഷിന്..

Posted By: ഭദ്ര
Subscribe to Filmibeat Malayalam

തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇന്ന് പോരാട്ടത്തിന്റെ ദിവസമാണ്. മോഹന്‍ലാല്‍ നായകനാകുന്ന മനമാന്തയും അല്ലു സരീഷ് നായകനാകുന്ന ശ്രീരാസ്തു സുബ്ബമസ്തു എന്ന ചിത്രവും ഒരേ ദിവസത്തിലാണ് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്.

READ ALSO: മോഹന്‍ലാലിന്റെ വിസ്മയം ആദ്യപകുതി; പ്രാരാബ്ദങ്ങള്‍ കൂടുന്നു, കഥ പുരോഗമിക്കുന്നു

മൂന്നു ഭാഷകളില്‍ ഒരോ ദിവസം തിയേറ്ററില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രത്തിന് മലയാളത്തില്‍(വിസ്മയം) നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

മനമാന്ത ഇന്ന് തെലുങ്കില്‍


മൂന്നു ഭാഷകളില്‍ റിലീസ് ചെയ്യുന്ന മോഹന്‍ ലാല്‍ ചിത്രം തെലുങ്കില്‍ മനമാന്ത എന്ന പേരില്‍ തിയേറ്ററില്‍ എത്തി.

അല്ലു സിരീഷിന്റെ ചിത്രവും തിയേറ്ററില്‍


അല്ലു അര്‍ജുന്റെ ഇളയ സഹോദരന്‍ അല്ലു സരീഷ് നായകനാകുന്ന ചിത്രമാണ് ശ്രീരാസ്തു സുബ്ബമസ്തു. ഒരോ ദിവസത്തിലാണ് രണ്ട് ചിത്രത്തിന്റെയും റിലീസ് നടന്നത്.

വിസ്മയത്തിന് മികച്ച പ്രതികരണം


മലയാളത്തില്‍ വിസ്മയം എന്ന പേരില്‍ തിയേറ്ററില്‍ എത്തിയ ചിത്രത്തിന് ആദ്യ പകുതിയില്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

READ ALSO:മോഹന്‍ലാലിന്റെ വിസ്മയം ആദ്യപകുതി; പ്രാരാബ്ദങ്ങള്‍ കൂടുന്നു, കഥ പുരോഗമിക്കുന്നു

തെലുങ്കില്‍ മത്സരം ഇവര്‍ തമ്മിലാകുമോ..


അല്ലു സരീഷിന്റെ മൂന്നാമത്തെ ചിത്രമാണിത്. ആരാധകര്‍ വലിയ പ്രതീക്ഷ നല്‍കി കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. രണ്ട് ചിത്രത്തിലും കുടുംബകഥയാണ് പറയുന്നത്. മലയാളം സൂപ്പര്‍ സ്റ്റാറും തെലുങ്ക് യുവ നടനും തമ്മിലുള്ള കടുത്ത മത്സരമാകുമോ തെലുങ്കില്‍ നടക്കുന്നത് എന്ന് കണ്ടറിയേണ്ടി വരും.

അല്ലു സിരീഷിന്റെ ചിത്രം


പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാവണ്യ ത്രിപാഠിയാണ് നായിക. അല്ലു സരീഷിന്റെ അച്ഛന്‍ അല്ലു അരവിന്ദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Mohanlal and allu sirish film released same day in telungu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam