»   » മോഹന്‍ലാലിന്റെ വില്ലന്‍ ഞെട്ടിക്കും! റിലീസിന് മുമ്പ് കോടികള്‍, ഹിന്ദിയിലേക്ക് റെക്കോര്‍ഡ് തുകയ്ക്ക്!

മോഹന്‍ലാലിന്റെ വില്ലന്‍ ഞെട്ടിക്കും! റിലീസിന് മുമ്പ് കോടികള്‍, ഹിന്ദിയിലേക്ക് റെക്കോര്‍ഡ് തുകയ്ക്ക്!

Posted By: Teresa John
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം സാങ്കേതിക വിദ്യയില്‍ പരീക്ഷണങ്ങള്‍ നടത്തി കൊണ്ട് വരുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ചിത്രീകരണം പൂര്‍ത്തിയായി സിനിമ ഒക്ടോബര്‍ 27 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പോവുകയാണ്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ കോടികള്‍ വാരിക്കൂട്ടിയിരുന്നു. ഇപ്പോള്‍ മൂന്ന് കോടി കൂടി നേടിയ വാര്‍ത്ത വന്നിരിക്കുയാണ്.

ദിലീപ് കാവ്യ വിവാഹം നടക്കാന്‍ പാടില്ലായിരുന്നു! ദോഷത്തിന് പരിഹാരം വിവാഹമോചനം? ജോത്സ്യന്റെ പ്രവചനം!!

സാറ്റലൈറ്റ് അവകാശത്തിന്റെ പേരിലാണ് വില്ലന്‍ വന്‍ തുക നേടിയിരുന്നത്. ഇപ്പോള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്യുന്നതിന് വേണ്ടി മൂന്ന് കോടി രൂപ വാങ്ങിയെന്നാണ് കണക്കുകള്‍ പറയുന്നത്. മലയാളത്തില്‍ നിന്നും ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നതിന് ഒരു കോടി പോലും ഇതുവരെ കിട്ടാത്ത സാഹചര്യത്തില്‍ വില്ലന്‍ റെക്കോര്‍ഡായി മാറുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

ഭാവന മലയാള സിനിമ ഉപേക്ഷിക്കുന്നു? താന്‍ സന്തോഷവതിയാണ്, അഭിനയം തുടരുമെന്നും തുറന്ന് പറഞ്ഞ് നടി!!

വില്ലന്‍ ഞെട്ടിക്കുന്നു..

മോഹന്‍ലാലിന്റെ അടുത്ത് വരാനിരിക്കുന്ന സിനിമയാണ് വില്ലന്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ റിലീസിന് മുമ്പ് തന്നെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഹിന്ദി ഡബ്ബിങ്ങിന് വാങ്ങുന്നത് വന്‍ തുകയാണ്.

ഹിന്ദി ഡബ്ബിങ്ങ്

ചിത്രം ഒരേ സമയം മലയാളത്തിലും ഹിന്ദി, തമിഴ് എന്നിങ്ങനെ അന്യഭാഷകളില്‍ കൂടി റിലീസ് ചെയ്യാനുള്ള മുന്നൊരുക്കങ്ങളിലാണ്. അതിനിടെ ഹിന്ദി ഡബ്ബിങ്ങിന് വാങ്ങുന്നത് മൂന്ന് കോടി രൂപയാണെന്നാണ് പറയുന്നത്.

കോടികള്‍

സിനിമയുടെ സാറ്റലൈറ്റ് അവകാശത്തിനായിരുന്നു വന്‍തുക ആദ്യം സ്വന്തമാക്കിയിരുന്നത്. ഏഴ് കോടി രൂപയ്ക്ക് സൂര്യ ടിവിയാണ് വില്ലന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. പിന്നാലെ സിനിമയുടെ ഓഡീയോ റൈറ്റ്‌സ് ജംഗലീ മ്യൂസിക് 50 ലക്ഷം രൂപയ്ക്കായിരുന്നു സ്വന്തമാക്കിയിരുന്നത്.

പരീക്ഷണങ്ങള്‍


സാങ്കേതിക വിദ്യയില്‍ പുതിയ പരീക്ഷണങ്ങള്‍ കൊണ്ടു വരുന്ന വില്ലന്‍ ആക്ഷന്‍ രംഗങ്ങളിലും വ്യത്യസ്തത പുലര്‍ത്തുമെന്ന വിശ്വാസത്തിലാണ്. നിലവില്‍ വില്ലന്റെ പ്രീ-റിലീസ് പത്തര കോടി രൂപയായി ഉയര്‍ന്നിരിക്കുകയാണ്.

സിനിമയുടെ റിലീസ്

ഈ വര്‍ഷം ജൂലൈയില്‍ സിനിമ റിലീസ് ചെയ്യണമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും ചിത്രീകരണം പൂര്‍ത്തിയാവാത്തതില്‍ റിലീസ് നീണ്ട് പോവുകയായിരുന്നു. ഒടുവില്‍ ഒക്ടോബര്‍ 27 നാണ് വില്ലന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്.

ബി ഉണ്ണികൃഷ്ണന്റെ സിനിമ

മോഹന്‍ലാലും ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലാണ് വില്ലന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ സംവിധാനവും രചനയും ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

പ്രധാന കഥാപാത്രങ്ങള്‍


മാത്യൂ മഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയായി മഞ്ജു വാര്യരും അഭിനയിക്കുന്നു. ഒപ്പം വിശാല്‍, ഹന്‍സിക, രാഷി ഖന്ന, ശ്രീകാന്ത്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ബിഗ് റിലീസ്

ബിഗ് റിലീസ് സിനിമകളുടെ പട്ടികയില്‍ ഇനി മോഹന്‍ലാലിന്റെ വില്ലനും ഉണ്ടാവും. 300 തിയറ്ററുകളിലായി ബിഗ് റിലീസായിട്ടാണ് സിനിമ കേരളത്തിലേക്ക് എത്തുന്നത്. മാത്രമല്ല ചിത്രം അന്യഭാഷകളില്‍ കൂടി റിലീസ് ചെയ്യുന്നതോടെ റിലീസ് തന്നെ ഞെട്ടിക്കും.

English summary
The movie has earned Rs 3 crore from selling Hindi dubbing rights. Villain has made a record in the industry as it is the first Malayalam movie which earns such a huge amount from selling Hindi dubbing rights.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam