»   » ആടുജീവിതം: പൃഥ്വിയ്ക്കു പകരം മോഹന്‍ലാല്‍

ആടുജീവിതം: പൃഥ്വിയ്ക്കു പകരം മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

ബെന്യാമിന്റെ ആടുജീവിതം എന്ന പ്രശസ്ത നോവല്‍ ബ്ലെസ്സി ചലച്ചിത്രമാക്കുകയാണെന്നും പൃഥ്വരാജാണ് നായകനായ നജീബ് മുഹമ്മദ് ആയി അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ട് നാളുകള്‍ കുറച്ചായി. ഈ റോള്‍ ചെയ്യുന്നതിനായി പൃഥ്വി ശരീരഭാരും കുറച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ആടുജീവിതത്തിന്റെ ചിലച്ചിത്രാവിഷ്‌കാരത്തില്‍ പൃഥ്വിരാജല്ല മോഹന്‍ലാലാണ് വേഷമിടുന്നതെന്നാണ്.

പ്രവാസത്തിന്റെ കരളുരുക്കുന്ന കഥയാണ് ആടുജീവിതം. ഏറെ പ്രശംസകള്‍ നേടിയ ഈ നോവല്‍ സിനിമായാക്കുമ്പോള്‍ ഓരോ വേഷവും അഭിനയിക്കുന്നവര്‍ക്ക് ഏറെ വെല്ലുവിളികള്‍ നേരിടേണ്ടിവരും. ഗള്‍ഫ് നഗരങ്ങളിലും മരുഭൂമികളിലുമായി ഒരാള്‍ ജീവിച്ചു തീര്‍ത്ത അനുഭവങ്ങളുടെ ചൂടുതന്നെയാണ് ആടുജീവിതത്തെ വ്യത്യസ്തമാക്കുന്നത്.

prithviraj-mohanlal

കോണ്‍ഫിഡന്റ് ഗ്രൂപ്പാണ് ബ്ലെസ്സി ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത്. കളിമണ്ണ് എന്ന പുതിയ ചിത്രത്തിന്റെ റിലീസ് കഴിഞ്ഞാലുടന്‍ ബ്ലസ്സി ആടുജീവിതവുമായി ബന്ധപ്പെട്ട ജോലികള്‍ തുടങ്ങുമെന്നാണ് സൂചന. എന്തായാലും ആടു ജീവിതത്തിലൂടെ മോഹന്‍ലാലിന് തകര്‍പ്പന്‍ ഒരു കഥാപാത്രമായിരിക്കും കിട്ടാന്‍ പോകുന്നതെന്ന കാര്യത്തില്‍ സംശയിക്കാനില്ല. നോവലിനോട് എത്രമാത്രം നീതിപുലര്‍ത്തുന്നതായിരിക്കും ബ്ലെസ്സിച്ചിത്രം എന്നുമാത്രമേ അറിയേണ്ടതുള്ളു.

English summary
Now the latest buzz is that Mohanlal has replaced Prithviraj in Blessy's next venture titled Aadujeevitham.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam