»   » മോഹന്‍ലാലും പ്രതികരിച്ചു; മെഴുകുതിരി കൊളുത്തുകയല്ല വേണ്ടതെന്ന് ലാല്‍ , ഇനി മെഗാസ്റ്റാര്‍ മാത്രം

മോഹന്‍ലാലും പ്രതികരിച്ചു; മെഴുകുതിരി കൊളുത്തുകയല്ല വേണ്ടതെന്ന് ലാല്‍ , ഇനി മെഗാസ്റ്റാര്‍ മാത്രം

By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ മടുവില്‍, കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തിനെതിരെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും പ്രതികരിച്ചു. വിഷയത്തില്‍ ഇതുവരെ മോഹന്‍ലാലോ മമ്മൂട്ടിയോ പ്രതികരിക്കാത്തതില്‍ പലരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

മമ്മൂട്ടി പ്രതികരിച്ചില്ല, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടാന്‍ എളുപ്പമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

ഫേസ്ബുക്കിലൂടെയാംണ് ഇപ്പോള്‍ മോഹന്‍ലാല്‍ തന്റെ പ്രതികരണവുമായി എത്തിയിരിയ്ക്കുന്നത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ മെഴുകുതിരി കൊളുത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിയ്ക്കുന്നത് നിര്‍ത്തി നിമയം ശക്തമാക്കേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു എന്ന് ലാല്‍ എഴുതുന്നു.

കര്‍ശന ശിക്ഷ നല്‍കണം

ഒരു സ്ത്രീയ്ക്ക് നേരെ നടന്ന് പൈശാചികമായ അക്രമത്തെ കുറിച്ച് കേള്‍ക്കേണ്ടി വന്നത് നിരാശജനകമാണ്. ഇത്തരം പ്രവൃത്തികളെ എല്ലാവരും ശക്തമായി അപലപിയ്ക്കുക മാത്രമല്ല, മൃഗങ്ങളെക്കാള്‍ മോശമായ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ ശിക്ഷ നടപ്പാക്കണം. മനുഷ്യര്‍ എന്ന വിശേഷണം ചേരാത്ത സമാനചിന്താഗതിക്കാരായ മറ്റ് കുറ്റവാളികള്‍ക്ക് ഇതൊരു പാഠമായിരിക്കണം എന്ന് മോഹന്‍ലാല്‍ പറയുന്നു.

നിയമം വേണം

നമ്മള്‍ മഴുകുതിരി കൊളുത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിയ്ക്കുന്നത് നിര്‍ത്തി നിമയം ശക്തമാക്കേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. ഇനിയൊരാള്‍ ഇത്തരം കുറ്റം ചെയ്യുന്നില്ലെന്നും നിയമം വേണം നടപ്പിലാക്കാന്‍. ഈ ദുരവസ്ഥയില്‍ എന്റെ ഹൃദയം അവള്‍ക്കൊപ്പമാണ്. ഒട്ടും വാകാതെ നീതി നടപ്പിലാകട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിയ്ക്കുന്നത്.

ഇതാണ് പോസ്റ്റ്

ഇതാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.. മുഴുവനായി വായിക്കൂ.. ലാല്‍ വിഷയത്തില്‍ പ്രതികരിക്കാത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും വിഷയത്തില്‍ പ്രതികരിക്കണമെന്ന് പ്രിയദര്‍ശനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഫേസ്ബുക്കിലൂടെ ലാല്‍ രംഗത്തെത്തിയത്.

ഇനി മമ്മൂട്ടി മാത്രം

നടിയെ ആക്രമിച്ച വിഷയത്തില്‍ ഇതിനോടകം സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം പ്രതികരിച്ചു കഴിഞ്ഞു. എന്നാല്‍ ഇതുവരെ വിഷയത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രതികരിച്ചിട്ടില്ല. ജനപ്രിയ നായകന്‍ ദിലീപാണ് വിഷയത്തില്‍ പ്രതികരിക്കാത്ത മറ്റൊരു താരം

English summary
Mohanlal on actress molestation issue
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam