»   » മോഹന്‍ലാല്‍ വല്ലാത്തൊരു ആകര്‍ഷണവും ലഹരിയുമാണെന്ന് 'വീരം' നായിക!!!

മോഹന്‍ലാല്‍ വല്ലാത്തൊരു ആകര്‍ഷണവും ലഹരിയുമാണെന്ന് 'വീരം' നായിക!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനെ  ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. മോഹന്‍ലാലിനൊപ്പം സ്‌ക്രീനിലെത്താന്‍ ആഗ്രഹിക്കുന്ന അന്യഭാഷാ താരങ്ങളും കുറവല്ല. മോഹന്‍ലാലിന്റെ അഭിനയത്തെ പ്രകീര്‍ത്തിച്ച് നിരവധി നായികമാരും രംഗത്ത് വന്നിരുന്നു.

മോഹന്‍ലാലിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയിരിക്കുകയാണ്  ജയരാജ് സംവിധാനം ചെയ്ത വീരത്തിലെ നായിക ഡിവീന ടാക്കൂര്‍. മോഹന്‍ലാലിന്റെ അഭിനയം വല്ലാത്തൊരു ആകര്‍ഷണവും ലഹരിയുമാണെന്നാണ് ഡിവീന ടാക്കൂര്‍. 

ബോളിവുഡ് താരമാണെങ്കിലും ഡിവീന ടാക്കൂര്‍ മലയാള സിനിമകളും കണ്ടിട്ടുണ്ട്. മോഹന്‍ലാല്‍ മമ്മുട്ടി ചിത്രങ്ങള്‍ മുതല്‍ യുവതാരങ്ങളായ ദുല്‍ഖര്‍, പൃഥ്വിരാജ് തുടങ്ങിയവരുടെ ചിത്രങ്ങളും കണ്ടിട്ടുണ്ട്. എങ്കിലും ലാലേട്ടനോട് അല്പം ഇഷ്ടം കൂടുതലാണെന്നും താരം പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനയം വല്ലാത്തൊരു ലഹരിയും ആകര്‍ഷണവുമാണെന്ന് ഡിവീന പറയുന്നു.

ജയരാജ് സംവിധാനം ചെയ്ത വീരത്തിലെ കുട്ടിമാണി എന്ന കഥാപാത്രമായാണ് ഡിവീനയെ മലയാളികള്‍ക്ക് പരിചയം. ഷേക്‌സ്പിയറിന്റെ മാക്ബത്തിനെ വടക്കന്‍ പാട്ടിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ചിത്രമാണ് വീരം. ബോളിവുഡ് താരം ഡിവീനയുടെ ആദ്യ മലയാള ചിത്രമാണ് വീരം.

ബോളിവുഡാണ് തട്ടകമെങ്കിലും മലയാളം തനിക്ക് പരിചയമുള്ള ഇടമാണ് മലയാളമെന്നും താരം പറയുന്നു. മോഡലിംഗ് രംഗത്തുണ്ടായിരുന്ന കാലത്ത് ധാരാളം മലയാളം പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഡിവീന പറയുന്നു.

സംവിധായകന്‍ ജയരാജിന്റെ ക്ഷണമാണ് തന്നെ മലയാള സിനിമയിലേക്ക് എത്തിച്ചതെന്ന് ഡിവീന പറയുന്നു. കുട്ടിമാണി എന്ന കഥാപാത്രം തന്നെ വല്ലാതെ ആകര്‍ഷിച്ചു. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ ശരീര ഘടന ഉള്ളവരെയാണ് ചിത്രത്തിനായി പരിഗണിച്ചിരുന്നത്. അങ്ങനെയാണ് വീരത്തിലേക്ക് എത്തുന്നതെന്നും ഡിവീന പറഞ്ഞു.

തന്‍ അഭിനയിച്ച ചിത്രങ്ങളില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ് കുട്ടി മാണിയെന്നും ഡിവീന പറയുന്നത്. വെല്ലിവിളി ഏറ്റെടുത്ത് വിജയിക്കുമ്പോഴാണ് പ്രേക്ഷകര്‍ തങ്ങളെ ഇഷ്ടപ്പെടുന്നതെന്നും ഡിവീന വ്യക്തമാക്കി.

English summary
Divina Thakur, who is debuting in Malayalam with Jayaraj’s magnus opus Veeram in an action-oriented avatar, opens up about her crush on actor Mohanlal and his acting.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam