»   » ദിലീപിനൊപ്പം മത്സരിക്കാന്‍ മഞ്ജു വാര്യരില്ല, 'മോഹന്‍ലാലിന്' സ്‌റ്റേ, ആശങ്കയോടെ ആരാധകര്‍!

ദിലീപിനൊപ്പം മത്സരിക്കാന്‍ മഞ്ജു വാര്യരില്ല, 'മോഹന്‍ലാലിന്' സ്‌റ്റേ, ആശങ്കയോടെ ആരാധകര്‍!

Written By:
Subscribe to Filmibeat Malayalam

അവധിക്കാലവും വിഷുവും ഒരുമിച്ചെത്തുമ്പോള്‍ ബോക്‌സോഫീസിലെ താരപോരാട്ടവും കനക്കാറുണ്ട്. താരരാജാക്കന്‍മാരുടെ റിലീസില്ലാത്ത വിഷുവാണ് കടന്നുവരാന്‍ പോവുന്നത്. മമ്മൂട്ടിയുടെ പരോള്‍ നേരത്തെ തന്നെ തിയേറ്ററുകളിലേക്കെത്തി. മോഹന്‍ലാലാവട്ടെ ഒടിയന്റെ തിരക്കിലാണ്. ഒരുകാലത്ത് താരദമ്പതികളായിരുന്നവര്‍ സിനിമകളുമായി നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്ന കാഴ്ചയാണ് ഇത്തവണത്തേതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകലായിരുന്നു നേരത്തെ പുറത്തുവന്നത്. ഏപ്രില്‍ 14ന് കമ്മാരസംഭവവും മോഹന്‍ലാലും റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.

മമ്മൂട്ടിയുടെ ജയില്‍ ചിത്രങ്ങളെല്ലാം പൊളിയാണ്, ഏതൊക്കെയാണെന്നറിയുമോ ആ സിനിമകള്‍, കാണാം!

റിലീസിന് നാളുകള്‍ ശേഷിക്കുന്നതിനിടയിലാണ് മോഹന്‍ലാല്‍ സിനിമയ്ക്ക് സ്‌റ്റേ ലഭിച്ചിട്ടുള്ളത്. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്നാരോപിച്ച് തിരക്കഥാകൃത്തായ കലവൂര്‍ രവികുമാര്‍ രംഗത്തുവന്നിരുന്നു. സുനീഷ് വരനാടാണ് മോഹന്‍ലാല്‍ സിനിമയ്ക്ക് തിരക്കഥ തയ്യാറാക്കിയത്. ആരോപണത്തില്‍ വാസ്തവമില്ലെന്ന വിശദീകരണവുമായി സംവിധായകന്‍ സജിദ് യാഹിയ രംഗത്തുവന്നിരുന്നു.

മോഹന്‍ലാലിന് സ്‌റ്റേ

മോഹന്‍ലാല്‍ എന്ന സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ സിനിമാപ്രേമികള്‍ ഏറെ സന്തോഷിച്ചിരുന്നു. ഇതാദ്യമായാണ് ഒരു താരത്തിനോടുള്ള ആരാധനയെക്കുറിച്ചും അദ്ദേഹത്തിന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന സിനിമ വരുന്നത്. പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഈ സിനിമ വാര്‍ത്തകളിലിടം നേടിയിരുന്നു. എന്നാല്‍ സിനിമ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമാപ്രേമികളെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തിന്‍രെ പ്രദര്‍ശനത്തിന് സ്റ്റേ നല്‍കിയെന്ന വിവരമാണ് ഒടുവിലായി ലഭിച്ചത്. തിരക്കഥാകൃത്തായ കലവൂര്‍ രവികുമാറിന്‍രെ ഹര്‍ജയില്‍ തൃശ്ശൂര്‍ അതിവേഗ കോടതിയാണ് ഈ തീരുമാനമെടുത്തത്.

തിരക്കഥയുമായി ബന്ധപ്പെട്ട വിവാദം

സിനിമയുടെ തിരക്കഥ തന്റെതാണെന്നും അനുവാദം ചോദിക്കാതെയാണ് സിനിമയാക്കിയതെന്നും ാരോപിച്ച് തിരക്കഥാകൃത്തായ കലവൂര്‍ രവികുമാര്‍ രംഗത്തുവന്നിരുന്നു. മോഹന്‍ലാലിനെ എനിക്കിപ്പോള്‍ പേടിയാണ് എന്ന തന്‍രെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് തിരക്കഥ തയ്യാറാക്കിയതെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. തുടര്‍ന്ന് ഈ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകനും രംഗത്തെത്തി. പരസ്പരമുള്ള വാഗ്വാദമായിരുന്നു പിന്നീട് അരങ്ങേറിയത്.

അപമാനിച്ചതിനാലാണ് പ്രതികരിച്ചത്

കലവൂര്‍ രവികുമാറിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു സംവിധായകന്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും അപമാനിച്ചതിനെത്തുടര്‍ന്നാണ് താന്‍ കേസുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചതെന്നും കലവൂര്‍ രവികുമാര്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ പ്രതികരണത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. അനുവാദം ചോദിക്കാതിരുന്നതിന് പുറമെ അപമാനിക്കുകയും ചെയ്തതോടെയാണ് പ്രതികരിക്കാമെന്ന് തീരുമാനിച്ചത്.

ആരാധകര്‍ക്ക് നിരാശ

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിനോടുള്ള ഇഷ്ടത്തെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. മീനുക്കുട്ടിയുടെ ഭര്‍ത്താവായ സേതുമാധവന്റെ വേഷത്തില്‍ ഇന്ദ്രജിത്തും എത്തുന്നു. ഏപ്രില്‍ 14 വിഷു ദിനത്തില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ ഇപ്പോഴത്തെ അപ്രതീക്ഷിത തീരുമാനത്തില്‍ ആരാധകരും നിരാശരാണ്.

കമ്മാരനും മീനുക്കുട്ടിയും

മുന്‍പ് രാമലീല , ഉദാഹരണം സുജാത എന്നീ ചിത്രങ്ങളുമായി ദിലീപും മഞ്ജു വാര്യരും ബോക്‌സോഫീസില്‍ ഏറ്റുമുട്ടിയിരുന്നു. തുടക്കത്തില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നില്ലെങ്കിലും പിന്നീട് ഉദാഹരണം സുജാത കുതിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ചെറിയ ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഏറ്റുമുട്ടുമ്പോള്‍ പ്രേക്ഷകര്‍ ആര്‍ക്കൊപ്പമായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് ചിത്രം കൂടിയാണ് കമ്മാരസംഭവം.

English summary
Mohanlal movie get stay

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X