»   » മറ്റു ചിത്രങ്ങളൊന്നുമില്ല, ലാല്‍ജോസിനു വേണ്ടി ഡേറ്റ് മാറ്റിവെച്ച് മോഹന്‍ലാല്‍, പ്രത്യേകത??

മറ്റു ചിത്രങ്ങളൊന്നുമില്ല, ലാല്‍ജോസിനു വേണ്ടി ഡേറ്റ് മാറ്റിവെച്ച് മോഹന്‍ലാല്‍, പ്രത്യേകത??

Posted By:
Subscribe to Filmibeat Malayalam

നീണ്ട കാത്തിരിപ്പിനു ശേഷം ദുല്‍ഖര്‍ സല്‍മാനും ലാല്‍ജോസും ഒരുമിക്കുമെന്നറിയിച്ച ചിത്രമാണ് ഒരു ഭയങ്കര കാമുകന്‍. ഉണ്ണി ആര്‍ തിരക്കഥയൊരുക്കുന്ന സിനിമയാണ് അടുത്തതായി ചെയ്യുന്നതെന്നായിരുന്നു നേരത്തെ ലാല്‍ജോസ് അറിയിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാലുമൊത്തുള്ള ചിത്രമാണ് അടുത്തതായി ചെയ്യുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സിനിമയില്‍ വന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും മോഹന്‍ലിനെ നായകനാക്കി ഇതാദ്യമായാണ് ലാല്‍ജോസ് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. വില്ലന് ശേഷമുള്ള മോഹന്‍ലാലിന്റെ അടുത്ത ചിത്രം ഇതാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടള്ളത്.

ലാല്‍ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു

മോഹന്‍ലാലും ലാല്‍ ജോസും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന ഭയങ്കര കാമുകന്‍ മാറ്റി വെച്ചാണ് ലാല്‍ജോസ് ഈ സുവര്‍ണ്ണാവസരം വിനിയോഗിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ താരങ്ങളിലൊരാളായ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുകയെന്നുള്ളത് ഏതൊരു സംവിധായകന്‍റേയും സ്വപ്നമാണ്.

നായികയായി ലിച്ചിയെത്തും

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ലിച്ചി ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടുള്ള . അപ്പാനി രവിയെ അവതരിപ്പിച്ച ശരത് കുമാറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

മേയില്‍ ഷൂട്ടിങ്ങ് ആരംഭിക്കും

ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അനൂപ് മേനോന്‍, പ്രിയങ്ക നായര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നര്‍മ്മ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു ലാല്‍ജോസ് ചിത്രമായിരിക്കുമിത്. ചിത്രത്തിന്റെ തിരക്കഥ ജോലികള്‍ പുരോഗമിക്കുകയാണ്. മെയ് മാസത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

താടിയുണ്ട്, എന്നാല്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കല്ല

വ്യത്യസ്തമായ രണ്ട് ഭാവങ്ങളിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ലാലേട്ടന്റെ കഥാപാത്രത്തിന്റെ ജീവിതത്തിലെ രണ്ട് ഘട്ടങ്ങള്‍ അവതരിപ്പിക്കുന്നു. എന്നാല്‍ ഇത് ഒരു നീണ്ട ജീവിതകാലമല്ല. താടി വളര്‍ത്തിയ മുഖമായിരിക്കും കഥാപാത്രത്തിന് എന്നാല്‍, ഇത് അദ്ദേഹത്തിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ പോലെ ആയിരിക്കില്ല. മറ്റൊരു ലുക്ക് ക്ലീന്‍ ഷേവും ആയിരിക്കുമെന്നും തിരക്കഥാകൃത്ത് പറഞ്ഞു.

മോഹന്‍ലാല്‍ കോളേജ് പ്രിന്‍സിപ്പലാവുന്നു

മേയ് മാസത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനും പിന്നീട് രണ്ടു മാസത്തിന് ശേഷം അടുത്ത ഭാഗം ഷൂട്ട് ചെയ്യാനുമാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ കോളേജ് വൈസ് പ്രിന്‍സിപ്പളായാണ് എത്തുന്നത്. ലാല്‍ ജോസ് ചിത്രത്തിനായി മോഹന്‍ലാല്‍ ഒരു മാസത്തേക്ക് മറ്റ് ചിത്രീകരണങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണെന്നാണ് നടന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ആദ്യ ഷെഡ്യൂളിനു ശേഷം ഒടിയനില്‍ ജോയിന്‍ ചെയ്യും

ലാല്‍ ജോസ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിനുശേഷം അദ്ദേഹം പാലക്കാട് വി.എ. ശ്രീകുമറിന്റെ ‘ഒടിയന്‍' എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ പങ്കുചേരും. പിന്നീട്, ജൂലൈയില്‍ വീണ്ടും ലാല്‍ ജോസ് ചിത്രത്തിന് ഒപ്പം ചേരുമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഭയങ്കര കാമുകന് ഇനിയും കാത്തിരിക്കണം

ചാര്‍ലിയുടെ നിര്‍മാതാവായ ഷെബിന്‍ നിര്‍മ്മിക്കുന്ന ‘ഒരു ഭയങ്കര കാമുകന്‍' എന്ന ചിത്രമായിരുന്നു ലാല്‍ജോസ് ഈ വര്‍ഷം ആദ്യം ചെയ്യാന്‍ ഇരുന്നത്. ഇതേ പേരില്‍ ഉണ്ണിയാല്‍ ഒരു കഥ എഴുതിയിരുന്നു. നിലവില്‍, ബി ഉണ്ണി കൃഷ്ണന്റെ ത്രില്ലര്‍ സിനിമ ‘വില്ലന്റെ' ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍.

English summary
Mohanlal’s movie with Lal Jose will start rolling by mid- May. The actor will be seen in the role of vice- principal in this movie, which is scripted by Benny P Nayarambalam. Mohanlal will be seen in two different looks in the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam