»   » മോഹന്‍ലാല്‍-പൂര്‍ണിമ ജയറാം ജോഡി വീണ്ടും

മോഹന്‍ലാല്‍-പൂര്‍ണിമ ജയറാം ജോഡി വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Poornima Jayaram and Mohanala
മോഹന്‍ലാലിന്റെ ആരാധകരും വിജയ് ആരാധകരും ഒരുപോലെ ആഘോഷമാക്കാന്‍ കാത്തിരിക്കുന്ന ചിത്രമാണ് ജില്ല. വിജയ്-മോഹന്‍ലാല്‍ സംഗമമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഏറെക്കാലം കൊണ്ടാണ് ഇത്തരത്തിലൊരു ചിത്രം യാഥാര്‍ത്ഥ്യമാകുന്നത്. വിജയ്-ലാല്‍ സംഗമം എന്നതുമാത്രമല്ല മറ്റു പലതുകൊണ്ടും ചിത്രം വീണ്ടും വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

മോഹന്‍ലാലും പൂര്‍ണിമ ജയറാമും വീണ്ടും ഒന്നിയ്ക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പുതിയ വിശേഷം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ ലാലും പൂര്‍ണിമയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിയ്ക്കുകയാണ്.

അന്ന് മോഹന്‍ലാല്‍ വില്ലനും പൂര്‍ണിമ നായികയുമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരായിട്ടാണ് അഭിനയിക്കാന്‍ പോകുന്നത്. ജില്ലയില്‍ ഇവര്‍ രണ്ടുപേരും വീണ്ടും ഒന്നിയ്ക്കുന്നുവെന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്.

ജില്ലയില്‍ വിജയ് യുടെ കഥാപാത്രം പിതൃതുല്യനായി കാണുന്ന പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വിജയിയുടെ നായികയായി എത്തുന്നത് കാജല്‍ അഗര്‍വാളാണ്.

ഒരുകാലത്ത് മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും നായികയായി അഭിനയിച്ചിരുന്നത് പൂര്‍ണിമ ജയറാമായിരുന്നു. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം ഒട്ടേറെ ചിത്രങ്ങളില്‍ ഇവര്‍ വേഷമിട്ടിട്ടുണ്ട്. എന്തായാലും പലതുകൊണ്ടും ജില്ല വമ്പന്‍ ചിത്രമായി മാറുകയാണെന്ന് ഉറപ്പിക്കാം.

English summary
Super Star Mohanlal to be act again with his onscreen first love Poorniama Jayaram in Tamil movie Jilla.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam