»   » ലാല്‍-ഉണ്ണികൃഷ്ണന്‍ ടീം റഷ്യയിലേയ്ക്ക്

ലാല്‍-ഉണ്ണികൃഷ്ണന്‍ ടീം റഷ്യയിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Mohanlal
ബോക്‌സ്ഓഫീസില്‍ വിജയം കൊയ്ത ഗ്രാന്റ്മാസ്റ്ററിന് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു. ചിരിച്ചുകൊണ്ട് ചതിയ്ക്കുന്ന കൗശലക്കാരനെയാണ് 'മിസ്റ്റര്‍ ഫ്രോഡ്‌'എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്നത്. ലാല്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ്.

ഫ്രോഡിന്റെ പധാന ലൊക്കേഷന്‍ റഷ്യയാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ലാല്‍-ഉണ്ണികൃഷ്ണന്‍ ടീം അടുത്ത വര്‍ഷമാദ്യം റഷ്യയിലേയ്ക്ക് പറക്കും.

ഐ ലവ് മീ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ബി ഉണ്ണികൃഷ്ണന്‍. ഇത് പൂര്‍ത്തിയാക്കിയ ശേഷമാവും ഫ്രോഡിന്റെ ജോലികള്‍ ആരംഭിക്കുക. കൊച്ചിയിലും വിദേശരാജ്യങ്ങളിലുമായി ചിത്രീകരിക്കുന്ന ഐ ലവ് മീയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

മേജര്‍ രവിയുടെ കര്‍മ്മയോദ്ധയിലാണ് ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് ശേഷം ജോഷിയുടെ ലോക്പാലിന്റെ സെറ്റിലേയ്ക്കാണ് മോഹന്‍ലാല്‍ എത്തുക. ലോക്പാലില്‍ കാവ്യയാണ് ലാലിന്റെ നായിക.

ഗ്രാന്റ്മാസ്റ്ററിന് ശേഷം മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ടീം ഒന്നിക്കുന്ന ചിത്രത്തെ ലാലിന്റെ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഒരിടവേളയ്ക്ക് ശേഷം ലാല്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാവുന്നുവെന്നതും മിസ്റ്റര്‍ ഫ്രോഡിന്റെ പ്രത്യേകതയാണ്. എന്തായാലും ഫ്രോഡിന്റെ വിളയാട്ടങ്ങള്‍ കാണാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നു.

English summary
B Unnikrishnan is literally going places with his new movies. After deciding to shoot his current flick 'I Love Me' in Vietnam and Cambodia, the director is eyeing Russia, for his next film with Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam