»   » 'ബ്ലാക്ക് മണി'യുമായി മോഹന്‍ലാല്‍ തെലുങ്കിലേക്ക്!!! കൂടെ അമലാപോളും!!!

'ബ്ലാക്ക് മണി'യുമായി മോഹന്‍ലാല്‍ തെലുങ്കിലേക്ക്!!! കൂടെ അമലാപോളും!!!

Posted By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ മലയാളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും മാര്‍ക്കറ്റുള്ള താരമാണ്. ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടയിലും മോഹന്‍ലാല്‍ തന്റെ സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു. പക്ഷെ കന്നടയേക്കാളും തമിഴിനേക്കാളും മോഹന്‍ലാലി ന് രാശിയായത് തെലുങ്കാണ്. 

മലയാളത്തില്‍ തന്റെ ആദ്യ ചിത്രമിറങ്ങി 36 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാല്‍ തെലുങ്കില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അദ്ദേഹത്തിന്റെ ആദ്യ റിലീസും തെലുങ്ക് ചിത്രമായിരുന്നു. മനവന്ത എന്ന ചിത്രം വിസ്മയം എന്ന പേരില്‍ മലയാളത്തിലും റിലീസ് ചെയ്തു. വീണ്ടും മോഹന്‍ലാല്‍ തെലുങ്കിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. 

ബ്ലാക്ക് മണി തെലുങ്കില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രമല്ല. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ രൂപമാണ് ബ്ലാക്ക് മണി. തെലുങ്കില്‍ വ്യക്തമായ ആരാധകരെ നേടിയ മോഹന്‍ലാലിന്റെ തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങള്‍ക്കും അവിടെ സ്വീകാര്യതയുണ്ട്.

ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാലും അമലാപോളും ബിജു മേനോനും മത്സരിച്ച് അഭിനയിച്ച ചിത്രമായ റണ്‍ ബേബി റണ്‍ ആണ് ബ്ലാക്ക് മണിയെന്ന പേരില്‍ മൊഴിമാറ്റി തെലുങ്കില്‍ എത്തുന്നത്. കേരളത്തില്‍ ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സച്ചി സേതു കൂട്ടുകെട്ടിലെ സച്ചി ആയിരുന്നു. സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥയായിരുന്നു റണ്‍ ബേബി റണ്‍. ഡബ്ബിംഗ് ജോലികൾ പൂർത്തിയായി റിലീസിന് തയാറെടുക്കുന്ന ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞ് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചു.

മോഹന്‍ലാല്‍ അഭിനയിച്ച തെലുങ്ക് ചിത്രങ്ങള്‍ ഹിറ്റായതോടെ മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റി എത്തിത്തുടങ്ങി. ആദ്യം എത്തിയത് പുലിമുരുകനായിരുന്നു. മന്യം പുലി എന്ന പേരിലെത്തിയ പുലിമുരുകന് പിന്നാലെ ഒപ്പവും മൊഴിമാറ്റിയെത്തി. റിലീസിന് തയാറെടുക്കുന്ന പുതിയ ചിത്രം ബിയോണ്ട് ബോര്‍ഡേഴ്‌സ് മലയാളത്തിനൊപ്പം തന്നെ തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്.

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടാന്‍ മോഹന്‍ലാലിന് കഴിഞ്ഞു. ദേശീയ പുരസ്‌കാര ജേതാവായ ചന്ദ്ര ശേഖര്‍ യെലേട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗതമി മോഹന്‍ലാലിന്റെ നായികയായി എത്തിയ ചിത്രം കൂടെയായിരുന്നു മനവന്ത.

മോഹന്‍ലാലിന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രം സമ്മാനിച്ചതും തെലുങ്ക് സിനിമാലോകം ആയിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ജനതാഗാരേജ് തെലുങ്കിലും മലയാളത്തിലും സൂപ്പര്‍ ഹിറ്റായി. കൊട്ടാല ശിവ ഒരുക്കിയ ചിത്രത്തിലൂടെ 100 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ മലയാളി നായകനായി മോഹന്‍ലാല്‍.

English summary
Mohanlal's Telugu dubbed movie Black Money get ready for release. Black Money is the dubbed version of Malayalm super hit movie Run Baby Run.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam