»   » മമ്മൂട്ടിയുടെ സ്വാര്‍ത്ഥത; മോഹന്‍ലാലും സംവിധായകനും തെറ്റിപ്പിരിഞ്ഞു!!

മമ്മൂട്ടിയുടെ സ്വാര്‍ത്ഥത; മോഹന്‍ലാലും സംവിധായകനും തെറ്റിപ്പിരിഞ്ഞു!!

By: Rohini
Subscribe to Filmibeat Malayalam

1986 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ഗീതം. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ സാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു അതിഥി താരമായി മോഹന്‍ലാല്‍ എത്തുന്നുണ്ട്.

ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ഉറങ്ങി; മമ്മൂട്ടിയെ നായകനാക്കി ഇനി സിനിമ ചെയ്യില്ല എന്ന് ജോഷി

ഈ ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ സാജന് ഡേറ്റ് കൊടുത്തിട്ടില്ല. അതിന് ഒരു കാരണമുണ്ട്. താന്‍ അഭിനയിച്ച ഒരു രംഗം മമ്മൂട്ടി പറഞ്ഞതിനെ തുടര്‍ന്ന് സാജന്‍ വെട്ടി മാറ്റിയതാണ് കാരണം. എന്താണ് സംഭവം എന്ന് നോക്കാം

ഗീതത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വേഷം

യതീന്ദ്രന്‍ എന്ന നാടക സംവിധായകന്‍ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. യതീന്ദ്രന്‍ ഒരു കുട്ടിയെ ദത്തെടുത്ത് സ്വന്തം മകനെ പോലെ വളര്‍ത്തുകയാണ്. മമ്മൂട്ടി എടുത്ത് വളര്‍ത്തുന്ന കുട്ടിയുടെ യഥാര്‍ത്ഥ അച്ഛനായി അമേരിക്കയില്‍ നിന്ന് വരുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റേത്.

മോഹന്‍ലാല്‍ എത്തുന്ന മാസ് രംഗം

സ്വന്തം ജീവനോളം സ്‌നേഹിച്ചു വളര്‍ത്തുന്ന കൊച്ചിനെ യഥാര്‍ത്ഥ അച്ഛന്‍ കൊണ്ടുപോവാന്‍ വരുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് സമ്മാനമായി കൊടുക്കാന്‍ അയാള്‍ ഒരു ബോട്ടില്‍ ഷാംപെയിന്‍ കരുതിയിരുന്നു. ആ ബോട്ടില്‍ ദേഷ്യം പിടിച്ച് മമ്മൂട്ടി എറിഞ്ഞു പൊട്ടിക്കും. ഇത് കണ്ട് മോഹന്‍ലാലിന്റെ കഥാപാത്രം പറയും ....No, its too bad... ഇതായിരുന്നു രംഗം

തിരക്കിനിടയില്‍ മോഹന്‍ലാലും മമ്മൂട്ടിയും

മമ്മൂട്ടിക്കും മോഹന്‍ലാലിനും കൈനിറയെ ചിത്രങ്ങള്‍ ഉള്ള സമയമായിരുന്നു 1986. അതുകൊണ്ടുതന്നെ, മോഹന്‍ലാലും മമ്മൂട്ടിയും പല സമയങ്ങളിലായിരുന്നു ലൊക്കേഷനിലെത്തിയത്. അവര്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ മാത്രം ബാക്കിവെച്ച് സംവിധായകന്‍ മോഹന്‍ലാലിന്റെ ഷോട്ട് മാത്രം ചിത്രീകരിച്ചു

ആ രംഗം അഭിനയിക്കാന്‍ കഴിയില്ല എന്ന് മമ്മൂട്ടി

ഷാംപെയിന്‍ പൊട്ടിച്ച് വികാരധീനനാകുന്ന ഷോട്ടില്‍ താന്‍ അഭിനയിക്കില്ലെന്ന് മമ്മൂട്ടി സാജനോട് തര്‍ക്കിച്ചു. '' ഞാന്‍ ഇത്രയും കഷ്ട്ടപെട്ട് അഭിനയിച്ചുണ്ടാക്കിയ കഥാപാത്രത്തിനോട് മോഹന്‍ലാല്‍ its too bad എന്ന് പറയുന്നതോടെ എന്റെ കഥാപാത്രം ഒന്നുമല്ലാതായി പോവും'' അതുകൊണ്ട് ആ രംഗത്തില്‍ ഞാന്‍ അഭിനയിക്കില്ല എന്ന് മമ്മൂട്ടി തീര്‍ത്ത് പറഞ്ഞു.

തന്റെ രംഗംമില്ല, ഇനി സാജന് ഡേറ്റില്ല എന്ന് ലാല്‍

ഡബ്ബിങിന് വന്നപ്പോള്‍ ആ രംഗം ഇല്ല എന്ന് ലാല്‍ മനസ്സിലാക്കി. എന്റെ നല്ലൊരു സംഭവമായിരുന്നു അത് എന്ന് പറഞ്ഞ് മോഹന്‍ലാല്‍ എസ് എന്‍ സ്വാമിയോട് പോയി പറഞ്ഞു, ഇനി ഈ സംവിധായകനൊപ്പം ഞാന്‍ പ്രവൃത്തിക്കില്ല. പറഞ്ഞതുപോലെ പിന്നിയൊരു ചിത്രം സാജനും ലാലും ചേര്‍ന്ന് ചെയ്തിട്ടില്ല

English summary
Mohanlal avoided director because of Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos