»   »  mohanlal:മോഹൻലാൽ ആരുടേയും സ്വകാര്യസ്വത്തല്ല! പണിയെടുത്തു ജീവിക്കൂ, കലവൂരിന് മറുപടിയുമായി സാജിദ്

mohanlal:മോഹൻലാൽ ആരുടേയും സ്വകാര്യസ്വത്തല്ല! പണിയെടുത്തു ജീവിക്കൂ, കലവൂരിന് മറുപടിയുമായി സാജിദ്

Written By:
Subscribe to Filmibeat Malayalam

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം മോഹൻലാൽ എന്ന ചിത്രത്തെ കുറിച്ചാണ്. ചിത്രത്തിന്റെ ടീസറും ഗാനത്തിനുമൊക്കെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.  ഇപ്പോൾ സിനിമയ്ക്ക് നേരെ വിവാദങ്ങൾ തലപ്പൊക്കുകയാണ്. ചിത്രത്തിന്റെ കഥ തന്റേതാണെന്ന് ആരോപിച്ച് പ്രശസ്ത സംവിധായകനും തിരക്കഥകൃത്തുമായ കലവൂർ രവികുമാർ രംഗത്തെത്തിയിരുന്നു.

വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!! കമ്മാരസംഭവം ടീസർ ഒരു സംഭവം തന്നെ.... വീ‍ഡിയോ കാണാം


'മോഹൻലാലിനെ എനിക്ക് ഇപ്പോൾ ഭയങ്കര പേടിയാണ്' എന്ന തന്റെ കഥയെ അടിസ്ഥാനമാക്കിയാണ് മോഹൻലാൽ എന്ന ചിത്രം ഒരുക്കിയിരിക്കുന്നതെന്നും എന്നാൽ ഇക്കാര്യം താൻ അണിയറ പ്രവർത്തകരെ നേരത്തെ അറിയിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. കൂടാതെ അന്ന് കഥയുടെ അവകാശം നല്‍കാമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ്  നൽകിയിരുന്നു. എന്നാൽ ഇപ്പോൾ  അത് ലംഘിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായപ്പോൾ ഇതിനുള്ള മറുപടിയുടെമായി ചിത്രത്തിന്റെ സംവിധായകൻ സാജിദ് യഹിയ രംഗത്തെത്തിയിട്ടുണ്ട്. മനോരമ ഒൺലൈനോടാണ് അദ്ദേഹം ഇതിനെപ്പറി പ്രതികരിച്ചത്.


മോഹന്‍ലാല്‍' മോഷ്ടിച്ചതാണെന്ന ആരോപണവുമായി തിരക്കഥാകൃത്ത്, ആശങ്കയോടെ സിനിമാപ്രേമികള്‍!


മോഹൻലാൽ ആരുടേയും സ്വകാര്യ സ്വത്തല്ല

മോഹൻലാൽ എന്ന ചിത്രത്തിന്റെ പകർപ്പവകാശ ലംഘനം നടന്നിട്ടില്ലെന്ന് സംവിധായകൻ സാജിദ് യഹിയ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നു ഇതിനു മുൻപും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബിജുമേനോൻ നായകനായി എത്തിയ രക്ഷാധികാരി ബൈജു ഒപ്പ്, ദിലീപ് ചിത്രമായ ജോർജേട്ടൻസ് പൂരത്തിനെതിരെയും കേസ് കൊടുത്തിരുന്നു. ഇപ്പോൾ ഞങ്ങൾക്കൊതിരേയും അത് അവർത്തിച്ചിരിക്കുകയാണെന്നു മാത്രം. സിനിമയിൽ വളരെ അധികം അനുഭവസമ്പത്തുള്ള വ്യക്തിയാണ് അദ്ദേഹം. എന്നൽ ഇപ്പോൾ അദ്ദേഹം ചെയ്യുന്നത് വളരെ മോശമായ കാര്യമാണെന്നും സാജിദ് കൂട്ടിച്ചേർത്തു.


പണം മാത്രം മതി

ചിത്രത്തിന്റെ തിരക്കഥ വായിക്കണമെന്നു ഫെഫ്കയിൽ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം തയ്യാറായിരുന്നില്ല. പണം തരണം എന്ന ആവശ്യം മാത്രമാണ് പറഞ്ഞിരുന്നത്. തിരക്കഥ പോലും വായിക്കാൻ തയ്യാറാകാത്ത ഒരാൾ എന്തിന്റെ അടിസ്ഥാനത്തിലാണ് കഥ തന്റേതാണെന്നു വാദിക്കുന്നതെന്നും സാജിദ് ചോദിക്കുന്നുണ്ട്. കൂടാതെ ഫെഫ്ക്കയിൽ വിളിച്ച് ചേർത്തപ്പോൾ അദ്ദേഹം പറഞ്ഞത് മറ്റോന്നായിരുന്നു. തന്റെ ചെറുകഥയിൽ ഉള്ള വാക്കാണ് മോഹൻലാൽ. അതിനാൽ അതിനെ സിനിമയാക്കാൻ സാധിക്കില്ല എന്നായിരുന്നു. എന്നാൽ മോഹൻലാൽ ആരുടേയും സ്വകാര്യ സ്വത്തല്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് പകർപ്പവകാശലംഘന നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.‌‌‌


10 ലക്ഷം രൂപയും പകർപ്പവകാശവും

ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ക്രെഡിറ്റിൽ നൽകാമെന്ന് താൻ ഫെഫ്കയിൽ അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആവശ്യം 1 ലക്ഷം രൂപയാണ്. അത് നൽകാനാവില്ലെന്ന് അന്ന് തന്നെ താൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ വാദം 10 ലക്ഷം രൂപയും ചിത്രത്തിന്റെ പകർപ്പവകാശവും മാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിച്ചാലും ഞങ്ങൾക്ക് കുഴപ്പമില്ല. കാരണം അദ്ദേഹത്തിന്റെ കഥയും ‍ഞങ്ങളുടെ കഥയും വ്യത്യസ്തമാണ്. ഞങ്ങളുടെ സിനിമയുടെ കോപ്പി റൈറ്റ് സംരക്ഷണം ഉറപ്പ് വരുത്തിയതാണെന്നും സാജിദ് പറഞ്ഞു.പണി എടുത്തു ജീവിക്കു

മോഹൻലാൽ എന്ന ചിത്രം ഒരുപാട് പേരുടെ കഷ്ടപ്പാടാണ്. അതിനാൽ തന്നെ ഇപ്പോൾ പുറത്ത് വരുന്ന അരോപണങ്ങളെ ശക്തമായി തന്നെ നേരിടുമെന്നും സംവിധായകൻ പറ‍ഞ്ഞു. കവലയൂർ രവികുമാറിന്റെ ആരോപണങ്ങൾ അത്രയധികം വിഷമം ഉണ്ടാക്കുന്നതാണ്. അദ്ദേഹത്തിനോട് പണിയെടുത്ത് ജീവിക്കാൻ പറയൂ, ഇതിലും ഭേദം പിടിച്ചുപറിക്കാൻ പോകുന്നതാണെന്നു സജാദ് പറഞ്ഞു. 1971 കളിൽ ഇതിനോട് സാമ്യമുള്ള ഒരു ഹിന്ദി ചിത്രം പുറത്തിറങ്ങിയിരുന്നു. അതിനാൽ തന്നെ ഇതൊരു ഇതൊരു യൂണിവേർസൽ സബ്ജക്ടാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തുEnglish summary
mohanlal movie dirctor sajid yahiya says about kalavoor ravikumar contraversy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X