»   » മോഹന്‍ലാലിന്റെ പേരില്‍ മറ്റൊരു റെക്കോഡ് കൂടെ, ഹാട്രിക് വിജയം നേടി ലാല്‍

മോഹന്‍ലാലിന്റെ പേരില്‍ മറ്റൊരു റെക്കോഡ് കൂടെ, ഹാട്രിക് വിജയം നേടി ലാല്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഒത്തിരി റെക്കോഡുകള്‍ ഇതിനോടകം മോഹന്‍ലാല്‍ തന്റെ പേരിലാക്കി കഴിഞ്ഞു. ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിയ്ക്കുന്ന നടന വിസ്മയം മലയാള സിനിമയില്‍ പിന്നെയും പിന്നെയും റെക്കോഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിയ്ക്കുകയാണ്.

യൂട്യൂബില്‍ തുടര്‍ച്ചയായി മോഹന്‍ലാലിന്റെ സിനിമകളുടെ ട്രെയിലര്‍ മികച്ച മുന്നേറ്റം നേടുകയാണ്. പുലിമുരുകന്‍, ജനത ഗരേജ്, ഒപ്പം എന്നീ ചിത്രങ്ങള്‍ വളരെ പെട്ടന്ന് തന്നെ പത്ത് ലക്ഷം കാഴ്ചക്കാരെ നേടിയിരിയ്ക്കുകയാണ്. ട്വിറ്ററില്‍ ലാല്‍ ഹാട്രിക് വിജയം നേടിയ സന്തോഷത്തിലാണ് ആരാധകര്‍.

ആദ്യം റിലീസ് ചെയ്ത പുലിമുരുകന്‍

വളരെ പ്രതീക്ഷയോടെ എത്തുന്ന, വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്റെ ട്രെയിലറാണ് ആദ്യം എത്തിയത്. ഇതിനോടകം ട്രെയിലര്‍ 1.2 ദശലക്ഷം ആളുകള്‍ കണ്ട് കഴിഞ്ഞു.

രണ്ട് ദശലക്ഷം പിന്നിട്ട ജനത ഗരേജ്

പിന്നീട് റിലീസ് ചെയ്ത ജനത ഗരേജിന്റെ ട്രെയിലറിന് രണ്ട് ദശലക്ഷത്തോളം കാഴ്ചക്കാരുണ്ടായി. സെപ്റ്റംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും

പ്രിയദര്‍ശന്റെയും ലാലിന്റെയും ഒപ്പം

ഒപ്പം ഇതിനോടകം ഒരു ദശലക്ഷം പിന്നിട്ടു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 9 ന് റിലീസ് ചെയ്യും

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ദുല്‍ഖര്‍ സല്‍മാന്‍

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഈ സ്ഥാനത്ത് എത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ പേരാണ്. സമീപകാലത്ത് റിലീസ് ചെയ്ത ദുല്‍ഖറിന്റെ ചാര്‍ലി, കലി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളുടെ ട്രെയിലര്‍ യൂട്യൂബില്‍ പത്ത് ലക്ഷത്തോളം ആളുകള്‍ കണ്ടു.

English summary
Mohanlal is one such actor, who has umpteen number of records under his name. His films have scripted many records in the past and even now he continues to do so. Now, he has scripted another record and that too, in the number of views on YouTube. The trailers and teasers of his new films are big hits on Youtube.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam