twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    200 വിദ്യാർഥികൾ 5000 രൂപയുടെ കൂപ്പൺ!! കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് സഹായവുമായി ലാലേട്ടൻ

    പ്രളയത്തിൽ ദുരിതം അനുഭവിച്ച കാലടി സംസ്‌കൃത സർവ്വകലാശാലയിലെ വിദ്യാർഥിനികൾക്ക് സഹായവുമായി ലാലേട്ടൻ

    |

    കേരള ജനതയ്ക്ക് ഒന്നടങ്കം പറയാനുണ്ടാകും ഒരു ഉയർത്തെഴുന്നേൽപ്പിന്റെ കഥ. ഒരു ആയുഷ്കാലത്തെ മനുഷ്യരുടെ അധ്വാനം ഒരു നിമിഷം കൊണ്ട് പ്രകൃതി നമ്മളെ സാക്ഷിയാക്കി കൺമുന്നിൽ കൂടി ഒഴുക്കി കൊണ്ടു പോയി. നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ നമുക്ക് കഴിഞ്ഞുള്ളൂ. അവശേഷിച്ച ജീവൻ മുറുകെ പിടിച്ച് അതിജീവനത്തിനായിട്ടുള്ള ഓട്ടപ്പാച്ചിലിലായിരുന്നു എല്ലാവരും. പ്രളയം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ജനങ്ങൾ സാധാരണ ജീവിത്തിലേയ്ക്ക് വന്നിട്ടില്ല. ആദ്യം മുതൽ എല്ലാം കെട്ടിപ്പൊക്കേണ്ട അവസ്ഥയിലാണ്.

    <strong>ലക്ഷ്മി കണ്ണ് തുറന്നു!! ആദ്യം അന്വേഷിച്ചത് ബാലഭാസ്കറിനേയും മകളേയും, കള്ളം പറഞ്ഞ് ബന്ധുക്കൾ...</strong>ലക്ഷ്മി കണ്ണ് തുറന്നു!! ആദ്യം അന്വേഷിച്ചത് ബാലഭാസ്കറിനേയും മകളേയും, കള്ളം പറഞ്ഞ് ബന്ധുക്കൾ...

    പ്രളയം താണ്ഡവമാടിയപ്പോൾ ഒറ്റക്കെട്ടായി നിന്ന് അതിനെ നേരിടുകയായിരുന്നു. ജാതി, മത വർഗ്ഗഭേദമില്ലാതെ, സമൂഹിക നിലവാരം നോക്കാതെ എല്ലാവരും ഒറ്റകെട്ടായി നിൽക്കുകയായിരുന്നു. എല്ലാ തിരക്കുകളും മാറ്റി നിർത്തി കലാ-സാംസ്കാരിക- സാമൂഹിക സിനിമ മേഖലയിലെ എല്ലാവരും ഈ അപത്തിനെ അതിജീവിക്കാൻ ഒപ്പമുണ്ടായിരുന്നു. താര ജാഡയോ സ്റ്റാർ പര്യവേഷമോയില്ലാതെ തങ്ങളെ കൊണ്ട് കഴിയുന്നത്ര സഹായവുമായി ജനങ്ങൾക്കൊപ്പം കൂടെ തന്നെ ഉണ്ടായിരുന്നു.

    സഹായവുമായി താരങ്ങൾ

    സഹായവുമായി താരങ്ങൾ

    പ്രളയത്തിൽ അകപ്പെട്ട ജനങ്ങൾക്ക് കൈതാങ്ങായി സിനിമ താരങ്ങൾ കൂട തന്നെയുണ്ടായിരുന്നു. മലയാള സിനിമയിലെ താരങ്ങൾ മാത്രമല്ല, ഇന്ത്യൻ സിനിമാ താരങ്ങൾ മലയാളി ജനങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പണമായും, വസ്ത്രമായും, ഭക്ഷണ സാമഗ്രികളായും നിരവധി സഹായങ്ങളുമായി ഇവർ ഒപ്പം തന്നെയുണ്ടായിരുന്നു. കൂടാതെ പുതിയ ജീവിതം പടുത്തുയർത്താൻ വേണ്ടി എല്ലാവിധ സഹായങ്ങളും ഇവർ നൽകിയിരുന്നു.

    ലാലേട്ടനും വിശ്വശാന്തി ഫൗണ്ടേഷനും

    ലാലേട്ടനും വിശ്വശാന്തി ഫൗണ്ടേഷനും

    ദുരിതബാധിതരായ ജനങ്ങൾക്ക് കൈ താങ്ങായി സൂപ്പർ താരം മോഹൻലാലും ആദ്യം മുതൽ തന്നെ കൂടെയുണ്ടായിരുന്നു. മാതാപിതാക്കാളുടെ പേരിൽ ആരംഭിച്ച സന്നദ്ധ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷൻ വഴിയാണ് ജനങ്ങൾക്ക് സഹായവുമായി ലാലേട്ടൻ എത്തിയത്. മൂന്ന് ഘട്ടമായിട്ടായിരുന്നു ജനങ്ങൾക്ക് സഹായം എത്തിച്ചത്.

    2000 ത്തോളം കുടുംബങ്ങൾക്ക് സഹായം

    2000 ത്തോളം കുടുംബങ്ങൾക്ക് സഹായം

    വയനാട്ടിൽ നിന്നായിരുന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾ അരംഭിച്ചത്. വയനാട്ടിലെ ഉൾഗ്രമാങ്ങളിലുള്ള ദുരിതബാധിതർക് കൈ താങ്ങുമായി ലാലേട്ടനും വിശ്വശാന്തി ഫൗണ്ടേഷനും എത്തിയിരുന്നു. വയനാട്ടിലെ ഊരുകളിലുള്ള 2000ത്തോളം കുടുംബങ്ങൾക്കായിരുന്നു ആദ്യം സഹായം എത്തിച്ചത്. നല് ലോറിയിൽ ഏറെ 25 ടൺ സാധനസമാഗIDരികളായിരുന്നു വയനാട്ടിലെ ദുരിതബാധ്യതർക്കായി എത്തിച്ചിരുന്നത്.

     വിദ്യാർഥികൾക്ക് സയം

    വിദ്യാർഥികൾക്ക് സയം

    പ്രളയത്തിൽ ദുരിതം അനുഭവിച്ച കാലടി സംസ്‌കൃത സർവ്വകലാശാലയിലെ വിദ്യാർഥിനികൾക്ക് മോഹൻലാലിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ സഹായം വിതരണം ചെയ്തു. 200 വിദ്യാർഥിനികൾക്ക് 5000 രൂപയുടെ വസ്ത്രങ്ങൾ വാങ്ങാനുള്ള കൂപ്പണുകളാണ് നൽകിയത്. വിശ്വശാന്തി ഫൗണ്ടേഷന്റെ മൂന്നാം ഘട്ട പ്രളയ സഹായ വിതരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ശീമാട്ടിയുമായി സഹകരിച്ചാണ് സഹായ വിതരണം. നടനും എപിയുമായ ഇന്നസെന്റും സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട്, ബീന കണ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

    English summary
    mohanlal help flood victms of kaladi university students
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X