»   » മമ്മൂട്ടിയുടെ ചരിത്ര നേട്ടം മോഹന്‍ലാല്‍ തിരുത്തുന്നു; മമ്മൂട്ടി അതിന് സമ്മതിയ്ക്കുമോ??

മമ്മൂട്ടിയുടെ ചരിത്ര നേട്ടം മോഹന്‍ലാല്‍ തിരുത്തുന്നു; മമ്മൂട്ടി അതിന് സമ്മതിയ്ക്കുമോ??

By: Rohini
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ ബോക്‌സോഫീസ് കലക്ഷനെല്ലാം മോഹന്‍ലാല്‍ തന്റെയും തന്റെ സിനിമകളുടെ പേരിലുമാക്കി കഴിഞ്ഞു. എന്നാല്‍ മമ്മൂട്ടിയുടെ ചില നേട്ടങ്ങള്‍ തൊടാന്‍ മോഹന്‍ലാലിന് ഇതുവരെ സാധിച്ചിരുന്നില്ല.

മുസ്ലീം അല്ലേ, സിനിമയില്‍ അഭിനയിച്ചാല്‍ നരകത്തില്‍ പോകുമോ; അന്‍സിബ പറയുന്നു

ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ നടന്‍ എന്ന പേര് മമ്മൂട്ടിയ്ക്കാണ്. അത് പോലെ ഏറ്റവും കൂടുതല്‍ തവണ നായക കഥാപാത്രത്തെ ആവര്‍ത്തിച്ച നടന്‍ എന്ന പേരും മെഗാസ്റ്റാറിനുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ഈ റെക്കോഡ് തിരുത്താന്‍ വരുന്നു. അതിന് മമ്മൂട്ടി അനുവദിയ്ക്കുമോ?

മമ്മൂട്ടിയുടെ സേതുരാമയ്യര്‍

സേതുരാമയ്യര്‍ എന്ന സിബിഐ ഓഫീസറെയാണ് നാല് ചിത്രങ്ങളിലായി മമ്മൂട്ടി അവതരിപ്പിച്ചത്. കെ മധു സംവിധാനം ചെയ്ത സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ സിനിമകളിലാണ് മമ്മൂട്ടി ഒരേ നായകകഥാപാത്രത്തെ ആവര്‍ത്തിച്ചത്.

മോഹന്‍ലാല്‍ വരുന്നു

ഈ റെക്കോഡ് പങ്കിടാന്‍ ഇതാ മോഹന്‍ലാല്‍ വരുന്നു. മേജര്‍ രവിയുടെ ആദ്യ ചിത്രമായ കീര്‍ത്തിചക്രയില്‍ മേജര്‍ മഹാദേവനായും പിന്നീട് കുരുക്ഷേത്രയില്‍ കേണല്‍ മഹാദേവനായും വിമാനറാഞ്ചല്‍ പ്രമേയമായ കാന്ധഹാറില്‍ മേജറുടെ റോളിലും മോഹന്‍ലാല്‍ എത്തി. മേജര്‍ രവിയുടെ സംവിധാനത്തില്‍ 1971 ബിയോണ്ട് ദ ബോര്‍ഡര്‍ തുടങ്ങുമ്പോള്‍ മമ്മൂട്ടിയുടെ പേരിലുള്ള അപൂര്‍വ്വ നേട്ടത്തിന് മോഹന്‍ലാലും ഉടമയാകും.

മൂന്ന് വട്ടം ദാസനും വിജയനും

നേരത്തെ ദാസന്‍ എന്ന കഥാപാത്രമായി നാടോടിക്കാറ്റ്, അക്കരെ അക്കരെ അക്കരെ, പട്ടണപ്രവേശം എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. വിജയനായി മൂന്ന് വട്ടം ശ്രീനിവാസനും അഭിനയിച്ചു.

മമ്മൂട്ടി സമ്മതിയ്ക്കുമോ

അതേ സമയം മമ്മൂട്ടി സേതുരാമയ്യരായി അഞ്ചാം തവണയും വരാനൊരുങ്ങുന്നതായി നാളുകളായി വാര്‍ത്ത പരക്കുന്നു. കെ മധു സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം ഒരുക്കുന്നതോടെ ഈ റെക്കോഡ് മമ്മൂട്ടിയുടെ കൈയ്യില്‍ തന്നെ സുരക്ഷിതമാകും.

English summary
Mohanlal Snatches yet another record of Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos