»   » അഴിമതിക്കെതിരേ ലാലിന്റെ ലോക്പാല്‍

അഴിമതിക്കെതിരേ ലാലിന്റെ ലോക്പാല്‍

Posted By:
Subscribe to Filmibeat Malayalam

ഐ.വി.ശശി- ടി. ദാമോദരനായിരുന്നു അഴിമതിക്കെതിരെ പടവാളേന്തിയ മലയാള സീനിമയിലെ ആദ്യ വിജയ ടീം. രാഷ്ട്രീയ, സാമൂഹിക വിമര്‍ശനങ്ങള്‍ സിനിമയാക്കി ഇത്രയധികം കയ്യടി നേടിയ ടീം അതുവരെ ഉണ്ടായിരുന്നില്ല. അതിനു ശേഷം ഷാജി കൈലാസ്- രഞ്ജിപണിക്കര്‍ ടീമെത്തി. പിന്നീട് രഞ്ജി ഷാജിയെ കയ്യൊഴിഞ്ഞ് ജോഷിക്കൊപ്പം ചേര്‍ന്നു. പത്രം, ലേലം, പ്രജ എന്നീ ചിത്രങ്ങളിലൂടെ അവര്‍ ശരിക്കും കയ്യടി നേടി. എന്നാല്‍ ഈ കൂട്ടുകെട്ടും പിന്നീടുണ്ടായില്ല.

ഇപ്പോള്‍ അഴിമതിക്കെതിരെ ജോഷി വീണ്ടും പടവാളെടുക്കുകയാണ്. ഇക്കുറി എസ്.എന്‍.സ്വാമിയാണ് ജോഷിയ്ക്കു വേണ്ടി ചോരതുടിക്കും ഡയലോഗുകള്‍ എഴുതുന്നത്. മോഹന്‍ലാല്‍ നായകനാകുന്ന ലോക്പാല്‍ വരും ദിവസങ്ങളില്‍ കേരളക്കരയില്‍ അഴിമതിക്കെതിരെയുള്ള കൊടുങ്കാറ്റായിരിക്കും.

Lokpal

ദേശീയതലത്തില്‍ അഴിമതിക്കെതിരെ വന്‍ മുന്നേറ്റം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ അത്തരമൊരു മുന്നേറ്റം കാണുന്നില്ല. ഇവിടുത്തെ മാധ്യമങ്ങളില്‍ മാത്രമേ അതു കാണാനുള്ളൂ. യുവാക്കളോ എന്‍ജിഒകളോ ആ ധര്‍മം ഏറ്റെടുക്കുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് ലോക്പാലിലൂടെ ജോഷി പ്രതികരിക്കാനെത്തുന്നത്.

അഴിമതിക്കെതിരെ പോരാടാന്‍ ലോക്പാല്‍ എന്ന പേരില്‍ ഇറങ്ങിത്തിരിച്ച വ്യക്തിയുടെ കഥയാണ് ചിത്രം. മോഹന്‍ലാല്‍ ആണ് ലോക്പാല്‍. നായികമാരായി രണ്ടുപേരാണുള്ളത്. കാവ്യാ മാധവനും മീരാ നന്ദനും. ജയിന്‍ എന്ന ചാനല്‍ പ്രവര്‍ത്തകയാണ് മീരാനന്ദന്‍.
പഴയകാല നടന്‍ ടി.ജി. രവിയും ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുകുന്ദന്‍ മേനോന്‍ എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രതീഷ് വേഗയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജോഷിയുടെ മുന്‍ചിത്രമായ റണ്‍ ബേബി റണ്ണിലും ഇതേ ടീം ആയിരുന്നു.

ചിത്രീകരണം പൂര്‍ത്തിയായ ലോക്പാല്‍ ഉടന്‍ തിയറ്ററിലെത്തും. കര്‍മയോദ്ധ എന്ന ചിത്രത്തിന്റെ പരാജയം മറക്കാന്‍ ലാല്‍ ഫാന്‍സിനും മലയാളികള്‍ക്കും ലോക്പാല്‍ അവസരമൊരുക്കുമെന്നതില്‍ സംശയമൊന്നും വേണ്ട. കാരണം ലാലും ജോഷിയും ഒന്നിച്ച ആക്ഷന്‍ ചിത്രങ്ങളെല്ലാം തിയറ്ററില്‍ വന്‍ വിജയം നേടിയിട്ടുണ്ട് എന്നതുതന്നെ.

English summary
After the Mega Blockbuster Malayalam movie 'Naduvazhikal', released in 1989, here comes yet another Malayalam movie from the team of Mohanlal-Joshiy-SN Swamy. This new movie, titled as 'Lokpal'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam